Jinsy B
പെരുമാള്‍പുരത്ത് ട്രെയിന്‍തട്ടി മരിച്ചത് പൊയില്‍ക്കാവ് സ്വദേശി
പയ്യോളി: പെരുമാള്‍പുരത്ത് ട്രെയിന്‍തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു. പൊയില്‍ക്കാവ് ചിറ്റയില്‍താഴെ ഗിതാനന്ദന്‍ ആണ് മരിച്ചത്. അന്‍പത്തിരണ്ട് വയസായിരുന്നു. പയ്യോളിയിലെ മണവാട്ടി ഗോള്‍ഡ് കവറിങ് ജീവനക്കാരനാണ്. വെള്ളിയാഴ്ച രാത്രി 7.45നാണ് പെരുമാള്‍പുരം പുലി റോഡിന് സമീപം മൃതദേഹം കണ്ടത്. ചിന്നിച്ചിതറിയ നിലയിലായിരുന്നു മൃതദേഹം. ഭാര്യ: ഷീജ. ഫോക്ലോര്‍ ഗവേഷകനും ഭാഷാ അധ്യാപകനും ബാലസാഹിത്യകാരനും ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ പഴയകാല നേതാവുമായിരുന്ന
കൊയിലാണ്ടി പെരുവട്ടൂര്‍ ഉള്ള്യേരിക്കണ്ടി ലീല അന്തരിച്ചു
കൊയിലാണ്ടി: പെരുവട്ടൂര്‍ ഉള്ള്യേരിക്കണ്ടി ലീല അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ ഗോപാലന്‍. മക്കള്‍: ബൈജു, ബീന, ബേബി. മരുമക്കള്‍: അശോകന്‍, വേണു, റെജി. സഹോദരങ്ങള്‍: സജീന്ദ്രന്‍, രാജന്‍, സുജന്‍, ദിനേശന്‍, അരുണ്‍, രാധ, പരേതനായ ബാബു. സംസ്‌കാരം രാവിലെ പത്തുമണിക്ക് നടക്കും.
കൊഴുക്കല്ലൂരില്‍ ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക്ക് ബൈക്ക് കത്തിനശിച്ചു
മേപ്പയ്യൂര്‍ : കൊഴുക്കല്ലൂരില്‍ ഇലക്ട്രിക് ബൈക്കിന് തീപ്പിടിച്ചു കത്തി നശിച്ചു. വടക്കേ കൊഴുക്കല്ലൂര്‍ വടക്കേ തയ്യില്‍ ശ്രീനാഥിന്റെ ഉടമസ്ഥതയില്‍ ഉള്ള റിവോള്‍ട് കമ്പനിയുടെ ഇലക്ട്രിക് ബൈക്കാണ് കത്തി നശിച്ചത്. ഉടമ വണ്ടി ഓടിച്ചു യാത്ര ചെയ്ത് കൊണ്ടിരിക്കെ വീടിന് സമീപത്തുവെച്ചാണ് തീപടര്‍ന്നത്. തലനാരിഴക്കാണ് വന്‍ അപകടം ഒഴിവായത്. ഓടിക്കൂടിയ നാട്ടുകാരും, സുഹൃത്തുക്കളും ചേര്‍ന്ന് ഏറെ പണിപ്പെട്ടാണ്
പയ്യോളി പെരുമാള്‍പുരത്ത് ഒരാള്‍ ട്രെയിന്‍തട്ടി മരിച്ചു
പയ്യോളി: പെരുമാള്‍പുരത്ത് ഒരാള്‍ ട്രെയിന്‍തട്ടി മരിച്ചു. പെരുമാള്‍പുരത്ത് പുലിറോഡിന് സമീപത്താണ് മൃതദേഹം കണ്ടത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കൊയിലാണ്ടി സ്വദേശിയാണെന്നാണ് സംശയിക്കുന്നത്. പയ്യോളി പൊലീസ് സ്ഥലത്തെത്തി. നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു. Summary: One person died after being hit by a train in Payyoli Perumalpuram
നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും ഇടപെടല്‍ ഫലംകണ്ടു; ദേശീയപാതയില്‍ തിക്കോടി മിനി അടിപ്പാതയ്ക്ക് ഔദ്യോഗിക അനുമതി
തിക്കോടി: തിക്കോടി ടൗണില്‍ അണ്ടര്‍പ്പാസ് നിര്‍മ്മിക്കാന്‍ ഔദ്യോഗിക അനുമതി. നാഷണല്‍ ഹൈവേ അതോറിറ്റി ഡി.ജി.എം ആന്റ് പ്രോജക്ട് ഡയറക്ടര്‍ അശുതോഷ് സിന്‍ഹ ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ കെ.വി.സുരേഷിന് അയച്ച കത്തിലാണ് ഇക്കാര്യം അറിയിച്ചത്. ചെറിയ വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ആശ്രയിക്കാവുന്ന ബോക്‌സ് സ്ട്രക്ചറാണ് പാലൂര്‍ ചിങ്ങപുരം റോഡിന് സമീപത്തായി നിര്‍മ്മിക്കുകയെന്നാണ് അറിയിച്ചത്. വലിയ വാഹനങ്ങള്‍ക്ക് ഏതാണ്ട്
സമയക്രമത്തെച്ചൊല്ലി തര്‍ക്കം; കൊയിലാണ്ടി സ്റ്റാന്റില്‍ ബസ് ജീവനക്കാര്‍ തമ്മില്‍ ഏറ്റുമുട്ടി
