Saranya KV

Total 566 Posts

കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണം; വയോധികന്‍ മരിച്ചു

കൂരാച്ചുണ്ട്: കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ വയോധികന്‍ മരിച്ചു. കര്‍ഷകനായ പാലാട്ട് എബ്രഹാം(70)ആണ് മരിച്ചത്‌. കക്കയം ടൗണില്‍ നിന്നും നാല് കീലാമീറ്റര്‍ അകലത്തില്‍ കക്കയം ഡാം സൈറ്റ് റോഡരികിലുള്ള കൃഷിയിടത്തില്‍ വച്ച്‌ കാട്ടുപോത്ത് എബ്രഹാമിനെ അക്രമിക്കുകയായിരുന്നു. കക്ഷത്തില്‍ ആഴത്തില്‍ മുറിവേറ്റ എബ്രഹാമിനെ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

കോൺക്രീറ്റ് ചെയ്ത കീഴ്പ്പയൂർ മിൽമ ചെറുവണ്ണൂർ റോഡ് നാടിന് സമർപ്പിച്ചു

മേപ്പയൂര്‍: കോൺക്രീറ്റ് ചെയ്ത കീഴ്പ്പയൂർ മിൽമ ചെറുവണ്ണൂർ റോഡ് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ ഉദ്ഘാടനം ചെയ്തു. മേപ്പയൂര്‍ ഗ്രാമ പഞ്ചായത്ത് 2023- 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ചിലവഴിച്ചാണ് റോഡ് കോണ്‍ഗ്രീറ്റ് ചെയ്തത്.   ഗ്രാമപഞ്ചായത്ത് മെമ്പർ വി.പി ശ്രീജ അധ്യക്ഷത വഹിച്ചു. കെ രതീഷ്, വി.പി രാജീവൻ. കെ.ടി

‘സർക്കാർ ജീവനക്കാരുടെ ശമ്പളം ഉൾപ്പെടെയുള്ള അവകാശങ്ങൾ ഇടതുപക്ഷ സർക്കാർ നിഷേധിക്കുന്നു’; കൊയിലാണ്ടിയില്‍ അവകാശ ചങ്ങല തീര്‍ത്ത്‌ കേരള എൻജിഒ അസോസിയേഷന്‍

കൊയിലാണ്ടി: ‘സർക്കാർ ജീവനക്കാരുടെ ശമ്പളം ഉൾപ്പെടെയുള്ള അവകാശങ്ങൾ നിഷേധിക്കുന്ന ഇടതുപക്ഷ സർക്കാർ നയങ്ങൾക്കെതിരെ’ കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷനിൽ കേരള എൻജിഒ അസോസിയേഷൻ്റെ നേതൃത്വത്തിൽ അവകാശ ചങ്ങല തീർത്തു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബിനു കോറോത്ത് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ്‌ എം.ഷാജി മനേഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റി അംഗം വി.പ്രതീഷ്, പ്രദീപ് സായ്

മേപ്പയൂർ ഗ്രാമപഞ്ചായത്തിൽ എഞ്ചിനീയർ, ഓവര്‍സിയര്‍ തസ്തികകളിലേക്ക് നിയമനം; വിശദമായി അറിയാം

മേപ്പയൂർ: മേപ്പയൂർ ഗ്രാമപഞ്ചായത്തിൽ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതിയിലേക്ക് ഒരു അക്രഡിറ്റഡ്‌ എഞ്ചിനീയറെയും ഓവർസിയറെയും നിയമിക്കുന്നു. കരാറടിസ്ഥാനത്തിലാണ് നിയമനം. എഞ്ചിനീയർ തസ്തികയിൽ സിവിൽ അല്ലെങ്കിൽ അഗ്രികൾച്ചറൽ എഞ്ചിനീയറിംഗിൽ ബിരുദം, ഓവർസിയർ തസ്തികയിൽ ത്രിവത്സര / ദ്വിവത്സര സിവിൽ ഡിപ്ലോമ കോഴ്സ് എന്നിവയാണ് യോഗ്യത. നിശ്ചിത യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. മതിയായ രേഖകളും ബയോഡാറ്റയും സഹിതമുള്ള അപേക്ഷകൾ

വ്യവസായ പ്രമുഖന്‍ വി.കെ ഗോപാലന്റെ നിര്യാണത്തിൽ കൊയിലാണ്ടിയില്‍ അനുശോചന യോഗം

കൊയിലാണ്ടി: വ്യവസായ പ്രമുഖനും കോൺഗ്രസ്സ് നേതാവുമായ വി.കെ ഗോപാലന്റെ നിര്യാണത്തിൽ കൊയിലാണ്ടി സൗത്ത് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി അനുശോചന യോഗം സംഘടിപ്പിച്ചു. സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്‌ അരുൺ മണൽ അധ്യക്ഷത വഹിച്ചു. സി.പി മോഹനൻ, കൗൺസിലർ മനോജ് പയറ്റുവളപ്പിൽ, രാജു തട്ടാരി, സുധാകരൻ വി.കെ, എം.എം ശ്രീധരൻ, ശ്രീജു പയറ്റുവളപ്പിൽ, ഷീബ സതീശൻ,

കൊയിലാണ്ടി എസ്.എന്‍.ഡി.പി കോളേജ്‌ വിദ്യാര്‍ത്ഥിയെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചെന്ന ആരോപണം; ‘കുറ്റക്കാർക്കെതിരെ ആൾകൂട്ട വിചാരണയ്ക്കും,വധശ്രമത്തിനും കേസെടുക്കണമെന്ന്” യൂത്ത് കോൺഗ്രസ്

