Saranya KV
നന്തി ബസാർ വടക്കേകുനി നഫീസ ഹജ്ജുമ്മ അന്തരിച്ചു
നന്തി ബസാർ: വടക്കേകുനി നഫീസ ഹജ്ജുമ്മ അന്തരിച്ചു. എണ്‍പത് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ ടി.പി ഖാദര്‍ കുട്ടി ഹാജി. മക്കൾ: ബഷീർ (ഖത്തർ), ശൗഖത്ത്, ഷംസു (ഖത്തർ), ഷക്കീല, ഷബ്‌ന, പരേതന്‍ റസാഖ് വി.കെ. മരുമക്കൾ: നഫീസ, റസിയ, ഷൈമ, പിപിസി അബ്ദുള്ള, ഡോ.റിയാസ്. സഹോദരങ്ങൾ: മൊയ്ദീന്‍ ഹാജി, കുഞ്ഞബ്ദുള്ള ഹാജി, പരേതൻ കുഞ്ഞമ്മദ് ഹാജി,
നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന് വ്യക്തം, പരീക്ഷ റദ്ദാക്കുക ക്രമക്കേടിന്റെ വ്യാപ്തി അറിഞ്ഞതിന് ശേഷം: സുപ്രീംകോടതി
ഡല്‍ഹി: നീറ്റ് – യുജി പ്രവേശന പരീക്ഷ ക്രമക്കേടില്‍ ഇടക്കാല ഉത്തരവുമായി സുപ്രീംകോടതി. ചോദ്യപ്പേപ്പർ ചോർന്നുവെന്ന് അംഗീകരിച്ച സുപ്രീംകോടതി, ക്രമക്കേട് പരീക്ഷയുടെ ആകെ വിശ്വാസ്യതയെ ബാധിച്ചുവോയെന്ന് പരിശോധിക്കുമെന്നും വ്യക്തമാക്കി. പരീക്ഷ നടത്തിപ്പുമായ ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും എന്‍ ടി എയും കേന്ദ്ര സക്കാരും വിശദീകരിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. ക്രമക്കേട് നടന്നുവെന്ന് സ്ഥിരീകരിക്കുന്നുണ്ടുവെങ്കിലും അത് എത്രത്തോളം പരീക്ഷയെ
കൊയിലാണ്ടി സൗത്ത് സെക്ഷൻ പരിധിയിൽ നാളെ (9-07-2024) വൈദ്യുതി മുടങ്ങും
കൊയിലാണ്ടി: സൗത്ത് സെക്ഷൻ പരിധിയിൽ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. മുത്തു ബസാർ, നോബിത എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിലും കൃഷ്ണൻ കിടാവ് ട്രാൻസ്ഫോർമറിൻ്റ കുറ്റ്യാടികുന്ന് മുതൽ പാലോട്ട് മുക്ക് വരെയുള്ള ലൈനിൻ്റെ പരിധിയിൽ വരുന്ന സ്ഥലങ്ങളിലുമാണ് വൈദ്യുതി വിതരണം തടസപ്പെടുക. രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 2മണി വരെ വൈദ്യുതി വിതരണം തടസപ്പെടുമെന്ന് കെ.എസ്.ഇ.ബി
ഉച്ചയൂൺ കഴിക്കുന്നതിനിടെ സാമ്പാറിൽ പ്ലാസ്റ്റിക് സഞ്ചി; നാദാപുരം പുറമേരി ടൗണിലെ ഹോട്ടൽ ആരോഗ്യവകുപ്പ് അടച്ചുപൂട്ടി
പുറമേരി: ഹോട്ടലിൽ നിന്ന് ഉച്ചയൂൺ കഴിക്കുന്നതിനിടെ സാമ്പാറിൽ പ്ലാസ്റ്റിക് സഞ്ചി. പുറമേരി ടൗണിലെ ജനത ഹോട്ടലിൽ നിന്നാണ് യുവാവിന് സാമ്പാറിൽ നിന്ന് പ്ലാസ്റ്റിക് സഞ്ചി ലഭിച്ചത്. ശനിയാഴ്ചയാണ് യുവാവ് ഹോട്ടലിൽ നിന്നും ഉച്ചയൂൺ കഴിച്ചത്. ഇയാളുടെ പരാതിയെ തുടർന്ന് ഇന്നലെ വൈകീട്ടോടെ ആരോഗ്യ വകുപ്പ് ഹോട്ടൽ താത്ക്കാലികമായി അടച്ചുപൂട്ടി. ലൈസൻസ്, തൊഴിലാളികളുടെ ഹെൽത്ത് കാർഡ്, കുടിവെള്ള
വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്ക് അരിക്കുളം മാവട്ട് കോൺഗ്രസ് കമ്മറ്റിയുടെ ആദരം
അരിക്കുളം: മാവട്ട് 141 ബൂത്ത് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ എൽ.എസ്.എസ്, യു.എസ്.എസ്, എസ്.എസ്.എല്‍.സി, പ്ലസ് ടു, നഴ്‌സിംഗ് പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ ആദരിച്ചു. മേപ്പയൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.പി രാമചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. തങ്കമണി ദീപാലയം അധ്യക്ഷത വഹിച്ചു. അരിക്കുളം മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ശശി ഊട്ടേരി, സി.എം ജനാർദ്ദനൻ
കൊയിലാണ്ടി പാറേമ്മൽ ശോഭ അന്തരിച്ചു
കൊയിലാണ്ടി: പാറേമ്മൽ ശോഭ അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു. ഭർത്താവ്: ദാമോദരൻ. അച്ഛന്‍: പരേതനായ പാറേമ്മല്‍ കണാരന്‍. അമ്മ: ജാനകി. സഹോദരങ്ങൾ: പരേതയായ കാർത്യായനി, ശാന്ത, ലീല, കുഞ്ഞിക്കണ്ണൻ. സഞ്ചയനം: വ്യാഴാഴ്ച.
