Rahna
നൂറാം വാര്‍ഷികാഘോഷത്തിനൊരുങ്ങി ഗോഖലെ യു.പി സ്‌കൂള്‍; ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം
മൂടാടി: നൂറാം വാര്‍ഷികം ആഘോഷിക്കുന്ന ഗോഖലെ യു.പി സ്‌കൂളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാരൂപീകരണവും സംഘടിപ്പിച്ചു. 2025 ഫെബ്രുവരി 7, 8 തീയ്യതികളിലായാണ് സ്‌കൂളിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്നത്. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കുമാരി ചൈത്ര വിജയന്‍ സംഗമം ഉദ്ഘാടനം ചെയ്തു. വാര്‍ഷികാഘോഷത്തിന് എല്ലാവിധ പിന്തുണയും യോഗം വാഗ്ദാനം ചെയ്തു.
അറിയിപ്പ്; മൂടാടി- മുചുകുന്ന് ഹില്‍ബസാര്‍ റോഡില്‍ ഇന്ന് മുതല്‍ വാഹന ഗതാഗതം തടസ്സപ്പെടും
മൂടാടി: മൂടാടി മുചുകുന്ന് ഹില്‍ബസാര്‍ റോഡില്‍ ഇന്ന് മുതല്‍ വാഹനഗതാഗതം തടസ്സപ്പെടും. വ്യാഴം വൈകുന്നേരം 6 മണി മുതല്‍ ഡിസം 27 വെളളി വൈകു 6 മണി വരെ മൂടാടി ടൗണ്‍ മുതല്‍ അണ്ടര്‍ പാസ് വരെയാണ് വാഹനഗതാഗതം തടസ്സപ്പെടുക. ജലജീവന്‍മിഷന്‍ പദ്ധതിയുടെ ഭാഗമായി മൂടാടി റെയില്‍വേ ക്രോസിംഗ് പൈപ്പ് ലൈന്‍ പണി നടക്കുന്നതിനാലാണ് ഗതാഗതം
എം.ടി വാസുദേവൻ നായരുടെ സംസ്കാരം നാളെ; സംസ്ഥാനത്ത് 2 ദിവസത്തെ ദുഃഖാചരണം
കോഴിക്കോട്: എം.ടി വാസുദേവൻ നായരുടെ മൃതദേഹം അൽപസമയത്തിനകം വസതിയിലേക്ക് കൊണ്ടുപോകും. പൊതുദർശനം വീട്ടിൽ നടക്കും. 26ന് വൈകിട്ട് മാവൂർ പൊതുശ്മശാനത്തിൽ സംസ്കാരം നടക്കും. സമയം പിന്നീട് തീരുമാനിക്കും. എംടിയോടുള്ള ആദര സൂചകമായി സംസ്ഥാന സർക്കാർ ഡിസംബർ 26, 27 തീയതികളിൽ ഔദ്യോഗികമായി ദുഃഖം ആചരിക്കും. 26ന് ചേരാനിരുന്ന മന്ത്രിസഭായോഗം ഉൾപ്പെടെ എല്ലാ സർക്കാർ പരിപാടികളും മാറ്റിവെക്കാൻ
മലയാളത്തിന്റെ മഹാസാഹിത്യകാരന് വിട; എം.ടി വാസുദേവൻ നായര്‍ അന്തരിച്ചു
കോഴിക്കോട്: പ്രശസ്ത സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായര്‍ (91) അന്തരിച്ചു. കോഴിക്കോട്ടെ ആശുപത്രിയിൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് രാത്രി 10മണിയോടെയാണ് മരണം സംഭവിച്ചത്. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം ഹൃദയാഘാതം ഉണ്ടായതാണ് ആരോഗ്യനില വഷളാക്കിയത്. ഇന്ന് കിഡ്നിയുടെയും ഹൃദയത്തിന്റെയും പ്രവർത്തനം മന്ദഗതിയിലായതിന് പിന്നാലെയാണ് മരണം സംഭവിച്ചത്. സ്കൂൾവിദ്യാഭ്യാസകാലത്തു തന്നെ എം.ടി എഴുത്തില്‍ സജീവമായിരുന്നു. കോളേജ്
കൊയിലാണ്ടി നോർത്ത്, മൂടാടി, അരിക്കുളം സെക്ഷൻ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ (26/12/24) വൈദ്യുതി മുടങ്ങും
കൊയിലാണ്ടി: മൂടാടി, കൊയിലാണ്ടി നോർത്ത്, അരിക്കുളം സെക്ഷൻ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. മൂടാടി സെക്ഷൻ പരിധിയില്‍ അട്ടവയൽ, തെങ്ങിൽതാഴെ, പുളിയഞ്ചേരി എന്നീ ട്രാൻസ്ഫോർമർ പരിസരങ്ങളിൽ രാവിലെ 9 മണി മുതല്‍ 1 മണി വരെ വൈദ്യുതി മുടങ്ങും. മരം മുറിക്കുന്നതിനാലാണ് ഈ ഭാഗങ്ങളില്‍ വൈദ്യുതി മുടങ്ങുന്നത്. കൊയിലാണ്ടി നോർത്ത് സെക്ഷൻ പരിധിയില്‍ വിരുന്നുകണ്ടി
കൊയിലാണ്ടിയിൽ വീണ്ടും ഫുട്ബോൾ ആരവം; എ.കെ.ജി ഫുട്ബോൾ മേളയുടെ സംഘാടക സമിതി ഓഫീസ് തുറന്നു
