koyilandynews.com

Total 3018 Posts

ആൾക്കൂട്ടം പെൺകുട്ടികളെ വിവസ്ത്രരാക്കി തെരുവിലൂടെ നടത്തുന്ന ദൃശ്യങ്ങൾ ഞെട്ടലുളവാക്കുന്നത്; വിഭജന തന്ത്രങ്ങളും അധികാരക്കൊതിയുമായി മണിപ്പൂരിനെ അശാന്തിയുടെ നാടാക്കിയ സംഘപരിവാറിനെതിരെ കെ.കെ.ശൈലജ

പേരാമ്പ്ര: മണിപ്പൂരിലെ കലാപത്തില്‍ സംഘപരിവാറിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര കമ്മിറ്റി അംഗം കെ.കെ ശൈലജ. മണിപ്പൂരില്‍ ആള്‍ക്കൂട്ടം വിവസ്ത്രരാക്കി തെരുവിലൂടെ നടത്തിയ പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ ഞെട്ടലുളവാക്കുന്നതാണെന്നും ബേട്ടീ ബച്ചാവോ മുദ്രാവാക്യമുയര്‍ത്തുന്ന നമ്മുടെ ഇന്ത്യയിലാണ് ഇത്തരം നടപടികള്‍ ഉണ്ടാവുന്നതെന്നും കെ.കെ ശൈലജ ഫേസ്ബുക്കില്‍ കുറിച്ചു. ഒരുമിച്ചുള്ള പോരാട്ടം തന്നെയാണ് സംഘപരിവാറിന്റെ ഉന്മൂലന സിദ്ധാന്തത്തിനുള്ള മറുപടിയെന്നും ഈ മനുഷ്യത്വ വിരുദ്ധതയ്ക്കെതിരെ

കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ KN-479 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com ല്‍ ഫലം ലഭ്യമാകും. എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

ഹൗസ് ഡ്രൈവര്‍ വിസയില്‍ ജോലി ചെയ്യുന്നതിനായ് 12 ദിവസം മുന്‍പ് ദമാമിലെത്തി; താമരശ്ശേരി സ്വദേശിയായ യുവാവ് താമസസ്ഥലത്ത് മരിച്ചനിലയില്‍

താമരശ്ശേരി: താമരശ്ശേരി സ്വദേശിയായ യുവാവിനെ ദമാമിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി. താമരശ്ശേരി തച്ചംപൊയില്‍ വാടിക്കല്‍ അബ്ദുല്‍ റഷീദ് ആണ് മരിച്ചത്. നാല്‍പ്പത്തിയൊന്ന് വയസ്സായിരുന്നു. ഹൗസ് ഡ്രൈവര്‍ വിസയില്‍ ജോലി ചെയ്യുന്നതിനായ് പന്ത്രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് റഷീദ് ദമാമിലെത്തിയത്. മൂന്ന് ദിവസമായി വിവരമൊന്നും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ഭാര്യ സ്‌പോണ്‍സറെ ബന്ധപ്പെടുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയില്‍ റൂമില്‍ മരിച്ച

വീട്ടില്‍ അതിക്രമിച്ചുകയറി പതിനെട്ടുകാരിക്കുനേരെ ലൈംഗികാതിക്രമം; യുവാവ് പേരാമ്പ്ര പൊലീസിന്റെ പിടിയില്‍

പേരാമ്പ്ര: വീട്ടില്‍ അതിക്രമിച്ചുകടന്ന് പതിനെട്ടുകാരിക്കു നേരെ ലൈംഗീകാതിക്രമം നടത്തിയെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. പാലേരി തൈവെച്ച പറമ്പില്‍ നൗഫല്‍ (43)നെയാണ് പേരാമ്പ്ര പോലീസ് അറസ്റ്റു ചെയ്തത്. തിങ്കളാഴ്ച്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയത്ത് വീട്ടില്‍ അതിക്രമിച്ചുകയറിയ ഇയാള്‍ യുവതിയെ അക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. ബന്ധുക്കളുടെ പരാതിയില്‍ ഇയാളെ അറസ്റ്റു ചെയ്തു. പേരാമ്പ്ര കോടതി

കര്‍ക്കിടകം വന്നെത്തുന്നു; അറിഞ്ഞിരിക്കാം കര്‍ക്കിടകത്തിലെ ചില ഭക്ഷണക്രമങ്ങളും ആരോഗ്യ പരിപാലനവും

കര്‍ക്കിടകമാസം പഴമക്കാര്‍ ആരോഗ്യ പരിപാലനത്തിനായ് മാറ്റിവച്ച മാസമായിരുന്നു. കര്‍ക്കിടകത്തെ പഞ്ഞമാസം എന്നായിരുന്നു അവർ വിശേഷിപ്പിച്ചിരുന്നത്. വറുതിയുടെ മാസമായിരുന്നു പണ്ടിത്. പത്തായം ഒഴിയുന്ന, പാടത്ത് പണിയാനാകാത്ത കാലം. അസുഖങ്ങള്‍ കൊണ്ടു വരുന്ന മാസമായതു കൊണ്ടും പാടത്തും പറമ്പിലുമുള്ള അധ്വാനം മഴ തടസപ്പെടുത്തുന്നതു കൊണ്ടും ആ മാസം ആരോഗ്യ ചിട്ടകള്‍ക്ക് മാറ്റി വച്ചിരുന്നു പഴയ തലമുറ. ശരീരത്തിന് പ്രതിരോധശേഷി

ലഹരിമാഫിയ സംഘത്തിന്റെ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നു; അരിക്കുളം കുരുടിമുക്കില്‍ ലഹരി വിരുദ്ധ പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ചതില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്

