koyilandynews.com
തൃശ്ശൂരിൽ വൃദ്ധ ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തി; ക്രൂരകൃത്യത്തിന് പിന്നില്‍ പേരക്കുട്ടിയെന്ന് പൊലീസ്
തൃശ്ശൂർ: തൃശൂർ വടക്കേക്കാട് വൈലത്തൂരിൽ ചെറുമകൻ വൃദ്ധ ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തി. വൈലത്തൂർ അണ്ടിക്കോട്ട് കടവ് പനങ്ങാവിൽ അബ്ദുള്ള(75), ഭാര്യ ജമീല (64) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരെയും ഇന്ന് രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വൃദ്ധ ദമ്പതികൾ താമസിച്ചിരുന്ന വീട്ടിലായിരുന്നു കൊച്ചുമകൻ മുന്ന എന്ന ആഗ്മലും താമസിച്ചിരുന്നത്. മാനസിക അസ്വാസ്ഥ്യത്തിന് മുൻപ് ചികിത്സ തേടിയ ആളാണ്
പൂട്ട് തകർത്ത് അകത്തുകയറി, ഫറോക്കിൽ രണ്ട് വീടുകളിൽ നിന്നായി കവർന്നത് 23 പവൻ സ്വർണ്ണവും പണവും
ഫറോക്ക്: ഫറോക്കിലെ രണ്ട് വീടുകളിൽ നിന്നായി 23 പവൻ സ്വർണ്ണവും പണവും മോഷണം പോയി. കിടപ്പുമുറികളിലെ അലമാരകളിൽ സൂക്ഷിച്ച സ്വർണാഭരണങ്ങളും പണവുമാണ് മോഷ്ടിച്ചത്. പുറ്റെക്കാട് കുന്നത്തുപറമ്പ് ആക്കപ്പിലാക്കൽ മണക്കടവൻ അബ്ദുൾ ലത്തീഫ്, ഞാവേലിപ്പറമ്പിൽ സാറാബി എന്നിവരുടെ വീടുകളിലാണ് മോഷണം നടന്നത്. ഇരുവീടുകളുടെയും മുകൾനിലയിലെ വാതിലിന്റെ പൂട്ട് തകർത്താണ് മോഷ്‌ടാക്കൾ അകത്തുകയറിയത്. പതിനാലര പവന്റെ ആഭരണങ്ങളാണ് അബ്ദുൾ
കക്കൂസ് ടാങ്കിനായി എടുത്ത കുഴിയിലെ വെള്ളക്കെട്ട് ദുരന്തമായി; താമരശ്ശേരിയിലെ രണ്ട് കുരുന്നുകളുടെ മരണത്തിന്റെ ഞെട്ടലിൽ നാട്
താമരശ്ശേരി: താമരശ്ശേരിയിൽ സഹോദരങ്ങളുടെ മരണത്തിനിടയാക്കിയത് കക്കൂസ് ടാങ്ക് നിർമ്മാണത്തിനായി മണ്ണെടുത്ത കുഴി. താമരശ്ശേരി കോരങ്ങാട് വട്ടക്കൊരുവിലാണ് സഹോദരങ്ങളായ കുരുന്നുകൾ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചത്. ട്ടക്കൊരു സ്വദേശി അബദുൽ ജലീലിൻ്റെ മക്കളായ മുഹമ്മദ് ഹാദി (13), മുഹമ്മദ് അഷിർ (7) എന്നിവർ മുങ്ങി മരിച്ചത്. ഇന്നലെയാണ് നാടിനെ നടുക്കിയ ദാരുണ സംഭവം ഉണ്ടായത്. ട്യൂഷനായി വീട്ടിൽ നിന്നിറങ്ങിതായിരുന്നു ഹാദിയും
ട്യൂഷന് പോവുന്നതിടെ വെള്ളക്കെട്ടില്‍ വീണു; താമരശ്ശേരിയില്‍ സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം
താമരശ്ശേരി: താമരശേരിയില്‍ സഹോദരങ്ങള്‍ വെള്ളക്കെട്ടില്‍ വീണ് മുങ്ങി മരിച്ചു. താമരശേരി കോരങ്ങാട് വട്ടക്കൊരുവില്‍ താമസിക്കുന്ന അബ്ദുള്‍ മജീദിന്റെ മക്കളായ മുഹമ്മദ് ആദി(14), മുഹമ്മദ് ആഷിര്‍ (7) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച്ച ഉച്ചയോടെ ട്യൂഷന് പോയ കുട്ടികളെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും നടത്തിയ തിരച്ചിലിന് ഒടുവില്‍ വീടിന് സമീപത്തെ പറമ്പില്‍ കക്കൂസ് നിര്‍മ്മാണത്തിന് വേണ്ടി കുഴിച്ച
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മരണത്തില്‍ അനുശോചനം; അരിക്കുളത്ത് സര്‍വ്വകക്ഷി യോഗം
അരിക്കുളം: കുരുടി മുക്കില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് സര്‍വ്വകക്ഷി യോഗം നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് എ.എം സുഗതന്‍ അധ്യക്ഷത വഹിച്ചു. രാമചന്ദ്രന്‍ നീലാംബരി അനുശോചന പ്രമേയം അവതരിപ്പിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡണ്ട് കെ.പി രാമചന്ദ്രന്‍, എ.കെ.എന്‍ അടിയോടി, വി.എം ഉണ്ണി, ശശി ഊട്ടേരി, ഇ.കെ അഹമ്മദ് മൗലവി, എന്‍.വി
‘ഡാവിഞ്ചി ഒരു സ്റ്റേറ്റ് അവാര്‍ഡ് സ്വന്തമാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു, കാരണം കഥാപാത്രത്തോട് കാണിക്കുന്ന ആത്മാര്‍ത്ഥത അത്രയേറെയായിരുന്നു’; ചക്കിട്ടപ്പാറ സ്വദേശിയും സംവിധായകനുമായ ജിന്റോ തോമസിന്റെ കുറിപ്പ് ശ്രദ്ധേയമാവുന്നു
ചക്കിട്ടപ്പാറ: പല്ലൊട്ടി പല്ലൊട്ടി 90സ് കിഡ്സ് എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലചിത്ര അവാര്‍ഡ് നേടിയ ഡാവിഞ്ചിയോടൊപ്പമുള്ള ഓര്‍മകള്‍ പങ്കുവച്ച് ചക്കിട്ടപ്പാറ സ്വദേശിയും തിരക്കഥാകൃത്തും അന്തോണി എന്ന സിനിമയുടെ സംവിധായകനുമായ ജിന്റോ തോമസ്. നാടകത്തെയും സിനിമയെയും ഒരേ പോലെ മനസ്സില്‍ കൊണ്ടു നടക്കുന്ന ഡാവിഞ്ചിയെ ആദ്യം കണ്ടു മുട്ടിയതും തുടര്‍ന്ന് ഒപ്പം പ്രവര്‍ത്തിച്ചതുമെല്ലാം സ്‌നേഹപൂര്‍വ്വം
ശക്തമായ മഴ; നരക്കോട് റോഡിന് കുറുകെ തെങ്ങ് വീണ് ഗതാഗതം തടസപ്പെട്ടു
നരക്കോട്: ശക്തമായ മഴയിലും കാറ്റിലും നരക്കോട് ഇരിങ്ങത്ത് റോഡില്‍ തെങ്ങ് കുറുകെ വീണ് അപകടം. പാതയില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. ശനിയാഴ്ച്ച ഉച്ചയോടെയാണ് സംഭവം. ശക്തമായ കാറ്റിലും മഴയിലും തെങ്ങ് മുറിഞ്ഞ് റോഡിന് കുറുകെ വൈദ്യുത ലൈനിന് മുകളിലേക്ക് വീഴുകയായിരുന്നു. സ്ഥിരമായി വാഹനങ്ങള്‍ കടന്ന് പോവുന്ന പാതയാണെങ്കിലും ആ നിമിഷത്തില്‍ വാഹനങ്ങള്‍ കടന്നുപോവാതിരുന്നതിനാല്‍ അപകടം
