koyilandynews.com
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; ആഭ്യന്തരവകുപ്പ് അന്വേഷിക്കും, ഹര്‍ഷിനയ്ക്ക് രണ്ടുലക്ഷം രൂപ ധനസഹായം
തിരുവനന്തപുരം: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക വെച്ച് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയ സംഭവത്തില്‍ വീഴ്ച ഉണ്ടായോ എന്ന് ആഭ്യന്തരവകുപ്പ് അന്വേഷിക്കും. ആരോഗ്യ വകുപ്പ് നടത്തിയ രണ്ട് അന്വേഷണത്തിലും കത്രിക കുടുങ്ങിയത് എങ്ങനെയെന്ന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് ആഭ്യന്തരവകുപ്പ് അന്വേഷണം നടത്തുന്നത്. ഹര്‍ഷിനക്ക് സാമ്പത്തിക സഹായം നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു. രണ്ട്
പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍
പത്തനംതിട്ട: പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി. വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. തിരുവനന്തപുരം സ്വദേശിയായ ഡോക്ടര്‍ ജി. ഗണേഷ്‌കുമാര്‍ ആണ് മരിച്ചത്. പുന്നലത്തുപടിയിലുള്ള വീട്ടിലാണ് തൂങ്ങി മരിച്ച നിലയില്‍ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. ജീവിതം മടുത്തു എന്ന് കുറിപ്പ്
ആലപ്പുഴയില്‍ ജോലി കഴിഞ്ഞു നടന്നു വരുംവഴി അജ്ഞാത വാഹനമിടിച്ചു; വീട്ടിലെത്തി കുഴഞ്ഞ് വീണ് മരിച്ചു
ആലപ്പുഴ: ആലപ്പുഴയില്‍ ജോലി കഴിഞ്ഞു നടന്നു വരുംവഴി അജ്ഞാത വാഹനമിടിച്ച് പരിക്കേറ്റയാള്‍ കുഴഞ്ഞ് വീണ് മരിച്ചു. കരിമുളയ്ക്കല്‍ ചുങ്കത്തില്‍ ദാമോധരന്റെ മകന്‍ മോഹനന്‍ (59) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം വെട്ടിക്കോട് ചാലിന് സമീപം വെച്ചായിരുന്നു അപകടം. ജോലി കഴിഞ്ഞു നടന്നു വരന്നുതിനിടെ മോഹനനെ അജ്ഞാത വാഹനം തട്ടി ചെറിയ പരിക്കേറ്റെങ്കിലും വീട്ടിലേക്ക് പോകുകയായിരുന്നു. എന്നാല്‍
ഗവ. ടെക്നിക്കൽ ഹൈസ്കൂൾ പയ്യോളിയിൽ എട്ടാംക്ലാസ് പ്രവേശനം; അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം
പയ്യോളി : ഗവ. ടെക്നിക്കൽ ഹൈസ്കൂൾ പയ്യോളിയിൽ എട്ടാംക്ലാസ് പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. www.polyadmission.org/ths എന്ന വെബ്സൈറ്റ് മുഖേന വിദ്യാർത്ഥികൾക്ക് ഏപ്രിൽ അഞ്ചുവരെ അപേക്ഷകൾ നൽകാം. ടെക്നിക്കൽ ഹൈസ്കൂൾ പാസാകുന്ന വിദ്യാർഥികൾക്ക് പോളിടെക്നിക്കുകളിൽ പ്രവേശനത്തിന് പത്ത് ശതമാനം സീറ്റ് സംവരണമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9061598010, 9400663118.
