‘തീരോന്നതി’ക്കായ് ക്ലാസുകള്‍; മത്സ്യ തൊഴിലാളികള്‍ക്ക് കരുത്തായി ഫിഷറീസ് വകുപ്പിന്റെ ബോധവല്‍ക്കരണ ക്ലാസുകള്‍
കൊയിലാണ്ടി: ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മത്സ്യ തൊഴിലാളികള്‍ക്കായ് തീരോന്നതി’ അറിവ് 2022 എന്ന പേരില്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. മൂടാടി ഗ്രാമപഞ്ചായത്ത് ഹാളില്‍ വെച്ച് നടന്ന പരിപാടിയില്‍ നിരവധി തൊഴിലാളികള്‍ പങ്കാളികളായി.
പരിപാടി മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി ഫയര്‍ ഫോഴ്‌സ്, കോസ്റ്റല്‍ പോലീസ്, എക്‌സൈസ് അധികൃതര്‍ തുടിങ്ങിയവര്‍ ക്ലാസുകള്‍ എടുത്തു.
വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മോഹനന്‍.എം.കെ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സുധീര്‍ കിഷന്‍.ബി.കെ സ്വാഗതം പറഞ്ഞു. വാര്‍ഡ് മെമ്പര്‍ റഫീഖ് പുത്തലത്ത് ആശംസയും ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ദില്‍ന.ഡി.എസ് നന്ദി രേഖപ്പെടുത്തി.
ഫിഷറീസ് വകുപ്പ് പദ്ധതികളെ കുറിച്ച് എഫ്.ഇ.ഒ സുനീര്‍, ഫയര്‍ഫോഴ്‌സ് ഓഫീസര്‍ ആനന്ദന്‍, കോസ്റ്റല്‍ പോലീസ് എസ്.ഐ സദാനന്ദന്‍, എക്‌സൈസ് ഓഫീസര്‍ രാമകൃഷ്ണന്‍ എന്നിവരാണ് വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ എടുത്തത്.
summary: Awareness classes of Fisheries Department to fish workers