പേരാമ്പ്ര വാല്യക്കോട് ഓട്ടോറിക്ഷയ്ക്ക് തീപിടിച്ചു; ഓട്ടോറിക്ഷയിലെത്തിയ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തിയതെന്ന് ദൃക്‌സാക്ഷികള്‍, ആയഞ്ചേരി സ്വദേശിയ്ക്ക് പരിക്ക്


Advertisement

പേരാമ്പ്ര: വാല്യക്കോട് ഓട്ടോ റിക്ഷക്ക് തീപിടിച്ചു. ചൊവ്വാഴ്ച രാത്രി 11.10 ഓടെയാണ് സംഭവം.

Advertisement

വാല്യക്കോട് റോഡ് ജങ്ഷനില്‍ ഓട്ടോയില്‍ എത്തിയ യുവാവ് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. യുവാവിന്റെ ഇരുകൈകള്‍ക്കും പുറത്തും പൊള്ളലേറ്റിട്ടുണ്ട്. ആയഞ്ചേരി സ്വദേശി ചെറിയകണ്ടി ഷിജി (44)നാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ഇയാളെ പേരാമ്പ്ര ഇ.എം.എസ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Advertisement

കെ.എല്‍. 59 ഇ 1120 ഓട്ടോ റിക്ഷയിലാണ് ഇയാള്‍ എത്തിയത്. ഓട്ടോ റിക്ഷയുടെ മുന്നില്‍ കണ്ണൂര്‍ ടൗണ്‍ എന്നെഴുതിയിട്ടുണ്ട്. പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Advertisement

Summary: Autorickshaw caught fire at Perampra Valyakode; Eyewitnesses said that the youth who reached the auto-rickshaw poured petrol and set it on fire