Saranya KV
പേരാമ്പ്ര ചക്കിട്ടപ്പാറയില്‍ ഭിന്നശേഷിക്കാരൻ ആത്മഹത്യ ചെയ്ത സംഭവം; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി
പേരാമ്പ്ര: ചക്കിട്ടപ്പാറയില്‍ ഭിന്നശേഷിക്കാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. കേസില്‍ തുടര്‍ നടപടികള്‍ക്കായി ചീഫ് ജസ്റ്റിന്റെ അനുമതി തേടി. സാമൂഹ്യനീതി വകുപ്പ്, കേന്ദ്രസര്‍ക്കാര്‍, കോഴിക്കോട് ജില്ലാ കലക്ടര്‍, ചക്കിട്ടപ്പാറ പഞ്ചായത്ത് സെക്രട്ടറി എന്നിവരാണ് എതിര്‍കക്ഷികള്‍. മുതുകാട് വളയത്ത് ജോസഫ് എന്ന പാപ്പച്ചന്‍ കഴിഞ്ഞ ദിവസമാണ് ആത്മഹത്യ ചെയ്തത്. 15ദിവസത്തിനകം പെന്‍ഷന്‍ കിട്ടിയില്ലെങ്കില്‍ ആത്മഹത്യ
ആശുപത്രിയുടെ നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തില്‍ നിന്ന് വീണു; മലപ്പുറത്ത് ഹെഡ് നഴ്‌സിന് ദാരുണാന്ത്യം
തിരൂര്‍: മലപ്പുറം ജില്ലാ ആശുപത്രിയുടെ നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഹെഡ് നഴ്‌സ് മരിച്ചു. തൃശ്ശൂര്‍ ചാലക്കുടി ചെട്ടിക്കുളം സ്വദേശി തറയില്‍ മിനി(48)യാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12മണിയോടെയായിരുന്നു അപകടം. ഓങ്കോളജി വിഭാഗത്തിനായി നിര്‍മിക്കുന്ന കെട്ടിടത്തിലെ സൗകര്യങ്ങള്‍ പരിശോധിക്കാനായി നഴ്‌സിങ്ങ് സൂപ്രണ്ട്, സ്റ്റാഫ് നഴ്‌സ് എന്നിവര്‍ക്കൊപ്പം എത്തിയതായിരുന്നു മിനി. ഇതിനിടെ കെട്ടിടത്തിലെ
തലയടിച്ച് വീണതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന 21കാരി മരിച്ചു
കോഴിക്കോട്: തലയടിച്ചു വീണതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥിനി മരിച്ചു. വയനാട് ലക്കിടി ഓറിയന്റല്‍ കോളേജിലെ ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിനിയായ കൊല്ലം കരുനാഗപ്പള്ളി വടക്കേടത്ത് അഭിരാമിയാണ് മരിച്ചത്. ഇരുപത്തിയൊന്ന് വയസായിരുന്നു. കഴിഞ്ഞ 17നായിരുന്നു അപകടം. തുടര്‍ന്ന് വയനാട്ടിലെ രണ്ട് സ്വകാര്യ ആശുപത്രികളില്‍ കുട്ടിയെ പ്രവേശിപ്പിച്ചിരുന്നു. പിന്നീടാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.
തിരക്ക്; പരശുറാമിൽ വീണ്ടും ഒരു വിദ്യാർത്ഥിനി കുഴഞ്ഞുവീണു; സംഭവം കൊയിലാണ്ടി എത്താറായപ്പോള്‍
കൊയിലാണ്ടി: മംഗളൂരു – നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസില്‍ തിരക്ക് കാരണം ഒരു വിദ്യാര്‍ത്ഥിനി കൂടി കുഴഞ്ഞുവീണു. ട്രെയിന്‍ കൊയിലാണ്ടി എത്താറായപ്പോഴാണ് സംഭവം. തുടര്‍ന്ന് കൂടെയുണ്ടായിരുന്ന രണ്ടു പേര്‍ വിദ്യാര്‍ത്ഥിനിയെ കൊയിലാണ്ടി സ്‌റ്റേഷനില്‍ ഇറക്കി. നിന്ന് തിരിയാന്‍ പോലും പറ്റാത്തത്രയും തിരക്കുള്ള കോച്ചില്‍ വിദ്യാര്‍ത്ഥിനി വീണപ്പോള്‍ വെള്ളം പോലും കൊടുക്കാന്‍ കഴിഞ്ഞില്ലെന്ന് യാത്രക്കാരന്‍ ടി.പി മജീദ് പറഞ്ഞു.
കൊയിലാണ്ടി പയറ്റുവളപ്പിൽ വത്സല അന്തരിച്ചു
കൊയിലാണ്ടി: പയറ്റുവളപ്പിൽ (റൈറ ഹൗസ് ) വത്സല അന്തരിച്ചു. അറുപത് വയസായിരുന്നു. ഭർത്താവ്: ഹരിദാസൻ. മക്കൾ: റൈസി (കാലിക്കറ്റ് യൂണിവേഴ്‌സിറ്റി), പരേതനായ റയേഷ്. സംസ്കാരം ബുധനാഴ്ച.
