നിരോധിത പുകയില ഉല്പന്നങ്ങള്‍ വില്‍ക്കുന്നതിനിടെ അയനിക്കാട് സ്വദേശി പിടിയില്‍


Advertisement

പയ്യോളി: നിരോധിത പുകയില ഉല്പന്നങ്ങള്‍ വില്‍ക്കുന്നതിനിടെ പയ്യോളിയില്‍ ഒരാള്‍ പിടിയില്‍. അയനിക്കാട് ഇരുപത്തിനാലാം മൈല്‍സില്‍ കോട്ടക്കാം പുറത്ത് രാജുവാണ് (48) പിടിയിലായത്.

Advertisement

അയനിക്കാട് കുറ്റിയില്‍പ്പീടികയ്ക്ക് സമീപത്തുവെച്ചാണ് പുകയില ഉല്പന്നങ്ങള്‍ വില്‍ക്കുന്നതിനിടെ ഇയാള്‍ പിടിയിലായത്. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം.

Advertisement

പയ്യോളി എസ്.ഐ വിനീത് വിജയന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പരിശോധനയ്ക്കിടെ പ്രതിയെ പിടികൂടിയത്. വിദ്യാര്‍ഥികള്‍ക്കടക്കം സ്ഥിരമായി പുകയില ഉല്പന്നങ്ങള്‍ വിതരണം ചെയ്യുന്നയാളാണിതെന്ന് പൊലീസ് പറയുന്നു. നേരത്തെയും സമാനമായ മൂന്ന് കേസുകളില്‍ പ്രതിയാണ് ഇയാള്‍.

Advertisement