Rahna
ചേമഞ്ചേരി കൊളക്കാട് തൈവളപ്പില്‍ അനുപം രമേശ് അന്തരിച്ചു
ചേമഞ്ചേരി: കൊളക്കാട് തൈവളപ്പില്‍ അനുപം രമേശ് (അച്ചു ) അന്തരിച്ചു. ഇരുപത്തിയാറ് വയസ്സായിരുന്നു. അച്ഛന്: രമേശ് തൈവളപ്പില്‍. അമ്മ: ഷിംന. സഹോദരി: അനന്യ. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം സംസ്ക്കരിക്കും. Summary: chemnajery-kolakkad-thaivalappil-anupam-ramesh-passed-away.
പുരസ്ക്കാര നിറവില്‍ ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത്; ഭിന്നശേഷി സൗഹൃദ ഗ്രാമ പഞ്ചായത്ത് എന്ന വിഷയത്തെ ആസ്പദമാക്കി കേരള സര്‍ക്കാര്‍ സംസ്ഥാന തലത്തില്‍ സംഘടിപ്പിച്ച വീഡിയോ റീല്‍സ് മത്സരത്തില്‍ ചേമഞ്ചേരി പഞ്ചായത്തിന് ഒന്നാം സമ്മാനം
ചേമഞ്ചേരി: കേരള സര്‍ക്കാര്‍ സംസ്ഥാന തലത്തില്‍ പഞ്ചായത്ത് ജീവനക്കാര്‍ക്കും ജനപ്രതിനിധികള്‍ക്കും നടത്തിയ പ്രചാരണ വീഡിയോ റീല്‍സ് മത്സരത്തില്‍ ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് ഒരുക്കിയ റീല്‍സിന് ഒന്നാം സമ്മാനത്തിനര്‍ഹമായി. തദ്ദേശദിനാഘോഷത്തിന്റെ ഭാഗമായി ഭിന്നശേഷി സൗഹൃദ ഗ്രാമ പഞ്ചായത്ത് എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു മത്സരം. വീഡിയോയില്‍ ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍, ലൈബ്രേറിയന്‍ ആന്സന് ജേക്കബ്ബ്,
ചൂട് കൂടുന്നു, സൂര്യാഘാതത്തെ നിസാരമായി കാണരുത്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
താപനില ഉയരുന്നത് മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സ്വയം പ്രതിരോധം പ്രധാനമാണ്. രാവിലെ 11 മണി മുതല്‍ വൈകുന്നേരം 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. കുഞ്ഞുങ്ങള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗങ്ങളുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക്
കൊയിലാണ്ടി നഗരസഭ വഴിയോര കച്ചവട കേന്ദ്രത്തിന്റെയും ഓപ്പണ്‍ സ്റ്റേജിന്റെയും ഉദ്ഘാടനം ഫെബ്രുവരി 17 ന്
കൊയിലാണ്ടി: മാറ്റിവെച്ച കൊയിലാണ്ടി നഗരസഭ വഴിയോര കച്ചവട കേന്ദ്രത്തിന്റെയും ഓപ്പണ്‍ സ്റ്റേജിന്റെയും ഉദ്ഘാടനം ഫെബ്രുവരി 17 ന് നടക്കും. വൈകീട്ട് 4.30 ന് കൊയിലാണ്ടി ബസ് സ്റ്റാന്‍ഡ് പരിസരത്ത് വച്ച് എം.എല്‍.എ കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്യും. തിങ്കളാഴ്ച നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ സുധ കിഴക്കേപ്പാട്ട് അധ്യക്ഷത വഹിക്കും. തുടര്‍ന്ന് ഫോക്ക് ബാന്റ്
ഡ്രഗ് റിഹാബിലിറ്റേഷന്‍ സെന്ററിലേയ്ക്ക് കൊണ്ടുപോവുകയായിരുന്ന കുട്ടിയെ കൊയിലാണ്ടി റെയില്‍വേസ്റ്റേഷനില്‍ നിന്നും കാണാതായതായി പരാതി
കൊയിലാണ്ടി: തിരുവനന്തപുരം ഡ്രീം ഡ്രഗ് റിഹാബിലിറ്റേഷന്‍ എജ്യുക്കേഷന്‍ ആന്റ് മെന്ഡറിങ്ങ് സെന്റര്‍ എന്ന സ്ഥാപനത്തിലേക്ക് കൊണ്ടുപോവുകയായിരുന്ന കുട്ടിയെ കാണാതായതായി പരാതി. കാസര്‍ഗോഡ് പന്നിപ്പാറയില്‍ താമസിക്കുന്ന മുഹമ്മദ് സജാദ്(17) എന്ന കുട്ടിയെയാണ് കാണാതായത്. ട്രെയിന്‍ മാര്‍ഗം റിഹാബിലിറ്റേഷന്‍ സെന്ററിലേയ്ക്ക് പോകുമ്പോള്‍ പുലര്‍ച്ചെ 1 മണിക്ക് കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ കുട്ടി ഇറങ്ങുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഫോട്ടോയിലുള്ള വേഷം
സംശയം തോന്നി ബാഗ് പരിശോധിച്ചു; കോഴിക്കോട് കഞ്ചാവുമായി യുവതി പിടിയിൽ
