Saranya KV
ആലപ്പുഴ – കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് പയ്യോളി സ്റ്റേഷനില്‍ നിര്‍ത്താതെ പോയ സംഭവം: ലോക്കോ പൈലറ്റിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മർഡാക്
ചേമഞ്ചേരി: പയ്യോളി റെയിൽവേ സ്റ്റേഷനിൽ ആലപ്പുഴ – കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് കഴിഞ്ഞ ദിവസം നിർത്താതെപോയ സംഭവത്തില്‍ റെയിൽവേ മന്ത്രാലയം കർശന നടപടി സ്വീകരിക്കണമെന്ന് മലബാർ റെയിൽവേ ഡെവലപ്പ്മെന്റ് കൗണ്‍സില്‍ (മർഡാക്) ചെയർമാൻ എം.പി മൊയ്‌തീൻ കോയ ആവശ്യപ്പെട്ടു. റണ്ണിംഗ് സ്റ്റാറ്റസ് പ്രകാരം ട്രെയിൻ രാത്രി 10മണിക്ക് പയ്യോളി സ്റ്റേഷനിൽ എത്തിച്ചേരേണ്ടത്. എന്നാല്‍ ജൂലൈ 11ന്
തുറയൂര്‍ തോലേരിയില്‍ വയോധികന്‍ വയലില്‍ മരിച്ച നിലയില്‍
തുറയൂര്‍: തോലേരിയില്‍ വയോധികനെ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലോത്ത് അമ്മദ്(74)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി 10മണിയോടെയാണ് സംഭവം. വൈകുന്നേരമായിട്ടും അമ്മദ് വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലാണ് വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പയ്യോളി പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഭാര്യ: റഹ്‌മത്ത്. മക്കള്‍:
മേപ്പയൂർ കൂനംവള്ളിക്കാവ് പുതിയോട്ടിൽ അബൂബക്കർ അന്തരിച്ചു
മേപ്പയൂർ: കൂനംവള്ളിക്കാവ് പുതിയോട്ടിൽ അബൂബക്കർ അന്തരിച്ചു. അറുപത്തിനാല് വയസായിരുന്നു. ഭാര്യ: സാഹിദ. മക്കൾ: ഹാഫിസ്, അഫ്സൽ, അസ്ന. മരുമക്കൾ: ജാഫർ വാല്യക്കോട് (പയ്യോളി നഗരസഭ ഓഫീസ്), റമീസ, സഫീദ. സഹോദരങ്ങൾ: ചട്ടംവെള്ളി ബഷീർ, സുഹറ, സുബൈദ.
കീഴരിയൂർ എളമ്പിലാട്ട് താഴ ശ്രീകൃഷ്ണാലയം സുജാത അന്തരിച്ചു
കീഴരിയൂർ: എളമ്പിലാട്ട് താഴ ശ്രീകൃഷ്ണാലയം സുജാത അന്തരിച്ചു. അറുപത്തിയാറ് വയസായിരുന്നു. അച്ഛന്‍: പരേതനായ ചാപ്പൻ നായർ, അമ്മ: പരേതയായ പത്മിനി അമ്മ. സഹോദരങ്ങൾ: സുഹാസ് (സിറ്റി മെഡിക്കൽസ് കൊയിലാണ്ടി), പരേതയായ സുധ. സംസ്‌കാരം: ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.
കോഴിക്കോട് – കണ്ണൂര്‍ റൂട്ടില്‍ സ്വകാര്യ ബസ് തൊഴിലാളികള്‍ പ്രഖ്യാപിച്ച സമരം ആരംഭിച്ചു; വലഞ്ഞ് യാത്രക്കാര്‍
കൊയിലാണ്ടി: കോഴിക്കോട് – കണ്ണൂര്‍ റൂട്ടില്‍ ഒരു വിഭാഗം സ്വകാര്യ ബസ് ജീവനക്കാര്‍ പ്രഖ്യാപിച്ച ബസ് സമരം ഭാഗികം. രാവിലെ വടകര – കൊയിലാണ്ടി റൂട്ടില്‍ ചുരുക്കം ബസുകളാണ് സര്‍വ്വീസ് നടത്തിയത്. ഇതോടെ യാത്രക്കാര്‍ വലഞ്ഞിരിക്കുകയാണ്. സ്ഥിരമായി പോവുന്ന ബസിനെ കാത്ത് നില്‍ക്കുന്നവര്‍ക്ക് അപ്രതീക്ഷിതമായി പ്രഖ്യാപിച്ച സമരം വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. എന്നാല്‍ കൊയിലാണ്ടി –
താമരശ്ശേരിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി; തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ചതെന്ന് കരുതുന്ന കാർ പോലീസ് കണ്ടെടുത്തു
