കൊയിലാണ്ടി സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും


കൊയിലാണ്ടി: കൊയിലാണ്ടി സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ(19-12-2023) വൈദ്യുതി മുടങ്ങും. രാവിലെ 7.30 മുതല്‍ വൈകുന്നേരം 5മണി വരെ ചെങ്ങോട്ടുകാവ് കനാല്‍, പിലാക്കാട് ചെങ്ങോട്ടുകാവ് പള്ളി, ചെങ്ങോട്ടുകാവ് എംഎം, മാരുതി ഇന്‍ഡസ്, കൂഞ്ഞിലാരിപ്പള്ളി എന്നിവിടങ്ങളില്‍ വൈദ്യുതി മുടങ്ങും.

രാവിലെ 7.30 മുതല്‍ 10 മണി വരെ ഖാദിമുക്ക്, വിദ്യാതരംഗിണി നെല്ലൂളിക്കുന്ന് എന്നിവിടങ്ങളിലും വൈദ്യുതി മുടങ്ങും.

എച്ച്ടി ലൈനില്‍ ലൈന്‍ മെയിന്റനന്‍സ് നടക്കുന്നതിനാലാണ് വൈദ്യുതി മുടങ്ങുന്നതെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.