അച്ഛന്റെ കൈപിടിച്ച് എഴുത്തിലേക്ക്; ഇന്ന് ‘അച്ഛനറിയാതെ’യുടെ കഥാകാരിയായി കൊയിലാണ്ടി സ്വദേശി കോമളം രാധാകൃഷ്ണന്‍
കൊയിലാണ്ടി: കൊയിലാണ്ടി സ്വദേശി കോമളം രാധാകൃഷ്ണനെ സംബന്ധിച്ച് ജനുവരി 21 വെറുമൊരു ദിനമല്ല. കാലങ്ങളായി താന്‍ മനസില്‍ കൊണ്ടു നടന്ന ആ വലിയ ആഗ്രഹത്തിന്റെ സ്വപ്‌ന സാക്ഷാത്കാരമായിരുന്നു അന്ന്. ‘അച്ഛനറിയാതെ’ എന്ന തന്റെ ആദ്യ ചെറുകഥാസമാഹാരം കവി മേലൂര്‍ വാസുദേവന്‍ പ്രകാശനം ചെയ്ത ആ നിമിഷം ഇപ്പോഴും വിശ്വസിക്കാന്‍ കോമളത്തിന് സാധിച്ചിട്ടില്ല. കൊയിലാണ്ടി മുത്താമ്പി റോഡില്‍
12ൽ 12ഉം നേടി; ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ വിജയമാവർത്തിച്ച് എസ്എഫ്ഐ
കൊയിലാണ്ടി: സംസ്‌കൃത സര്‍വകലാശാല തിരഞ്ഞെടുപ്പില്‍ കൊയിലാണ്ടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല, കാലടി പ്രാദേശിക കേന്ദ്രത്തില്‍ എതിരില്ലാതെ മുഴുവന്‍ സീറ്റിലും എസ്.എഫ്.ഐക്ക് സമ്പൂര്‍ണ ആധിപത്യം. ആകെയുള്ള 12 സീറ്റില്‍ 12ഉം നേടിയാണ് എസ്.എഫ്.ഐ ഭരണം നിലനിര്‍ത്തിയത്. നോമിനേഷന്‍ കൊടുക്കേണ്ട അവസാന തീയതിയായ ഇന്ന് മറ്റു സംഘടനകളില്‍ നിന്നും ആരും മത്സരിക്കാന്‍ വരാത്തതോടെയാണ് എസ്.എഫ്.ഐ ജയിച്ചതായി അറിയിച്ചത്.
മേപ്പയ്യൂര്‍ കൊഴുക്കല്ലൂർ എള്ളോഴത്തിൽ മാധവൻ അന്തരിച്ചു
കൊഴുക്കല്ലൂർ: എള്ളോഴത്തിൽ മാധവൻ (മിഥില) അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസായിരുന്നു. ഭാര്യ: ഭാർഗവി. മക്കൾ: ബീന, ബിജു. മരുമക്കൾ: അശോകൻ നാദം( സി.ഐ.ടി.യു മേപ്പയൂർ സൗത്ത് മേഖല കമ്മിറ്റി ട്രഷറർ ), ഷൈബ. സഹോദരങ്ങൾ: ഇ.സെഡ് രാഘവൻ, പരേതരായ ചെക്കിണി, ഗോവിന്ദൻ മാസ്റ്റർ, കല്ല്യാണി, നാരായണി, ജാനകി. സംസ്കാരം: ഇന്ന് രാത്രി 10 മണിക്ക് വീട്ടുവളപ്പിൽ.
പേരാമ്പ്ര ചക്കിട്ടപ്പാറയിലെ ഭിന്നശേഷിക്കാരന്റെ മരണം: പെന്‍ഷന്‍ ലഭിക്കാത്തത് മൂലമാണെന്ന മാധ്യമ പ്രചരണം തെറ്റ്; പ്രതികരണവുമായി പഞ്ചായത്ത് പ്രസിഡന്റ്
പേരാമ്പ്ര: ചക്കിട്ടപ്പാറയില്‍ ഭിന്നശേഷിക്കാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍. നാല് മാസത്തെ പെന്‍ഷന്‍ ലഭിക്കാത്തതുകൊണ്ട് ജോസഫ് ആത്മഹത്യ ചെയ്‌തെന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നും ഇത്തരമൊരു സംഭവത്തെ ഗവണ്‍മെന്റിന് എതിരെ തിരിച്ചു വിടാനുള്ള മാധ്യമങ്ങളുടെ നീക്കം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു ഭിന്നശേഷക്കാരനെന്ന നിലയില്‍ അദ്ദേഹത്തെ എങ്ങനെയൊക്കെ ചേര്‍ത്ത്പ്പിടിക്കാന്‍ സാധിക്കുമോ അങ്ങനെയൊക്കെ പഞ്ചായത്ത്
പെന്‍ഷന്‍ മുടങ്ങിയിട്ട് അഞ്ച് മാസം; പേരാമ്പ്ര ചക്കിട്ടപ്പറയില്‍ ഭിന്നശേഷിക്കാരന്‍ ജീവനൊടുക്കിയ നിലയില്‍
പേരാമ്പ്ര: ചക്കിട്ടപ്പാറ മുതുകാട്ടിൽ ഭിന്നശേഷിക്കാരന്‍ ജീവനൊടുക്കിയ നിലയില്‍. വളയത്ത് ജോസഫാണ് (77) മരിച്ചത്. അഞ്ചു മാസമായി പെന്‍ഷന്‍ ലഭിക്കുന്നില്ലെന്നും, പെന്‍ഷനില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും കാണിച്ച് പഞ്ചായത്തിന് ജോസഫ് കത്ത് കത്ത് നല്‍കിയിരുന്നുവെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. എന്നാല്‍ പെന്‍ഷന്‍ കിട്ടാത്തതുകൊണ്ടാണ് ജോസഫ് ആത്മഹത്യ ചെയ്തതെന്ന് പറയാനാവില്ലെന്നാണ് പഞ്ചായത്ത് അധികൃതര്‍ സംഭവത്തില്‍ പ്രതികരിച്ചത്.