koyilandynews.com

Total 3018 Posts

കെ റെയിൽ വേണ്ട കേരളം മതി; സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി കേരള സംരക്ഷണ ജാഥ കുറ്റ്യാടിയില്‍ സമാപിച്ചു

കുറ്റ്യാടി: കെ റെയിൽ വേണ്ട കേരളം മതി എന്ന മുദ്രാവാക്യമുയര്‍ത്തി സില്‍വര്‍ ലൈന്‍ വിരുദ്ധ സമിതി നിയോജ മണ്ഡലം കണ്‍വീനര്‍ ടി.സി. രാമചന്ദ്രന്‍ നയിച്ച കേരള സംരക്ഷണ ജാഥ കുറ്റ്യാടിയില്‍ സമാപിച്ചു. സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കുക, പശ്ചിമഘട്ടത്തെ സംരക്ഷിക്കുക, സമരക്കാരുടെ പേരിലുള്ള കള്ളക്കേസുകള്‍ പിന്‍വലിക്കുക എന്നീ ആവിശ്യങ്ങള്‍ ഉന്നയിച്ചാണ് ജാഥ നടത്തിയത്. സമരസമിതി ചെയര്‍മാന്‍

‘കഴുത്തിന് ഞെക്കിപിടിച്ചു, നഖം കൊണ്ട് മുറിവേൽപ്പിപ്പിച്ചു’; കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ സംഭവത്തിന്റെ വിശദാംശങ്ങൾ പങ്കുവെച്ച് ബ്ലോക്ക് പ്രസിഡന്റ് കെ.പി ചന്ദ്രി

കുറ്റ്യാടി: കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ സ്ത്രീകളായ രോ​​ഗികളോട് മോശമായി പെരുമാറിയ ഡോക്ടർ ലഹരിക്ക് അടിമ. അദ്ദേഹത്തിനെതിരെ നേരത്തെയും ആരോപണം ഉയർന്നിരുന്നുവെന്ന് കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രി പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട്. ജോലി സമയത്ത് ലഹരി ഉപയോ​ഗിച്ചതിനെതിരെ നേരത്തെ ഡോക്ടർക്കെതിരെ പരാതി ഉയർന്നിരുന്നു. മന്ത്രി അടക്കമുള്ളവർക്ക് പരാതിയും നൽകിയിരുന്നുവെന്നും അവർ പറഞ്ഞു.

‘ഇഞ് ഡോക്ടറാണേൽ ഡോക്ടറ പണി എടുക്കണം’; ​കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ ഡോക്ടറോട് കയർത്ത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രി, വെെറലായി വീഡിയോ

കുറ്റ്യാടി: സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ ഡോക്ടറോട് വിശദീകരണം തേടുന്ന കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ വീഡിയോ വെെറലായി. പ്രസിഡന്റ് കെ.പി ചന്ദ്രിയും ഡോക്ടറും തമ്മിലുള്ള സംഭാഷണ ദൃശ്യങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഡോക്ടറാണേൽ സ്വന്തം പണി എടുക്കണമെന്നാണ് പ്രസിഡന്റ് ഡോക്ടറോട് പറയുന്നത്. സംഭവത്തിൽ നന്മണ്ട സ്വദേശി ഡോക്ടര്‍ വിപിനെ കുറ്റ്യാടി പോലീസ്

കൊഴുക്കല്ലൂരിലെ മഠത്തിൽ മാണിക്യം അന്തരിച്ചു

മേപ്പയൂർ: കൊഴുക്കല്ലൂരിലെ മഠത്തിൽ മാണിക്യം അന്തരിച്ചു. എഴുപത്തിയേഴ് വയസാണ്. ഭർത്താവ് പരേതനായ കുഞ്ഞിരാമൻ. മക്കൾ: ബാലകൃഷ്ണൻ, സത്യൻ, മോളി. മരുമക്കൾ: പുഷ്പ, ഷിംഞ്ചിനി(സിപിഎം കൊഴുക്കല്ലൂർ വെസ്റ്റ് ബ്രാഞ്ച് അംഗം), പരേതനായ ബാലകൃഷ്ണൻ

വാട്സ്ആപ്പ് ഗ്രൂപ്പുകളിലെ പരിചയമില്ലാത്ത നമ്പറുകളിൽ നിന്നും മെസേജുകൾ വരാറുണ്ടോ? പ്രശ്ന പരിഹാരത്തിനായി പുതിയ ഫീച്ചർ, വാട്സ്ആപ്പിലെ പുതിയ മാറ്റങ്ങൾ ഇവയാണ്…

ഏറ്റവും കൂടുതൽ സ്വീകാര്യതയുള്ള ഒരു സാമൂഹ്യ മാധ്യമമാണ് വാട്സ്ആപ്പ്. ഫാമിലി ​ഗ്രൂപ്പ് മുതൽ ജോലി സംബന്ധമായതും അല്ലാത്തതുമായ നിരവധി ​ഗ്രൂപ്പുകളിൽ ഓരോരുത്തരും അം​ഗങ്ങളാണ്. അറിയുന്നവരും അറിയാത്തവരും ​ഗ്രുപ്പിൽ അം​ഗങ്ങളാകുന്നതിനാൽ ചിലപ്പോഴൊക്കെ ഇത് തലവേദനയാകാറുണ്ട്. അതിനാൽ ഉപയോക്താക്കളുടെ സൗകര്യങ്ങൾക്കൊപ്പം തന്നെ സുരക്ഷയ്ക്കും നൽകി പുതിയ മാറ്റം കൊണ്ടുവരികയാണ് വാട്സ്ആപ്പ്. ഇതിന്റെ ഭാഗമായി ഗ്രൂപ്പുകളിൽ നിന്നും ആളുകൾ ഫോൺ