താമരശ്ശേരി: താമരശ്ശേരിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി. പറമ്പില്‍ ബസാർ ചെറുപറ്റ ഒടിപുനത്ത് അർഷാദിനെയാണ് കാണാതായത്. അർഷാദിൻ്റെ ഭാര്യ ഷഹലയുടെ പരാതിയിൽ താമരശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് തട്ടികൊണ്ടുപോകലിന് പിന്നിലെന്നാണ് സൂചന. അർഷാദിനെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ചതെന്ന് കരുതുന്ന കാർ കണ്ടെത്തിയിട്ടുണ്ട്. കാറിന്റെ മുൻഭാഗത്തെ ഗ്ലാസ് തകർത്ത നിലയിലാണ്. പൊലീസെത്തി കാർ പോലീസ്
തലമുറകളുടെ ഒത്തുചേരലുമായി വീണ്ടുമൊരു കുടുംബ സംഗമം: പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി കൊയിലാണ്ടി തെങ്ങിലകത്ത് കുടുംബ സംഗമം
കൊയിലാണ്ടി: സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും ബന്ധം വിളിച്ചോതി ഒരിക്കല്‍ക്കൂടി തെങ്ങിലകത്ത് കുടുംബം ഒത്തുചേര്‍ന്നു. മുന്നാസ് ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന കുടുംബ സംഗമം മുഖ്യരക്ഷാധികാരിയും മുതിർന്ന അംഗവുമായ ടി.എ അബ്ദുള്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. എംഎൽഎ കാനത്തിൽ ജമീല മുഖ്യാതിഥിയായിരുന്നു. ചെയർമാൻ ടി.എ ഇമ്പിച്ചിഅഹമ്മദ് അധ്യക്ഷത വഹിച്ചു. വൈസ് കൺവീനർ ടി.എ അബ്ദുൽ ഹമീദ് സദസിനെ അഭിസംബോധന ചെയ്ത്
പയ്യോളി കീഴൂർ ശിവക്ഷേത്രത്തിന് സമീപം എടക്കുടി രാജഗോപാലൻ അന്തരിച്ചു
പയ്യോളി: കീഴൂർ ശിവക്ഷേത്രത്തിന് സമീപം എടക്കുടി രാജഗോപാലൻ അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു. അച്ഛന്‍: പരേതനായ എടക്കുടി രാഘവൻ നായർ. അമ്മ: ഓമന അമ്മ. ഭാര്യ: പ്രമീള പന്തലായനി (മുൻ കൗൺസിലർ പയ്യോളി മുനിസിപ്പാലിറ്റി). മക്കൾ: രമ്യ, രമ്ജിത്ത് രാജ് (ഇരുവരും ഓസ്ട്രേലിയ). മരുമകൻ: രാഗേഷ് രാജൻ (ഓസ്ട്രേലിയ). സഹോദരങ്ങൾ: കമല (കോയമ്പത്തൂർ), സത്യൻ (റിട്ട .അധ്യാപകൻ),
കോഴിക്കോട് കുറ്റിച്ചിറ സ്വദേശി കുവൈത്തിൽ അന്തരിച്ചു
കോഴിക്കോട്: കുറ്റിച്ചിറ സ്വദേശി കത്യസം വീട്ടിൽ ആദിൽ കുവൈത്തില്‍ അന്തരിച്ചു. നാല്‍പ്പത്തിയെട്ട് വയസായിരുന്നു. കുടുംബത്തോടൊപ്പം അബ്ബാസിയയിലായിരുന്നു താമസം. ഭാര്യ: അടക്കാനിവീട്ടിൽ മക്‌സൂറ. മക്കൾ: ഒമർ,ഓംനിയ, ഇമാദ്. ഉപ്പ: ഒജിന്റകത്ത് ഉമ്മര്‍കോയ. ഉമ്മ: കത്യസം വീട്ടില്‍ ബീച്ചാത്തു. സഹോദരങ്ങൾ: ഷാഫി (ശ്രീലങ്ക), അബ്ദുൽ നാസർ മാമുക്കോയ (കുവൈത്ത്), മൈമൂന (മൂഴിക്കൽ), റുക്കയ്യ (പുതിയറ).
വെസ്റ്റ് നൈല്‍ പനി: കോഴിക്കോട് ഒരാള്‍ മരിച്ചു, പകർച്ചവ്യാധി നിയന്ത്രണത്തിന് ജില്ലകളിൽ റാപ്പിഡ് റസ്പോൺസ് ടീം
കോഴിക്കോട്: വെസ്റ്റ് നൈല്‍ പനി ബാധിച്ച് കോഴിക്കോട് ഒരാള്‍ മരിച്ചു. കണ്ണാടിക്കല്‍ സ്വദേശിയായ അമ്പത്തിരണ്ടുകാരനാണ് മരിച്ചത്. ഇന്നലെയായിരുന്നു സംഭവം. അതേ സമയം സംസ്ഥാനത്ത് 7 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. ഇന്നലെ 13511 പേരാണ് പനി ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്. പനി കൂടുന്ന സാഹചര്യത്തില്‍ പകർച്ചവ്യാധി നിയന്ത്രണത്തിന് ജില്ലകളിൽ റാപ്പിഡ് റസ്പോൺസ് ടീം രൂപീകരിച്ചു.