‘ചെരിയേരി ജീവിത കാലഘട്ടം മുഴുവന്‍ കലയെ ഉപാസിച്ച ഉത്തമ കലാകാരന്‍’; അരിക്കുളത്തെ ചെരിയേരി നാരായണൻ നായർ അനുസ്മരണത്തില്‍ പേരാമ്പ്ര എംഎൽഎ ടി.പി രാമകൃഷ്ണൻ
അരിക്കുളം: അതുല്യ കലാകാരനും ഗുരു ചേമഞ്ചേരിയുടെ ശിഷ്യനും സമകാലീനമായിരുന്ന ചെരിയേരി നാരായണൻ നായർ ”പ്രിയമാനസ…..നീ….വാ വാ ….. ” അനുസ്മരണം പേരാമ്പ്ര എംഎൽഎ ടി.പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. തൻ്റെ ജീവിത കാലഘട്ടം മുഴുക്കെ കലയെ ഉപാസിച്ച ഉത്തമ കലാകാരനായിരുന്നു ചെരിയേരിയെന്നും അംഗീകാരങ്ങൾക്കും താമ്ര പത്രങ്ങൾക്കും പുറകെ പോവാതെ നിസ്വാർത്ഥനായി കലയെ ഉപാസിച്ച അദ്ദേഹത്തിന്റെ സ്മരണയ്ക്ക്
വടകര മടപ്പള്ളിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്വകാര്യ ബസിടിച്ച് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്; ഡ്രൈവറും കണ്ടക്ടറും ഓടി രക്ഷപ്പെട്ടു
മടപ്പള്ളി: ദേശീയപാതയിൽ മടപ്പള്ളിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്വകാര്യ ബസിടിച്ച് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. മൂന്ന് പേർക്ക് പരിക്കേറ്റു. റോഡ് മുറിച്ചുകടക്കുകയായിരുന്ന വിദ്യാർത്ഥിനികളെയാണ് കണ്ണൂരിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ഇടിച്ച് വീഴ്ത്തിയത്. മടപ്പള്ളി കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനികളായ ശ്രയ, ദേവിക, ഹൃദ്യ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊയിലാണ്ടി ഇസ്സത്തുസ്സമാന്‍ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ ആദരിച്ചു
കൊയിലാണ്ടി: മമ്മാക്കപ്പള്ളി ഇസ്സത്തുസ്സമാന്‍ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഅല്ലിം ഡേയുമായി ബന്ധപ്പെട്ട് മജ്ലിസുന്നൂറും എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ ആദരിച്ചു. മഹല്ലിൻ്റെ പരിധിയിൽ വരുന്ന 28 വിദ്യാർത്ഥികളെയാണ് ആദരിച്ചത്. മഹല്ല് ഖതീബ് ഇല്യാസ് സുഹ്രി ഉചടങ്ങ് ഉദ്ഘാടനം ചെയ്തു. എൻ.ഇ മുഹമ്മദ് ഹാജിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ മഹല്ല് ജനറൽ സെക്രട്ടറി
കൊയിലാണ്ടി കസ്റ്റംസ് റോഡ് സഹല മൻസിലില്‍ യു.പി ഹുസൈൻ അന്തരിച്ചു
കൊയിലാണ്ടി: കസ്റ്റംസ് റോഡ് സഹല മൻസിലില്‍ യു.പി ഹുസൈൻ അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. ഭാര്യ: ആയിശു കരുവാരിയിൽ. മക്കൾ: സബീല, ത്വൽഹത്ത് (തണൽ), സഹല, ഹിദായത്ത്. മരുമക്കൾ: അഷ്റഫ് മാക്കൂട്ടം, ഫൗസിയ, അബ്ദുൽ കലാം (വിറ്റ് കോ), റഫ്സാന.