കോഴിക്കോട്​ സ്വദേശിയായ ഇരുപത്തിമൂന്നുകാരൻ ദുബെെയിൽ മരിച്ച നിലയിൽ

ദുബൈ: കോഴിക്കോട്​ സ്വദേശിയായ യുവാവിനെ ദുബൈയിൽ മരിച്ച നിലയിൽ കണ്ടെത്തി. കോടഞ്ചേരി ചെമ്പുകടവ്​ പന്നിവെട്ടുംചാലിൽ ഫവാസാണ്​ മരിച്ചത്​. ഇരുപത്തിമൂന്ന് വയസായിരുന്നു. ദുബൈ ഇൻവസ്റ്റ്​മെന്‍റ്​ പാർക്കിന്​ സമീപത്തെ റോഡരികിൽ വാഹനത്തിനരികെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം ദുബൈയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. അബ്​ദുൽ സലീമിന്‍റെയും സുഹറയുടെയും മകനാണ്.

കേരളത്തിലും എച്ച്3എൻ2, സ്ഥിരീകരിച്ചത് 13 കേസുകൾ; ലക്ഷണങ്ങളും പ്രതിരോധ മാർ​ഗങ്ങളും എന്തെല്ലാമെന്ന് നോക്കാം

തിരുവനന്തപുരം: കേരളത്തിൽ എച്ച്3എൻ2 ഇൻഫ്ളുവൻസ വൈറസ് കേസുകളുടെ എണ്ണം പതിമൂന്ന് ആയി. സംസ്ഥാന ആരോഗ്യ വകുപ്പിനെ ഉദ്ധരിച്ച്‌ വാര്‍ത്താ ഏജന്‍സിയായ ഐ.എ.എൻ.എസ് ആണ് റിപ്പോർട്ട് പുറത്തുവിട്ടത്. രാജ്യത്ത് പലയിടങ്ങളിലും വ്യാപിച്ചുകൊണ്ടിരിക്കുന്ന പനി, ചുമ, ശ്വാസകോശരോ​ഗങ്ങൾ തുടങ്ങിയവയ്ക്ക് പിന്നിൽ എച്ച്3എൻ2 ഇൻഫ്ളുവൻസ വൈറസ് ആണെന്ന് ഐ.സി.എം.ആർ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കേരത്തിലെ കണക്ക് പുറത്തുവന്നത്. നിലവിൽ മൂന്ന്

ആറ് വയസുകാരിയെ ലെെം​ഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു; പന്നിയങ്കരയിൽ ഓട്ടോ ഡ്രെെവർ അറസ്റ്റിൽ

കോഴിക്കോട്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലെെം​ഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച ഓട്ടോ ഡ്രെെവർ പോക്സോ കേസിൽ അറസ്റ്റിൽ. കോയവളപ്പ് അരക്കിണർ സ്വദേശി കുണ്ടൂർ വീട്ടിൽ കെ.അബ്ദുൽ റസാഖ് (62) ആണ് പിടിയിലായത്. ആറ് വയസുള്ള വിദ്യാർത്ഥിനിയെയാണ് റസാഖ് പീഡിപ്പിക്കാൻ ശ്രമിച്ചത്. സ്കൂൾ വിദ്യാർത്ഥികളെ സ്കൂളിൽ എത്തിക്കുന്ന ഡ്രൈവറാണ് ഇയാൾ എന്ന് പോലീസ് വ്യക്തമാക്കി. പന്നിയങ്കര പോലീസാണ് റസാഖിനെ അറസ്റ്റ്

വേളം തീക്കുനിയില്‍ വീണ്ടും അജ്ഞാതജീവി; വീട്ടമ്മ കണ്ടത് പൂച്ചയുടെ പിറകെ ഓടുന്നതായി

വേളം: വേളം തീക്കുനി തൂവമലയില്‍ വീണ്ടും അജ്ഞാതജീവിയെ കണ്ടതായി പ്രദേശവാസികള്‍. മൂന്നാം വാര്‍ഡില്‍ ഇന്ന് സന്ധ്യയോടെയാണ് സംഭവം. കളരികെട്ടിയ പറമ്പില്‍ സലാമിന്റെ ഭാര്യയാണ് അജ്ഞാത ജീവിയെ കണ്ടത്. വീടിന്റെ ഗ്രില്‍സ് അടയ്ക്കുന്നതിനിടെ പൂച്ചയുടെ പിറകെ അജ്ഞാതജീവി ഓടുന്നതായാണ് വീട്ടമ്മ കണ്ടത്. നാട്ടുകാര്‍ ചേര്‍ന്ന് പ്രദേശത്ത് തിരച്ചില്‍ നടത്തി. കഴിഞ്ഞ ദിവസവും പ്രദേശത്ത് അജ്ഞാത ജീവിയെ കണ്ടതായി

അടിക്കാടിന് തീപിടിച്ചു; താമരശ്ശേരി ചുരത്തില്‍ തീപിടിത്തം

താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ തീപിടിത്തം. ചുരത്തിലെ ഒന്നാം വളവില്‍ അടിക്കാടിന് തീപിടിക്കുകയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് സംഭവം. ഉടന്‍ തന്നെ മുക്കത്തു നിന്നും അഗ്നിശമനസേനയുടെ ഒരു യൂണിറ്റ് സംഭവസ്ഥലത്തെത്തി തീയണച്ചു. മുക്കം ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ അബ്ദുല്‍ ഖഫൂറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തീയണച്ചത്. ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മായ നിപിന്‍ ദാസ്, അബ്ദുല്‍ ജലീല്‍, നിയാസ്, സനീഷ്