Saranya KV
പേരാമ്പ്ര ഐടിഐയിൽ ജൂനിയർ ഇൻസ്ട്രക്ടറുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു; വിശദമായി അറിയാം
പേരാമ്പ്ര: മുതുകാട് പ്രവർത്തിക്കുന്ന പേരാമ്പ്ര ഗവ.ഐടിഐയിൽ ജൂനിയർ ഇൻസ്ട്രക്ടറുടെ (അരിത്തമെറ്റിക് കം ഡ്രോയിംഗ്) ഒഴിവിലേക്ക് ഡിസംബർ 22ന് രാവിലെ 11 മണിക്ക് അഭിമുഖം നടത്തുന്നു. ബി ടെക്/ഡിപ്ലോമ യോഗ്യത ഉള്ളവർ ബന്ധപ്പെട്ട രേഖകളും അസൽ പകർപ്പുകളും സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും (2 എണ്ണം) സഹിതം പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് ഫോൺ: 9400127797.
മോഷണ കേസ് ഉള്‍പ്പെടെ നിരവധി കേസുകള്‍; പന്തലായനി സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി സെന്‍ട്രല്‍ ജയിലില്‍ അടച്ചു
കൊയിലാണ്ടി: നിരവധി കേസുകളില്‍ പ്രതിയായ പന്തലായനി സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി സെന്‍ട്രല്‍ ജയിലില്‍ അടച്ചു. നെല്ലിക്കോട്കുന്ന് മുഹമ്മദ് റാഫി(39)യെയാണ് കൊയിലാണ്ടി പോലീസ് കാപ്പ ചുമത്തി ജയിലില്‍ അടച്ചത്. നിരവധി കഞ്ചാവ്, ക്രിമിനല്‍, മോഷണ കേസുകളില്‍ പ്രതിയാണ് ഇയാള്‍. കൂടാതെ ഇയാള്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ നടത്തിതായി പോലീസിന് തെളിവുകള്‍ ലഭിച്ചിച്ചിട്ടുണ്ടെന്നാണ് വിവരം. കൊയിലാണ്ടി സ്‌റ്റേഷന്‍
മാനാഞ്ചിറയില്‍ കുഴഞ്ഞുവീണയാള്‍ മരിച്ചു; ഗവര്‍ണറുടെ സന്ദര്‍ശനം കാരണം ഗതാഗത തടസമുണ്ടായതാണ് ആശുപത്രിയിലെത്തിക്കാന്‍ വൈകിയതെന്ന് സിപിഎം
കോഴിക്കോട്: മിഠായി തെരുവില്‍ ഗവര്‍ണര്‍ എത്തുന്നതിന് മുമ്പ് കുഴഞ്ഞുവീണയാള്‍ മരിച്ചു. ചേവായൂര്‍ സ്വദേശി അശോകന്‍ അടിയോടിയാണ് മരിച്ചത്. എഴുപത് വയസായിരുന്നു. ഗവര്‍ണര്‍ മാനാഞ്ചിറയില്‍ എത്തുന്നതിന് അഞ്ചു മിനുറ്റ് മുമ്പായിരുന്നു എല്‍ഐസി ബസ് സ്‌റ്റോപില്‍ അശോകന്‍ കുഴഞ്ഞുവീണത്. തുടര്‍ന്ന് 14 മിനുട്ടിനുള്ളില്‍ അശോകനെ ബീച്ച് ആശുപത്രിയില്‍ എത്തിച്ചതായി പോലീസ് പറഞ്ഞു. എന്നാല്‍ ഗവര്‍ണറുടെ സന്ദര്‍ശനം കാരണം ഗതാഗത
നാളെ സംസ്ഥാന വ്യാപക പഠിപ്പ്‌മുടക്ക്; കാലിക്കറ്റ് സര്‍വകലാശാലയിലേക്ക് നടത്തിയ വിദ്യാര്‍ത്ഥി മാര്‍ച്ചിന് നേരെ പോലീസ് ലാത്തിചാര്‍ജ്, വ്യാപക പ്രതിഷേധം
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയില്‍ ചാൻസലർ പങ്കെടുക്കുന്ന സെമിനാർ വേദിയിലേക്ക് സംഘടിപ്പിച്ച മാര്‍ച്ചിലുണ്ടായ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കുമെന്ന് എഐഎസ്എഫ് അറിയിച്ചു. സര്‍വകലാശാലകളെ സംഘപരിവാര്‍ കേന്ദ്രങ്ങളാക്കാനാണ് ചാന്‍സര്‍ ശ്രമിക്കുന്നതെന്ന് ആരോപിച്ച് കാലിക്കറ്റ് സര്‍വകലാശാലയില്‍ ചാന്‍സര്‍ പങ്കെടുത്ത സെമിനാര്‍ വേദിയിലേക്ക് എഐഎസ്എഫ് മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. തുടര്‍ന്ന് മാര്‍ച്ചിന് നേരെ പോലീസ് ലാത്തി ചാര്‍ജ് നടത്തുകയും
കാണികള്‍ക്ക് ആവേശമായി വാവുള്ളട്ട് അഷ്‌റഫ് മെമ്മോറിയൽ ട്രോഫി ഷട്ടിൽ ബാഡ്മിന്റൺ; ഒന്നാം സ്ഥാനം നേടി പേരാമ്പ്ര സ്വദേശികള്‍
അരിക്കുളം: വാവുള്ളട്ട് അഷ്‌റഫ് മെമ്മോറിയൽ ട്രോഫിക്ക് വേണ്ടിയുള്ള സീനിയേഴ്സ് ഷട്ടിൽ ബാഡ്മിന്റൺ ടൂര്‍ണമെന്റില്‍ പേരാമ്പ്ര സ്വദേശികളായ വിജീഷ്, ഷെറി എന്നിവര്‍ വിജയികളായി. പതിനാറോളം ടീമുകള്‍ പങ്കെടുത്ത വാശിയേറിയ മത്സരത്തില്‍ പ്രശോബ് കൊയിലാണ്ടി, രാജു പേരാമ്പ്ര എന്നിവര്‍ റണ്ണേഴ്‌സ് അപ്പായി. തണ്ടയിൽ താഴെ കൂട്ടായ്മ സംഘടിപ്പിച്ച ടൂര്‍ണമെന്റ് വാര്‍ഡ് മെമ്പര്‍ എ.കെ ശാന്ത ഉദ്ഘാടനം ചെയ്തു. അനൂപ്,
കൊയിലാണ്ടി സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും
കൊയിലാണ്ടി: കൊയിലാണ്ടി സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ(19-12-2023) വൈദ്യുതി മുടങ്ങും. രാവിലെ 7.30 മുതല്‍ വൈകുന്നേരം 5മണി വരെ ചെങ്ങോട്ടുകാവ് കനാല്‍, പിലാക്കാട് ചെങ്ങോട്ടുകാവ് പള്ളി, ചെങ്ങോട്ടുകാവ് എംഎം, മാരുതി ഇന്‍ഡസ്, കൂഞ്ഞിലാരിപ്പള്ളി എന്നിവിടങ്ങളില്‍ വൈദ്യുതി മുടങ്ങും. രാവിലെ 7.30 മുതല്‍ 10 മണി വരെ ഖാദിമുക്ക്, വിദ്യാതരംഗിണി നെല്ലൂളിക്കുന്ന് എന്നിവിടങ്ങളിലും വൈദ്യുതി മുടങ്ങും. എച്ച്ടി