കൊയിലാണ്ടി: കൊയിലാണ്ടി ബസ് സ്റ്റാന്റില്‍ ബസ് ജീവനക്കാര്‍ തമ്മിലടി. ഇന്ന് വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. താമരശ്ശേരി കൊയിലാണ്ടി റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ബസുകളിലെ ജീവനക്കാരാണ് ഏറ്റുമുട്ടിയത്. സമയക്രമത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. മുഗള്‍ലൈസ്, ആകാശ് ബസുകളിലെ ജീവനക്കാര്‍ തമ്മിലായിരുന്നു തര്‍ക്കം. ബസ് ജീവനക്കാർക്ക് പരിക്കുണ്ടെന്നാണ് വിവരം. താമരശ്ശേരിയില്‍ നിന്നും കൊയിലാണ്ടിയിലേക്ക് ഈ രണ്ട് ബസുകളും തമ്മില്‍
തോട് നിര്‍മ്മിച്ചതും പാഴ്‌ച്ചെടികളും പുല്ലും നീക്കം ചെയ്തതും തുണച്ചു; മൂടാടിയിലെ ചാക്കര പാടശേഖരം വിളഞ്ഞത് നൂറുമേനി
മൂടാടി: ഗ്രാമപഞ്ചായത്തിലെ ചാക്കര പാടശേഖരത്തിലെ കൊയ്ത്തുത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി വിളവെടുപ്പ് നടത്തി ഉദ്ഘാടനം ചെയ്തു. തരിശ് രഹിത ചാക്കര പാടം എന്ന മൂടാടി ഗ്രാമപഞ്ചായത്ത് നടപ്പാക്കിയ പദ്ധതിയുടെ ഭാഗമായാണ് 25 വര്‍ഷമായി തരിശായി കിടക്കുന്ന പാടം കതിരണിഞ്ഞത്. വെള്ളക്കെട്ട് പരിഹരിക്കാന്‍ യന്ത്രസഹായത്തോടെ തോട് നിര്‍മിച്ചതും പാഴ്‌ചെടികളും പുല്ലും നീക്കം ചെയ്യാന്‍ തയ്യാറായതും
കൊയിലാണ്ടി: കുറുവങ്ങാട് മാവിന്‍ചുവട് ദുആ മന്‍സില്‍ മൊയ്തീന്‍ അന്തരിച്ചു
കൊയിലാണ്ടി: കുറുവങ്ങാട് മാവിന്‍ചുവട് ദുആ മന്‍സില്‍ മൊയ്തീന്‍ അന്തരിച്ചു. അറുപത്തിമൂന്ന് വയസായിരുന്നു. ഭാര്യ: നസീമ (കൊയിലാണ്ടി). മക്കള്‍: ഫാത്വിമ ഫിന, ദില്‍ന, ഖദീജ ഹന്ന. മരുമകന്‍: താജുദ്ദീന്‍ (പുനൂര്‍). സഹോദരങ്ങള്‍: ഇസ്മാഈല്‍, ഖദീജ, പരേതനായ മമ്മൂട്ടി.
അരങ്ങാടത്ത് വെള്ളംകോരിക്കൊണ്ടിരിക്കെ കിണര്‍ ഇടിഞ്ഞുതാഴ്ന്നു
കൊയിലാണ്ടി: അരങ്ങാടത്ത് വെള്ളംകോരിക്കൊണ്ടിരിക്കെ കിണര്‍ ഇടിഞ്ഞുതാഴ്ന്നു. അപ്പൂസ് കോര്‍ണറില്‍ മാവള്ളിപ്പുറത്തൂട്ട് നാരായണന്റെ വീട്ടിലെ കിണറാണ് ഇടിഞ്ഞത്. ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു സംഭവം. ആര്‍ക്കും അപകടമൊന്നും സംഭവിച്ചിട്ടില്ല. റിംഗിട്ട കിണറാണ്. കിണറിന്റെ ആള്‍മറയും രണ്ട് മൂന്ന് പടവുമൊഴികെ മണ്ണിനടിയിലാണ്. പത്തുമീറ്ററോളം ആഴമുള്ള കിണറാണ് ഇടിഞ്ഞത്. നന്നായി വെള്ളമുണ്ടായിരുന്നെന്ന് വീട്ടുകാര്‍ പറഞ്ഞു.
സ്ഥലപരിമിതിയുണ്ടാക്കുന്ന പ്രയാസത്തിന് പരിഹാരമാകും; കൊയിലാണ്ടി പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം, മൂന്നു കോടി രൂപയുടെ ഭരണാനുമതിയായി
കൊയിലാണ്ടി: സ്ഥലപരിമിതിയാല്‍ വീര്‍പ്പുമുട്ടുന്ന കൊയിലാണ്ടി പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ 3 കോടി രൂപയുടെ ഭരണാനുമതി ഉത്തരവായി. സ്ഥലപരിമിതി കാരണം പ്രയാസം നേരിടുന്ന കൊയിലാണ്ടി പൊലീസ് സ്റ്റേഷന് ഏറെ പ്രയോജനപ്രദമാകും പുതിയ കെട്ടിടം. ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, മൂടാടി, അരിക്കുളം, കീഴരിയൂര്‍ പഞ്ചായത്തുകളും കൊയിലാണ്ടി നഗരസഭയുമുള്‍പ്പെടെ വലിയ പരിധിയുള്ള സ്റ്റേഷനാണ് കൊയിലാണ്ടി. തീരദേശവും ദേശീയപാതയുമെല്ലാം സ്റ്റേഷന്‍