കൊയിലാണ്ടി: 43-മത് എ.കെ.ജി ഫുട്‌ബോള്‍ മേളയുടെ സംഘാടക സമിതി ഓഫീസ് കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല ഉദ്‌ഘാടനം ചെയ്തു. അഡ്വ. എൽ.ജി.ലിജീഷ് അധ്യക്ഷത വഹിച്ചു. ജനുവരി 12 മുതൽ 26 വരെ കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിലെ ഫ്ലഡ്ലൈറ്റ് ഗ്രൗണ്ടിലാണ് മേള നടക്കുക. എ.കെ.ജി മെമോറിയൽ ട്രോഫിക്കായുള്ള പ്രധാന ടൂർണമെൻ്റിന് പുറമെ പ്രാദേശിക ടീമുകളെ ഉൾപ്പെടുത്തിയുള്ള
തച്ചന്‍കുന്നില്‍ വീടുകളില്‍ നിന്നും വയറിങ് കേബിളുകള്‍ മോഷ്ടിച്ച കേസ്; പയ്യോളി സ്വദേശിയായ യുവാവ് പിടിയില്‍
പയ്യോളി: തച്ചന്‍കുന്നില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീടുകളുടെ വയറിങ് കേബിളുകള്‍ മോഷ്ടിച്ച കേസില്‍ പയ്യോളി സ്വദേശിയായ യുവാവ് പിടിയില്‍. ബിസ്മി നഗര്‍ കാഞ്ഞിരുള്ള പറമ്പത്ത് മുഹമ്മദ് നിഷാലിനെയാണ് പയ്യോളി പോലീസ് അറസ്റ്റ് ചെയ്തത്. പ്രതി ഇരിങ്ങല്‍, കോട്ടക്കല്‍ ഭാഗങ്ങളിലും മോഷണം നടത്തിയതായാണ് വിവരം. പയ്യോളി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ഡിസംബര്‍ 9നാണ് മഠത്തില്‍ ബിനീഷ്, പെട്രോള്‍
ഓര്‍മകള്‍ പങ്കുവെച്ച് അവര്‍ വീണ്ടും ഒത്തുകൂടി; തലമുറകളുടെ ഒത്തുചേരലായി മന്ദമംഗലം കുളവക്ക് പറമ്പ് കുടുംബസംഗമം
കൊല്ലം: മന്ദമംഗലം കുളവക്ക് പറമ്പിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. ലേക്ക് വ്യൂവ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് പ്രശസ്ത സീരിയൽ നടനും നാടകസംവിധായകനുമായ പൗർണ്ണമി ശങ്കർ ഉദ്ഘാടനം ചെയ്തു. സദാനന്ദൻ ഇരിങ്ങൽ അധ്യക്ഷത വഹിച്ചു. ഒ.ടി വിനോദൻ സ്വാഗതവും രാമചന്ദ്രൻ പെരുവട്ടൂർ നന്ദിയും പറഞ്ഞു. കുടുംബ കാരണവരായ നാരായണൻ കുളവക്ക് പറമ്പിൽ മറുപടി പ്രസംഗവും തുടർന്ന് കലാഭവൻ
സംശയകരമായ സാഹചര്യത്തിൽ ബസ് സ്റ്റാന്റിൽ; ചോദ്യം ചെയ്തതോടെ ട്വിസ്റ്റ്, കൊയിലാണ്ടിയില്‍ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍
കൊയിലാണ്ടി: എം.ഡി.എം.എയുമായി ഇതര സംസ്ഥാന തൊഴിലാളി കൊയിലാണ്ടിയില്‍ പിടിയില്‍. വെസ്റ്റ് ബംഗാൾ സ്വദേശി ബുദ്ധദേവ് വിശ്വാസ് (26) നെയാണ് കൊയിലാണ്ടി പോലീസ് പിടികൂടിയത്. ഇയാളില്‍ നിന്നും 3.87 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. കഴിഞ്ഞ ദിവസം രാത്രി 7.30ഓടെ കൊയിലാണ്ടി ബസ് സ്റ്റാന്റിൽ സംശയകരമായ സാഹചര്യത്തിൽ പ്രതിയെ കണ്ടതിനെ തുടര്‍ന്ന് പോലീസ് ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെയാണ് എം.ഡി.എം.എ
ആവശ്യമില്ലാത്ത ഡാറ്റയ്ക്ക് പണം നൽകുന്നത് എന്തിന്; വോയ്‌സ് കോളുകൾക്കും സന്ദേശങ്ങൾക്കും മാത്രമായി റീചാർജ് പ്ലാനുകൾ
ന്യൂഡൽഹി: വോയ്‌സ് കോളുകൾക്കും സന്ദേശങ്ങൾക്കും മാത്രമായി റീചാർജ് പ്ലാനുകൾ നൽകണമെന്ന് ടെലികോം കമ്പനികളോട് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). വിവിധ കാരണങ്ങളാൽ ഇന്റർനെറ്റ് ഡാറ്റ ആവശ്യമില്ലാത്ത ലക്ഷക്കണക്കിന് ഉപഭോക്താക്കൾക്ക് അനുയോജ്യമായ ഓപ്ഷനുകൾ നൽകാനാണ് ഈ നീക്കം. ടെലികോം കൺസ്യൂമർ പ്രൊട്ടക്ഷൻ (12-ാം ഭേദഗതി) റെഗുലേഷൻ 2024ലാണ് ട്രായ് ഇത് സംബന്ധിച്ച മാറ്റങ്ങൾ നിർദ്ദേശിച്ചിരിക്കുന്നത്.