Saranya KV

Total 566 Posts

കൊയിലാണ്ടിയില്‍ മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന മെഗാ മെഡിക്കല്‍ ക്യാമ്പിനും എക്‌സിബിഷനും ഇന്ന്‌ തുടക്കം

കൊയിലാണ്ടി: സുകൃതം ജീവിതം – ജീവതാളം പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടിയില്‍ സംഘടിപ്പിക്കുന്ന മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന മെഗാ മെഡിക്കല്‍ ക്യാമ്പിനും എക്‌സിബിഷനും ഇന്ന് തുടക്കം. ഫെബ്രുവരി 8ന് മലബാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ.പി.വി നാരായണൻ പരിപാടി ഉദ്ഘാടനം ചെയ്യും. മുൻസിപ്പൽ ചെയർപേഴ്സൺ കെ.പി സുധ അധ്യക്ഷത വഹിക്കും. കൊയിലാണ്ടി നഗരസഭ, താലൂക്ക് ആശുപത്രി,

കാപ്പാട് മുതൽ വടകര സാൻഡ്ബാങ്ക്സ് വരെ കോർത്തിണക്കി ടൂറിസം സർക്യൂട്ട്; കൊളാവിപ്പാലം ടൂറിസം മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തും; മന്ത്രി മുഹമ്മദ് റിയാസ്

പയ്യോളി: കൊളാവിപ്പാലം ടൂറിസം മാസ്റ്റര്‍ പ്ലാന്‍ മിഷന്‍ 2025 പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് വിനോദസഞ്ചാര വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന കൊളാവിപ്പാലം ടൂറിസം വികസനം സംബന്ധിച്ച ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വടകര സാന്റ് ബാങ്ക്‌സ് മുതല്‍ മിനി ഗോവയുള്‍പ്പടെ പ്രദേശത്തെ വിവിധ ടൂറിസം കേന്ദ്രങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതായിരിക്കും മാസ്റ്റര്‍ പ്ലാനെന്നും പദ്ധതിയുടെ

‘ഇന്ത്യയെ രക്ഷിച്ച ഗോഡ്‌സെ അഭിമാനം’; കോഴിക്കോട് എന്‍ഐടി പ്രൊഫസറുടെ കമന്റ് വിവാദത്തില്‍

കോഴിക്കോട്‌: മഹാത്മാഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ ‘ഇന്ത്യയെ രക്ഷിച്ച ഗോഡ്‌സെ അഭിമാനം’ എന്ന് കമന്റ് ചെയ്ത് കോഴിക്കോട് എന്‍ഐടി പ്രൊഫസര്‍.  കമന്റ് വിവാദമായതോടെ പ്രൊഫസര്‍ കമന്റ് ഡിലീറ്റ് ചെയ്തു. കോഴിക്കോട് എന്‍ഐടിയിലെ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലെ പ്രൊഫസറായ ഷൈജ ആണ്ടവന്റെ കമന്റാണ് വിവാദമായിരിക്കുന്നത്. ”ഹിന്ദു മഹാസഭാ പ്രവര്‍ത്തകന്‍ നാഥൂറാം വിനായക് ഗോഡ്‌സെ. ഭാരത്തിലെ ഒരുപാട് പേരുടെ ഹീറോ”

കോഴിക്കോട് എന്‍ഐടിയില്‍ വിദ്യാര്‍ത്ഥിയെ സസ്‌പെന്‍ഡ് ചെയ്ത സംഭവം: എസ്എഫ്ഐ പ്രതിഷേധത്തിനിടെ പോലീസ് ലാത്തി വീശി, പ്രവര്‍ത്തകര്‍ക്ക് പരിക്ക്‌

കോഴിക്കോട്: കോഴിക്കോട് എന്‍.ഐ.ടിയില്‍ വിദ്യാര്‍ത്ഥിയെ സസ്‌പെന്‍ഡ് ചെയ്തതുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ നടത്തിയ പ്രതിഷേധത്തിനിടെ സംഘര്‍ഷം. ബാരിക്കേഡ് മറികടന്ന് കോളേജിലേക്ക് കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ലാത്തി വീശി. പ്രവര്‍ത്തകരും പോലീസും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം മിഥുന്‍, ഏരിയാ പ്രസിഡന്റ് യാസിര്‍ എന്നിവര്‍ക്ക് പരിക്കേറ്റു. രാമക്ഷേത്ര പ്രാണ പ്രതിഷ്ഠാ ദിനത്തില്‍ കോളേജില്‍

13,000രൂപ വരെ സ്കോളർഷിപ്പ് നഷ്ടപ്പെടുത്തല്ലേ…സി.എച്ച് മുഹമ്മദ് കോയ ന്യൂനപക്ഷ സ്കോളർഷിപ്പ് മറക്കാതെ പുതുക്കാം

കോഴിക്കോട്‌: സി.എച്ച് മുഹമ്മദ് കോയ സ്കോളർഷിപ്പ് പുതുക്കാനുള്ള (റിന്യൂവൽ) അപേക്ഷ തീയതി ദീർഘിപ്പിച്ചു. സംസ്ഥാനത്തിലെ സർക്കാർ/സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്‌സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മത വിഭാഗത്തിലെ (മുസ്ലീം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാർക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്‌സി) വിദ്യാർത്ഥിനികൾക്ക് സി.എച്ച്. മുഹമ്മദ് കോയ സ്‌കോളർഷിപ്പ്/ഹോസ്റ്റൽ സ്‌റ്റൈപന്റ് (റിന്യൂവൽ) പുതുക്കുന്നതിന് അപേക്ഷ