കോഴിക്കോട്: കഞ്ചാവുമായി യുവതി കോഴിക്കോട് പിടിയിൽ. വെസ്റ്റ് ബംഗാൾ സ്വദേശി ജറീന മണ്ഡൽ ആണ് പ്രതി. യുവതിയില്‍ നിന്നും 2.25 കിലോ കഞ്ചാവാണ് കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് കോഴിക്കോട് ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാണ് യുവതിയെ പൊലീസ് പിടികൂടിയത്. ബാഗിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു കഞ്ചാവ്. Description: Woman arrested in Kozhikode with ganja
താമരശ്ശേരിക്ക് സമീപം യുവാവിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി
താമരശ്ശേരി: യുവാവ് റോഡിൽ മരിച്ച നിലയിൽ. താമരശ്ശേരിക്ക് സമീപം ചമൽ കാരപ്പറ്റ-വള്ളുവോർക്കുന്ന് റോഡിരികിൽ ആണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കോടഞ്ചേരി തെയ്യപ്പാറ പൂണ്ടയിൽ ഗോപാലനാണ് മരിച്ചത്. രാവിലെ 6.45 ഓടെയാണ് നാട്ടുകാർ മൃതദേഹം കണ്ടെത്തിയത്. കാരപ്പറ്റ മാളശ്ശേരി ഭഗവതി ക്ഷേത്രത്തിൽ ഉത്സവം കൂടാൻ എത്തിയതായിരുന്നു ഗോപാലൻ. ക്ഷേത്രത്തിൽ തുടികൊട്ടിയിരുന്നതായും നാട്ടുകാർ പറഞ്ഞു. താമരശ്ശേരി പോലീസ്
മൂന്ന് ദിവസം നീണ്ടു നില്ക്കുന്ന ആഘോഷം; പാറപ്പള്ളി മഖാം ഉറൂസിന്ന് തുടക്കമായി
കൊല്ലം: മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന പാറപ്പള്ളി മഖാം ഉറൂസിന്ന് തുടക്കമായി. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ പതാക ഉയര്‍ത്തി. മജ്ലിസിന്നൂര് സദസ് എ.വി അബ്ദുറഹ്മാന് മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്തു. സഫ്വാന് തങ്ങള്‍ ഏഴിമല നേതൃത്വം നല്കി. നായിബ്ഖാസി ജലീല്‍ ബാഖവി പാറന്നൂര്‍, മഹല്ല് പ്രസിഡന്റ് സിദീഖ് കൂട്ടുമുഖം, സുഹൈല്‍ ഹൈതമി, പള്ളിക്കര
‘മരിച്ചവരുടെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നു, നിയമപരമായി നടപടി സ്വീകരിക്കാന്‍ തീരുമാനം’; കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രം സന്ദര്‍ശിച്ച് മന്ത്രി എ.കെ ശശീന്ദ്രന്
കൊയിലാണ്ടി: മണക്കുളങ്ങര ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞുണ്ടായ സംഭവത്തില്‍ മന്ത്രി എ.കെ ശശീന്ദ്രന് സ്ഥലം സന്ദര്‍ശിച്ചു. ക്ഷേത്രം കമ്മിറ്റി ഭാരവാഹികളുമായി സംസാരിച്ച ശേഷം അപകടത്തില്‍ മരണപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ച് കുടുംബാംഗങ്ങളുമായി സംസാരിച്ചു. ക്ഷേത്രത്തിലെ തകര്‍ന്ന കെട്ടിടം ഉള്‍പ്പെടെ മന്ത്രി സന്ദര്‍ശിച്ചു. സംഭവത്തില്‍ ഇന്നലെ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ക്ഷേത്രം ഭാരവാഹികളെ ഉള്‍പ്പടെ പ്രതി ചേര്‍ക്കണമെന്ന
ആലപ്പുഴ ഇപ്റ്റ നാട്ടരങ്ങ് അവതരിപ്പിച്ച പാട്ടും പടവെട്ടും കലാമേളയും; കീഴരിയൂര്‍ ഫെസ്റ്റ് മൂന്നുദിവസം പിന്നിടുമ്പോള്‍ ഒഴുകിയെത്തുന്നത് നിരവധി ജനങ്ങള്‍
കീഴരിയൂര്‍: കീഴരിയൂര്‍ ഫെസ്റ്റ് മൂന്നു ദിവസം പിന്നിടുമ്പോള്‍ കലാപ്രകടനങ്ങള്‍ ആസ്വദിക്കാന്‍ ഒഴുകിയെത്തുന്നത് വന്‍ ജനസാഗരം. ഇന്നലെ നടന്ന ലിറ്ററേച്ചര്‍ ഫെസ്റ്റ് സാദരം പരിപാടി ചന്ദ്രശേഖരന് തിക്കോടി ഉദ്ഘാടനം ചെയ്തു. കെ. കൗഷിക്കും സംഘവും കെ എല്‍.എക്സ് പ്രസ്സ് മ്യൂസിക്കല്‍ ബാന്റിന്റെയും പരിപാടി ആസ്വദിക്കാനെത്തിയത് പതിനായിരങ്ങളായിരുന്നു. റിയാരമേഷ് ടീം നേതൃത്വം നല്കിയ നൃത്ത ആവിഷ്കാര ആലപ്പുഴ ഇപ്റ്റ