ശങ്കരാചാര്യ സംസ്‌കതൃത സര്‍വ്വകലാശാലയില്‍ സീറ്റ് ഒഴിവ്; ഒഴിവുള്ളത് കൊയിലാണ്ടിയിലെ പ്രാദേശിക കേന്ദ്രത്തിലടക്കം- വിശദാംശങ്ങള്‍ അറിയാം


കൊയിലാണ്ടി: ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിലും, പ്രാദേശിക കേന്ദ്രങ്ങളിലും 2022-23 അധ്യയന വര്‍ഷത്തിലെ വിവിധ സംസ്‌കൃത ബിരുദ പ്രോഗ്രാമുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

പ്ലസ്ടു പ്രീഡിഗ്രി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി അഥവാ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് (രണ്ട് വര്‍ഷം) മേല്‍ പറഞ്ഞ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. പ്രായം 2022 ജൂണ്‍ ഒന്നിന് 22 വയസ്സില്‍ കൂടുതല്‍ ആകരുത്. താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സര്‍വ്വകലാശാല വെബ്‌സൈറ്റ് (www.ssus.ac.in) വഴി ഓണ്‍ലൈനായി ഒക്ടോബര്‍ മൂന്നിന് മുന്‍പായി അപേക്ഷ നല്‍കാം.

ഓണ്‍ലൈന്‍ അപേക്ഷയുടെ ഹാര്‍ഡ് കോപ്പിയും, മാര്‍ക്ക് ലിസ്റ്റ് അടക്കമുള്ള നിര്‍ദ്ദിഷ്ട രേഖകളുടെ പകര്‍പ്പും, അപേക്ഷാ ഫീസ് 50 രൂപ (എസ്.സി/എസ്.ടി വിദ്യര്‍ത്ഥികള്‍ക്ക് 10 രൂപ) ഓണ്‍ലൈനായി അടച്ചതിന്റെ രസീതിയും ഉള്‍പ്പെടെ പ്രാദേശിക കേന്ദ്രങ്ങളില്‍ അതത് ഡയറക്ടര്‍മാര്‍ക്കും, കാലടി മുഖ്യ കേന്ദ്രത്തില്‍ അതത് വകുപ്പ് മേധാവികള്‍ക്കും ഒക്ടോബര്‍ ആറിന് മുമ്പായി സമര്‍പ്പിക്കണം. പ്രോസ്‌പെക്ടസ് www.ssus.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ജൂലായ് ഒന്നിലെ വിജ്ഞാപനം കാണണം.

summary: Shankaracharya Sanskrit University; Seat Vacancy in Various Sanskrit Degree