കൊയിലാണ്ടി: കൊല്ലം ആര്‍.ശങ്കര്‍ മെമ്മോറിയല്‍ എസ്.എന്‍.ഡി.പി യോഗം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്‌ വിദ്യാര്‍ത്ഥിയെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചെന്ന ആരോപണത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ്‌. ”പൂക്കോട് വെറ്റിറിനറി കോളജിൽ വിദ്യാർത്ഥിയെ ആൾക്കൂട്ട വിചാരണ നടത്തി കൊലപ്പെടുത്തിയ സംഭവത്തിന് സമാനമായി കൊയിലാണ്ടി എസ്.എൻ.ഡി.പി കോളജ് വിദ്യാർത്ഥിയെ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിൽ 25 ഓളം ക്രിമിനലുകൾ ചേർന്ന് വിചാരണ

കൊയിലാണ്ടി എസ്.എന്‍.ഡി.പി കോളേജ്‌ വിദ്യാര്‍ത്ഥിയെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചെന്ന ആരോപണം; ‘മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന വാർത്ത വ്യാജം, സംഭവത്തെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നുവെന്ന് എസ്.എഫ്.ഐ

കൊയിലാണ്ടി: കൊല്ലം ആര്‍.ശങ്കര്‍ മെമ്മോറിയല്‍ എസ്.എന്‍.ഡി.പി യോഗം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്‌ വിദ്യാര്‍ത്ഥിയെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചെന്ന ആരോപണത്തില്‍ മറുപടിയുമായി എസ്.എഫ്.ഐ രംഗത്ത്‌. മാതൃഭൂമി ഉൾപ്പെടെ ഉള്ള മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന വാർത്ത വ്യാജമാണെന്നും പരാതിക്കാരൻ ഒന്നാം വർഷ വിദ്യാർത്ഥിയെ റാഗ് ചെയ്തതിൽ പ്രധാന പ്രതിയെന്നുമാണ് എസ്.എഫ്.ഐ ആരോപിക്കുന്നത്‌. ”എസ്.എന്‍.ഡി.പി കോളേജിലെ ആദ്യ വർഷ വിദ്യാർത്ഥിയായ

കൊല്ലം ഷാഫിയുടെ സംഗീത ജീവിതത്തിന് കാൽനൂറ്റാണ്ട്: പി.കെ മുഹമ്മദലി എഴുതുന്നു

മാപ്പിളപാട്ട് രംഗത്ത് വിപ്ലവം സൃഷ്ടിച്ച ഗായകനാണ് കൊല്ലം ഷാഫി. ഒട്ടനവധി പ്രണയത്തിന്റെയും വിരഹത്തിന്റെയും പാട്ടുകൾ ആസ്വാദക ഹൃദയങ്ങളിലേക്ക് പകുത്തു നൽകിയ പാട്ടുകൾക്കുടമ. ആൽബം ഗാനങ്ങളുടെ തുടക്കത്തിൽ വേറിട്ട ശബ്ദവുമായി രംഗപ്രവേശം ചെയ്ത ഷാഫി മലയാളികളുടെ പ്രിയപ്പെട്ട ഗായകനായി മാറി. മൊബൈൽ ഫോൺ വരുന്നതിന് മുമ്പ് ലാൺ ഫോൺ കോൾ പരിപാടിയിലും റേഡിയോയിലും കാസറ്റുകളിലും നിരവധി ആസ്വാദകരെ

ആരോ ചാടിയെന്ന് സംശയം, ചെയിന്‍ വലിച്ച് യാത്രക്കാർ; ആനക്കുളം റെയില്‍വേ ഗേറ്റിന് സമീപം ട്രെയിന്‍ നിര്‍ത്തിയിട്ടത് അരമണിക്കൂർ

കൊയിലാണ്ടി: ചെയിന്‍ വലിച്ചതിനെ തുടര്‍ന്ന് ആനക്കുളം റെയില്‍വേ ഗേറ്റിന് സമീപം ട്രെയിന്‍ നിര്‍ത്തിയിട്ടു. ഇന്ന് വൈകുന്നേരം 5.30ഓടെയാണ് സംഭവം. തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന തിരുവനന്തപുരം സെന്‍ട്രല്‍ എക്‌സ്പ്രസാണ് നിര്‍ത്തിയിട്ടത്. ട്രെയിനില്‍ നിന്നും ആരോ ചാടി എന്ന സംശയത്തിലാണ് യാത്രക്കാരില്‍ ഒരാള്‍ ചെയിന്‍ വലിച്ചത് എന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ റെയില്‍വേ പോലീസ് നടത്തിയ തിരച്ചിലില്‍ ഒന്നും കണ്ടെത്തിയിട്ടില്ല.

‘വൻകിട പെയിന്റിംഗ് കമ്പനികളുടെ കടന്നുകയറ്റം അവസാനിപ്പിക്കുക”; ഓൾ കേരള പെയിന്റേഴ്സ് കോൺഗ്രസ്സ്

കോഴിക്കോട്‌: പെയിന്റിംഗ് തൊഴിൽ മേഖലയിൽ വൻകിട പെയിന്റിംഗ് കമ്പനി കടന്നുകയറുകയും കമ്പനിക്കാർ നേരിട്ട് ജോലി ഏറ്റെടുക്കുന്ന സമ്പ്രദായം കമ്പനി അവസാനിപ്പിക്കണമെന്ന് ഓൾ കേരള പെയിന്റേഴ്സ് കോൺഗ്രസ്സ് കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി ജോഷി കുരീക്കാട്ടിൽ യോഗം ഉദ്ഘാടനം ചെയ്തു. ഇക്കാരണത്താല്‍ നിരവധി പെയിന്റിംഗ് തൊഴിലാളികൾ ബുദ്ധിമുട്ട് നേരിടുകയാണെന്നും കമ്മിറ്റി പറഞ്ഞു. ജില്ലാ