ചര്‍ച്ച ഫലംകണ്ടു; കൊയിലാണ്ടിയിലെ മിന്നല്‍ പണിമുടക്ക് അവസാനിച്ചു, ബസുകള്‍ ഓടിത്തുടങ്ങി
കൊയിലാണ്ടി: ബസ് കണ്ടക്ടറെ പൊലീസ് മര്‍ദ്ദിച്ചെന്നാരോപിച്ച് കൊയിലാണ്ടിയില്‍ ബസ് തൊഴിലാളികള്‍ നടത്തിയ മിന്നല്‍ പണിമുടക്ക് അവസാനിപ്പിച്ചു. എം.എല്‍.എ കാനത്തില്‍ ജമീലയുടെ നേതൃത്വത്തില്‍ കൊയിലാണ്ടി നഗരസഭ ടൗണ്‍ഹാളില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനം. കോഴിക്കോട്-കൊയിലാണ്ടി റൂട്ടിലോടുന്ന ഹൈവേ ബസിലെ കണ്ടക്ടറെ പെണ്‍കുട്ടികളെ ശല്യംചെയ്തുവെന്ന പരാതിയില്‍ കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ വിളിപ്പിക്കുകയും തുടര്‍ന്ന് സ്റ്റേഷനില്‍വെച്ച് മര്‍ദ്ദിച്ചുവെന്നും ആരോപിച്ചാണ് തൊഴിലാളികള്‍ ഇന്ന്
നാടൻ പണിക്കാരന്റെ ഹൃദയം തുടിക്കുന്ന കവിതകൾ; നന്തിക്കാരന്‍ അനസിന്‍റെ കവിതാ ജീവിതം
പി.കെ. മുഹമ്മദലി അവർ കൂട്ടം കൂടിയിരുന്നു തമാശകൾ പറഞ്ഞ് പൊട്ടിച്ചിരിച്ചു ഓരോരുത്തരും ഒറ്റക്കൊരു സങ്കടമായ് വീടുകളിലേക്ക് മടങ്ങി… നന്തി നാരങ്ങോളി കുളം ആയടത്തിൽ അനസ് എന്ന നാടൻ പണിക്കാരന്റെ ‘കൂട്ടുകാര്‍’ എന്ന കവിത ഇങ്ങനെയാണ്. ഒന്നിച്ച് ആഘോഷിക്കുകയും, എന്നാല്‍ വിഷാദത്തിന്‍റെയും നിരാശയുടെയും അംശങ്ങള്‍ എപ്പോഴും ഉള്ളില്‍ കൊണ്ടു നടക്കുകയും ചെയ്യുന്ന പുതിയ തലമുറ യുവത്വങ്ങളെ അനസ്
പറമ്പത്ത് വിദ്യാര്‍ഥികളെ ബസ്സില്‍ കയറ്റാത്തത് ചോദ്യം ചെയ്തു; എസ്എഫ്‌ഐ നേതാവിനെ ബസ് ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയതായി പരാതി
അത്തോളി: പറമ്പത്ത് ബസാറില്‍ വിദ്യാര്‍ഥികളെ കയറ്റാതെ പോയ ബസ് തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്ത എസ്എഫ്‌ഐ നേതാവിനെ ബസ് ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയതായി പരാതി. എസ്എഫ്‌ഐ കോഴിക്കോട് നോര്‍ത്ത് ഏരിയാ ജോയിന്റ് സെക്രട്ടറി എസ്.എം ആദര്‍ശിനെയാണ് ബസ് ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയത്. വ്യാഴാഴ്ച്ച രാവിലെയാണ് സംഭവം. കോഴിക്കോട്- കുറ്റ്യാടി പാതയില്‍ ഓടുന്ന ലയണ്‍ എന്ന ബസിനെതിരെയാണ് ആദര്‍ശ് ആരോപണം