Saranya KV
കൊയിലാണ്ടിയില്‍ ട്രെയിന്‍ തട്ടി മധ്യവയസ്‌കന്‍ മരിച്ച നിലയില്‍
കൊയിലാണ്ടി: പാലക്കുളം റെയില്‍വേ ട്രാക്കില്‍ മധ്യവയസ്‌കന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. ഇന്ന് ഒരുമണിയോടെയാണ് മൃതദേഹം കണ്ടത്. തടിച്ച ശരീരപ്രകൃതമാണ് മരിച്ചയാള്‍ക്ക്. ഇതുവരെ ആളെ തിരിച്ചറിഞ്ഞിട്ടില്ല. വിവരമറിഞ്ഞ് കൊയിലാണ്ടി പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
‘കുടിച്ച് തീര്‍ത്ത് മലയാളികള്‍’, ക്രിസ്മസിന് ബെവ്‌കോയില്‍ റെക്കോര്‍ഡ് മദ്യവില്‍പന
തിരുവനന്തപുരം: ക്രിസ്മസിന് സംസ്ഥാനത്ത് റെക്കോഡ് മദ്യവില്‍പന. മൂന്ന് ദിവസങ്ങളിലായി 154.77 കോടി രൂപയുടെ മദ്യവില്‍പനയാണ് ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ വഴി നടന്നത്. ഇന്നലെ മാത്രം 70.73 കോടി രൂപയുടെ മദ്യം വിറ്റുപോയി. ചാലക്കുടിയിലെ ഔട്ട്‌ലെറ്റിലാണ് ഏറ്റവും കൂടുതല്‍ വില്‍പന നടന്നിരിക്കുന്നത്. 63,85,290രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്. ചങ്ങനാശ്ശേരിയും ഇരിങ്ങാലക്കുടയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ചങ്ങനാശ്ശേരിയില്‍ 62,87,120രൂപയുടെയും ഇരിങ്ങാലക്കുടയില്‍
ചാലക്കുടിയില്‍ പോലീസ് ജീപ്പ് തകര്‍ത്ത സംഭവം; കോഴിക്കോട് ലോ കോളേജ് വിദ്യാര്‍ത്ഥിനിയടക്കം മൂന്ന് പേര്‍ കൂടി അറസ്റ്റില്‍
ചാലക്കുടി: ചാലക്കുടിയില്‍ പോലീസ് ജീപ്പ് തല്ലിത്തകര്‍ത്ത കേസില്‍ അറസ്റ്റിലായ എട്ട് പ്രതികളെയും ചാലക്കുടി മജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്തു. വനിതാനേതാവടക്കം മൂന്ന് പേരെ പോലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തിരുന്നു. കോഴിക്കോട് ലോ കോളേജ് വിദ്യാര്‍ത്ഥിനിയും മോതിരക്കണ്ണി സ്വദേശിയുമായ സാന്ദ്ര ബോസ്(22), പടിഞ്ഞാറെ ചാലക്കുടി സ്വദേശി നിര്‍മല്‍ (22), അലവി സെന്റര്‍ സ്വദേശി അഫ്‌സല്‍(25) എന്നിവരാണ് പിടിയിലായത്.
പുളിയഞ്ചേരി നെല്ലൂളിത്താഴയില്‍ യുവതി ആത്മഹത്യ ചെയ്ത നിലയില്‍
പുളിയഞ്ചേരി: നെല്ലൂളിത്താഴയില്‍ യുവതിയെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. നടുവിലക്കണ്ടിമീത്തല്‍ നീതുവാണ് മരിച്ചത്. മുപ്പത്തിരണ്ട് വയസായിരുന്നു. വിവരമറിഞ്ഞ ഓടിക്കൂടിയ നാട്ടുകാര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കോളേജ് പഠനത്തിനുശേഷം പി.എസ്.സി പരീക്ഷകള്‍ക്കായി തയ്യാറെടുക്കുകയായിരുന്നു നീതു. അച്ഛന്‍: രാജന്‍. അമ്മ:
കാനഡയില്‍ ജോലിവാഗ്ദാനം ചെയ്ത് തട്ടിയെടുത്തത് 17 ലക്ഷം, നൈജീരിയക്കാരന്‍ പിടിയില്‍; വ്യാജ സിം കാര്‍ഡുകളും ലാപ് ടോപുകളും പിടിച്ചെടുത്തു
കല്‍പറ്റ: കാനഡയില്‍ ജോലിവിസ വാഗ്ദാനം ചെയ്ത് കല്‍പറ്റ സ്വദേശിനിയില്‍ നിന്നും 17ലക്ഷം തട്ടിയെടുത്ത കേസില്‍ നൈജീരിയക്കാരന്‍ അറസ്റ്റില്‍. നൈജീരിയന്‍ സ്വദേശി മോസസാണ് ബാംഗ്ലൂരില്‍ പിടിയിലായത്. വയനാട് സൈബര്‍ പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഷജു ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. മെഡിക്കല്‍ കോഡിങ്ങ് ജോലിക്കായി വിവിധ സൈറ്റുകളില്‍ പെണ്‍കുട്ടി അപേക്ഷകള്‍ നല്‍കിയിരുന്നു. ഇത്തരത്തിലുള്ള ഒരു വെബ്
വടകര കടമേരി പരദേവതാ ക്ഷേത്രക്കുളത്തില്‍ വയോധികന്‍ മരിച്ച നിലയില്‍
വടകര: കടമേരി പരദേവതാ ക്ഷേത്രക്കുളത്തിൽ വയോധികൻ മരിച്ച നിലയിൽ. പുതിയ ഇടത്തിൽ നാണുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അറുപത്തിയൊന്ന് വയസായിരുന്നു. പുലര്‍ച്ചെ മുതല്‍ കാണാതായ നാണുവിനായി വീട്ടുകാര്‍ തിരച്ചില്‍ നടത്തിയിരുന്നു. ക്ഷേത്രക്കുളത്തില്‍ നാണുവിന്റെ ചെരുപ്പും തോര്‍ത്തും കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കുളത്തില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് മൃതദേഹം