അരിക്കുളം: കുരുടിമുക്കില്‍ നെല്ല്യാടന്‍ വീട്ടില്‍ അഷ്‌റഫ്‌നെ ലഹരി മാഫിയാ സംഘം ഭീഷണി പെടുത്തുകയും വധിക്കാന്‍ ശ്രമിക്കുകയും ചെയ്തതില്‍ യുഡിഎഫ് യോഗം പ്രതിഷേധിച്ചു. ഈ പ്രദേശത്ത് തുടര്‍ച്ചയായി ഉണ്ടാകുന്ന ലഹരി മാഫിയ സംഘത്തിന്റെ അക്രമത്തില്‍ യോഗം ആശങ്ക രേഖപെടുത്തി. ശനിയാഴ്ച്ചയായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകനും ലഹരി വിരുദ്ധ പ്രവര്‍ത്തകനുമായ അഷ്‌റഫ്‌നെ പാളപ്പുറത്തുമ്മല്‍ സഹീറും കൂട്ടാളികളും ചേര്‍ന്നു രാത്രി വധ

ആദ്യം തള്ളി, പിന്നെ വാക്കേറ്റം, ഒടുവില്‍ കൂട്ടയടി; ബസുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്നുണ്ടായ വാക്കേറ്റം കൂട്ടത്തല്ലില്‍ അവസാനിച്ചപ്പോള്‍- മാനന്തവാടിയില്‍ നിന്നുള്ള വീഡിയോ കാണാം

മാനന്തവാടി: മാനന്തവാടി ബസ് സ്റ്റാന്റില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്നുണ്ടായ വാക്കേറ്റം കലാശിച്ചത് കൂട്ടയടിയില്‍. കെ.എസ്.ആര്‍.ടി.സിയുടെയും സ്വകാര്യ ബസിന്റെയും പിന്‍ഭാഗം ഇടിച്ചതാണ് തര്‍ക്കത്തിലും അടിപിടിയിലും കലാശിച്ചത്. സ്റ്റാന്റില്‍ വെച്ച് സ്വകാര്യബസിന്റെ പിന്‍ഭാഗത്തെ അരികില്‍ കെ.എസ്.ആര്‍.ടി.സി ഇടിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത് സ്വകാര്യ ബസ് ജീവനക്കാര്‍ രംഗത്തെത്തി. കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ കാര്യങ്ങള്‍സംസാരിച്ചുകൊണ്ടിരിക്കെ സ്വകാര്യ ബസ് ജീവനക്കാരന്‍ ചെറുതായൊന്ന്

‘മഴ നനഞ്ഞ് കുളിരാം മണ്ണറിഞ്ഞ് വളരാം’; പ്രകൃതിയെ അറിഞ്ഞ് പഠിക്കാന്‍ കുറ്റ്യാടി ചുരത്തില്‍ സേവിന്റെ മഴയാത്ര

കുറ്റ്യാടി: പ്രകൃതിയാണ് ഏറ്റവും വലിയ പാഠപുസ്തകമെന്നും ക്ലാസ് മുറികളില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ യഥാര്‍ത്ഥ പാഠങ്ങള്‍ പ്രകൃതിയില്‍ നിന്നും ലഭിക്കുന്നെന്നും കെ.പി കുഞ്ഞഹമ്മദ് കുട്ടി എംഎല്‍എ പറഞ്ഞു. പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതിയായ സേവിന്റെ മഴയാത്ര വളാന്തോട് വെച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.   വാളാന്തോട് നിന്നും ആരംഭിച്ച യാത്ര മെയിന്‍ റോഡിലൂടെ നടന്നു പക്രം തളത്തു

മഴ വീണ്ടും കനക്കുന്നു; അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ കോഴിക്കോട് ജില്ലയില്‍ യെല്ലോ അലര്‍ട്ട്

കോഴിക്കോട്: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കോഴിക്കോട് ജില്ലയില്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ യെല്ലോ അലര്‍ട്ട്. ശനിയാഴ്ച്ച കാസര്‍ഗോഡ് ജില്ലയിലാണ് യെല്ലോ അലര്‍ട്ട്. തിങ്കളാഴ്ച്ച കോഴിക്കോടിന് പുറമെ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും ചൊവ്വാഴ്ച്ച മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ

പയ്യോളിയില്‍ ഹോട്ടലില്‍ തൊഴിലാളിയായിരുന്ന താരേമ്മല്‍ ഗോപാലന്‍ അന്തരിച്ചു

പയ്യോളി: പയ്യോളി താരേമ്മല്‍ ഗോപാലന്‍ അന്തരിച്ചു. അറുപത്തിനാല് വയസ്സായിരുന്നു. ഏറെകാലം പയ്യോളി ബീച്ച്‌റോഡിലെ തരിപ്പയില്‍ ഹോട്ടലില്‍ തൊഴിലാളിയായിരുന്നു. ഭാര്യ: പുഷ്പവല്ലി (ആശാവര്‍ക്കര്‍- പയ്യോളി മുന്‍സിപ്പാലിറ്റി). മക്കള്‍: നിമിഷ, ധീക്ഷിത്. മരുമകന്‍: പ്രഫുല്‍ പരപ്പില്‍. സഹോദരങ്ങള്‍: കേളപ്പന്‍ അയനിക്കാട്, ശാരദ പെരുമാള്‍പുരം, രമേശന്‍ പയ്യോളി (റിട്ട.എയര്‍ ഫോഴ്‌സ്), പരേതരായ രവീന്ദ്രന്‍ പുതുക്കൂടി, ജാനു അയനിക്കാട്. സംസ്‌കാരം ഞായറാഴ്ച്ച