അണേല റോഡില്‍ മിനി അണ്ടര്‍പാസ് നിര്‍മ്മിക്കാതെ ബൈപ്പാസ് നിര്‍മ്മാണ പ്രവൃത്തി തുടരാന്‍ സമ്മതിക്കില്ല; അണേല റോഡില്‍ വഗാഡിന്റെ ലോറികള്‍ തടഞ്ഞ് നാട്ടുകാര്‍

കൊയിലാണ്ടി: നന്തി ചെങ്ങോട്ടുകാവ് ബൈപ്പാസ് കടന്ന് പോവുന്ന അണേല റോഡില്‍ വഗാഡിന്റെ നിര്‍മ്മാണ പ്രവൃത്തി നാട്ടുകാര്‍ തടഞ്ഞു. മിനി അണ്ടര്‍പാസിന് നിവേദനം നല്‍കിയിട്ടും യാതൊരു മുന്നറയിപ്പ് നല്‍കാതെ അണേല റോഡ് മണ്ണിട്ട് മൂടാന്‍ വഗാഡ് കമ്പനി ശ്രമിച്ചതോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ബൈപ്പാസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അണേല റോഡില്‍ അണ്ടര്‍പാസ് നിര്‍മ്മിക്കാന്‍ നാട്ടുകാര്‍ വാര്‍ഡ് കൗണ്‍സിലര്‍

നന്തി ബസാര്‍ ഒടിയില്‍ കുറൂളിക്കുനി റോഡിന് സമീപത്തെ വയലില്‍ കക്കൂസ് മാലിന്യം തള്ളിയതായി പരാതി

കൊയിലാണ്ടി: നന്തി ബസാര്‍ ഒടിയില്‍ കുറൂളിക്കുനി ഭാഗത്തേക്കുള്ള റോഡരികിലെ വയലില്‍ കക്കൂസ് മാലിന്യം തള്ളിയതായി പരാതി. ജനുവരി 30ന് പുലര്‍ച്ചെ 3മണിയോടെയാണ് സംഭവം. വയലില്‍ കക്കൂസ് മാലിന്യം കണ്ടതോടെ നാട്ടുകാര്‍ സമീപത്തുള്ള മാര്‍ബിള്‍ കടയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. തുടര്‍ന്ന് 30ന് പുലര്‍ച്ചെ വയലിന് സമീപത്തായി ആദ്യം ഒരു കാര്‍ വന്ന് സ്ഥലം നോക്കി പോവുന്നതും

കൊല്ലം അനന്തപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ ദ്രവ്യ കലശം, ആറാട്ട് മഹോത്സവത്തിന് ഇന്ന് രാത്രി കൊടിയേറും

കൊയിലാണ്ടി: കൊല്ലം അനന്തപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ ദ്രവ്യ കലശവും, ആറാട്ട് മഹോത്സവത്തിനും ഇന്ന് രാത്രി കൊടിയേറും. മേപ്പള്ളിമന ഉണ്ണികൃഷ്ണൻ അടിതിരിപ്പാടിൻ്റെ മുഖ്യകാർമികത്വത്തിലായിരിക്കും കൊടിയേറ്റം. ഫെബ്രുവരി 3ന് കലാമണ്ഡലം ഹരികൃഷ്ണന്‍ അവതരിപ്പിക്കുന്ന തായമ്പക അരങ്ങേറും. ഫെബ്രുവരി 4ന് നകുലന്‍ പൊയില്‍ക്കാവ് അവതരിപ്പിക്കുന്ന തായമ്പക ഉണ്ടാകും. ഫെബ്രുവരി 5ന് സച്ചിൻ രാധ് വസന്തപുരം അവതരിപ്പിക്കുന്ന തായമ്പക, ഫെബ്രുവരി 6ന്

പാലക്കുളം പെരുതയില്‍ പോവതുകണ്ടി അച്യുതന്‍ അന്തരിച്ചു

കൊയിലാണ്ടി: പാലക്കുളം പെരുതയില്‍ പോവതുകണ്ടി അച്യുതന്‍ അന്തരിച്ചു. അറുപത്തിയാറ് വയസായിരുന്നു. ഭാര്യ: പ്രമീള. മക്കള്‍: നിമ്മി, അഭിഷേക്, നിജിന്‍. മരുമക്കള്‍: ധനീഷ് കക്കോട് ചെലപ്രം, സന്ധ്യ. സഹോദരങ്ങള്‍: നാരായണന്‍ കോഴിക്കോട്, സരസ ഇരിങ്ങല്‍, ദേവി കുറ്റ്യാടി, കല്യാണി, പരേതനായ രാമോട്ടി. സംസ്‌കാരം: വെള്ളിയാഴ്ച രാവിലെ 9മണിക്ക് പാലക്കുളത്തെ വീട്ടില്‍

കൊയിലാണ്ടി താലൂക്ക് വികസന സമിതി യോഗം ഫെബ്രുവരി 3ന്

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്കിലെ ഫെബ്രുവരി മാസത്തെ താലൂക്ക് വികസന സമിതി യോഗം ഫെബ്രുവരി 3ന് നടക്കും. രാവിലെ 10.30ന്‌ കൊയിലാണ്ടി താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്ന യോഗത്തില്‍ മുഴുവന്‍ സമിതി സമിതി അംഗങ്ങളും പങ്കെടുക്കണമെന്ന്‌ താലൂക്ക് വികസന സമിതി അറിയിച്ചു.