19 ദിവസത്തിനുള്ളില്‍ ബിരുദ പരീക്ഷാഫലം; ബാര്‍കോഡ് സംവിധാനത്തിലൂടെ പരീക്ഷാഫലം അതിവേഗം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സര്‍വകലാശാല
തേഞ്ഞിപ്പാലം: ബാര്‍കോഡ് സംവിധാനത്തിലൂടെ സംസ്ഥാനത്ത് ആദ്യമായി പരീക്ഷാഫലം അതിവേഗം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സര്‍വകലാശാല. അഫിലിയേറ്റഡ് കോളേജുകളിലെ റഗുലര്‍ വിദ്യാര്‍ത്ഥികളുടെ അഞ്ചാം സെമസ്റ്റര്‍ ബിരുദ പരീക്ഷാഫലം 19 ദിവസംകൊണ്ടാണ് സര്‍വകലാശാല പുറത്തുവിട്ടത്. നവംബര്‍ 13 മുതല്‍ 30വരെയായിരുന്നു പരീക്ഷ. തുടര്‍ന്ന് കേന്ദ്രീകൃത മൂല്യനിര്‍ണയ സംവിധാനത്തിലൂടെ 150 ക്യാമ്പുകളിലായി ഏഴായിരത്തോളം അധ്യാപകരാണ് മൂല്യ നിര്‍ണയം നടത്തിയത്. 5,12,461 ഉത്തരകടലാസുകളാണ്
23ന്റെ നിറവില്‍ ചെങ്ങോട്ടുകാവ് വോയ്‌സ് ഓഫ് ഗെയ്റ്റ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്; വാര്‍ഷികാഘോഷത്തിന് മാറ്റ് കൂട്ടി സെവന്‍സ് ഫുട്‌ബോള്‍ മത്സരങ്ങള്‍
കൊയിലാണ്ടി: വോയ്സ് ഓഫ് ഗേറ്റ് ആർട്സ് & സ്പോർട്സ് ക്ലബ് ചെങ്ങോട്ടുകാവിന്റെ 23-)മത് വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന അണ്ടർ 16 സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ വിജയികളായി ആര്‍വൈബിഎഫ്എ (RYBFA) അത്തോളി. സെവൻ സ്പോർട്സ് അക്കാദമി കുന്നമംഗലത്തിനാണ് റണ്ണറപ്പ്. പരിപാടിയില്‍ പങ്കെടുത്തവർക്കുള്ള സമ്മാനദാനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് നിർവഹിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഇ.കെ
‘സബ് സെന്റര്‍ അടച്ചുപൂട്ടിയിട്ടില്ല, ആരോപണങ്ങള്‍ അടിസ്ഥാനരഹിതം’; മൂടാടി പഞ്ചായത്ത് ജനകീയ ആരോഗ്യകേന്ദ്രം അടച്ചുപൂട്ടിയെന്ന യൂത്ത് ലീഗിന്റെ ആരോപണത്തിന് മറുപടിയുമായി പഞ്ചായത്ത്
നന്തി ബസാര്‍: മൂടാടി പഞ്ചായത്ത് ജനകീയ ആരോഗ്യകേന്ദ്രം നാല് വര്‍ഷമായി തുറന്ന് പ്രവര്‍ത്തിക്കുന്നില്ലെന്ന് ആരോപിച്ച് യൂത്ത് ലീഗ് നടത്തിയ പ്രതിഷേധത്തില്‍ പ്രതികരണവുമായി മൂടാടി പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ ഭാസ്‌കരന്‍. ”മൂടാടി പഞ്ചായത്തിലെ ഫാമിലി ഹെല്‍ത്ത് സെന്ററിന്റെ സബ് സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും കെട്ടിടത്തിന്റെ ഉദ്ഘാടനം കഴിഞ്ഞില്ല എന്നുമാത്രമാണ് പ്രശ്‌നം. ബാക്കിയെല്ലാം പ്രവര്‍ത്തനങ്ങളും കൃത്യമായി
പ്രവാസികളുടെ മക്കള്‍ക്ക് നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്‌കോളര്‍ഷിപ്പ്, 31വരെ അപേക്ഷിക്കാം, വിശദവിവരങ്ങള്‍ അറിയാം
തിരുവനന്തപുരം: പ്രവാസി മലയാളികളുടെ മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിനായി നോര്‍ക്ക റൂട്ട്‌സ് ഡയറക്ടേഴ്‌സ് നല്‍കുന്ന സ്‌കോളര്‍ഷിപ്പിന് 31വരെ അപേക്ഷിക്കാം. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പ്രവാസി മലയാളികളുടെയും തിരികെ എത്തിയവരുടെയും മക്കള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നത്. റെഗുലര്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്നവര്‍ക്കും, കേരളത്തിലെ സര്‍വ്വകലാശാലകള്‍ അംഗീകരിച്ച കോഴ്‌സുകള്‍ക്കും അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്കുമായിരിക്കും സ്‌കോളര്‍ഷിപ്പിന് അര്‍ഹത. ബിരുദാനന്തര ബിരുദ കോഴ്സുകൾക്കും പ്രൊഫഷണൽ