‘ലഹരിയില്‍ നിന്നും രക്ഷ തേടാന്‍ ആത്മഹത്യ’; ഒരു വര്‍ഷത്തോളമായി താന്‍ ലഹരിയ്ക്ക് അടിമയെന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച കുന്ദമംഗലം സ്വദേശിയായ എട്ടാം ക്ലാസുകാരിയുടെ മൊഴി
കുന്നമംഗലം: കുന്നമംഗലത്ത് എട്ടാം ക്ലാസുകാരി ആത്മഹത്യക്ക് ശ്രമിച്ചു. ലഹരിയുടെ അമിത ഉപയോഗമാണ് തന്നെ ജീവനൊടുക്കാനുള്ള ശ്രമത്തിലേക്ക് എത്തിച്ചതെന്ന് കുട്ടിയുടെ മൊഴി. ഒരുവര്‍ഷമായി കുട്ടി ലഹരി ഉപയോഗിക്കുന്നെന്നും ഇതില്‍ നിന്നും മോചനം നേടുന്നതിനാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നും കുട്ടി പറഞ്ഞു. തന്റെ സുഹൃത്തുക്കള്‍ക്ക് അടക്കം സ്‌കൂളിന് പുറത്തുനിന്നുളളവരെത്തി ലഹരി വസ്തുക്കള്‍ നല്‍കാറുണ്ടെന്നും പതിനാലുകാരി പോലീസിന് മൊഴി നല്‍കി. സംഭവത്തില്‍
മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ കാണാതായ പേരാമ്പ്ര സ്വദേശിയായ യുവാവ് ബെംഗളൂരുവില്‍ തൂങ്ങിമരിച്ച നിലയില്‍
പേരാമ്പ്ര: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കാണാതായ മരുതേരി സ്വദേശിയായ യുവാവിനെ ബെംഗളൂരുവില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പേരാമ്പ്ര മരുതേരി കനാല്‍മുക്കിന് സമീപം എളമ്പിലായി രനൂപാണ് മരിച്ചത്. മുപ്പത്തിരണ്ട് വയസ്സായിരുന്നു. മഞ്ഞപ്പിത്തത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 25ന് പുലര്‍ച്ചെ മുതല്‍ ആശുപത്രിയില്‍നിന്ന് കാണാതായി. ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് പോലീസ് അന്വേഷിച്ചു വരികയായിരുന്നു. ഇതിനിടെ തിങ്കളാഴ്ച
പ്രായം 80, വെറും 28 കിലോ തൂക്കം; വയോധികയില്‍ അപൂര്‍വ്വ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ച് വടകര സഹകരണ ആശുപത്രി
കോഴിക്കോട്: 28 കിലോ മാത്രം തൂക്കമുള്ള 80കാരിയില്‍ അപൂര്‍വ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ച് വടകര സഹകരണ ആശുപത്രി. പെണ്ണുട്ടിയെന്ന വയോധികയാണ് ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ഹൃദയവാല്‍വിനായിരുന്നു ശസ്ത്രക്രിയ നടത്തിയത്. വടകര സഹകരണ ആശുപത്രിയിലെ മുതിര്‍ന്ന കാര്‍ഡിയോ സര്‍ജനായ ശ്യാം അശോകിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ നടത്തി രണ്ടാം ദിവസം പെണ്ണുട്ടി നടന്നു തുടങ്ങിയെന്ന് ഡോ. ശ്യാം
തടി കുറയ്ക്കാനായി നട്‌സും ജ്യൂസും കഴിക്കുന്നവരാണോ? എന്നാല്‍ ചില സമയങ്ങളിലെ ഇവയുടെ ഉപയോഗം അമിതവണ്ണത്തിന് കാരണമാകാം; ശരീരഭാരം നിയന്ത്രിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടത് കഴിക്കുന്ന ആഹാരം ഏതൊക്കെ സമയങ്ങളില്‍ കഴിക്കണം എന്നുള്ളതാണ്. ഏത് സമയത്ത് ഏത് ആഹാരം എത്ര അളവില്‍ കഴിക്കാം എന്ന കാര്യത്തില്‍ വ്യക്തമായ ധാരണ ഉണ്ടാവേണ്ടത് അത്യവശ്യമാണ്. ഇങ്ങനെ കൃത്യമായ സമയ ക്രമം പാലിച്ചാല്‍ മാത്രമേ തടിയും വയറുമെല്ലാം വേഗത്തില്‍ കുറച്ചെടുക്കാന്‍ സാധിക്കുകയുള്ളൂ. അതുപോലെ, രാത്രിയില്‍ കഴിക്കുന്ന ആഹാരത്തിലും നല്ലപോലെ
പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്നവര്‍ 30 ദിവസം കഴിഞ്ഞ് നീക്കണം; ഇല്ലെങ്കില്‍ പണികിട്ടും! ചതുരശ്രയടിക്ക് 20 രൂപ പിഴയും ചെലവും ഈടാക്കാന്‍ നിര്‍ദ്ദേശം
കൊയിലാണ്ടി: അനധികൃത പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കല്‍, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളുടെ നിരോധനം എന്നിവയ്ക്ക് ഏകീകൃത മാര്‍ഗരേഖയുമായി സര്‍ക്കാര്‍. പ്രോഗ്രാം വിവരങ്ങള്‍ അടങ്ങിയ ബാനറുകള്‍, ബോര്‍ഡുകള്‍ എന്നിവ പരിപാടി കഴിഞ്ഞതിന്റെ അടുത്തദിവസവും തീയതി രേഖപ്പെടുത്താത്ത സ്ഥാപനങ്ങളുടെയും മറ്റും പരസ്യബാനര്‍, ബോര്‍ഡുകള്‍ എന്നിവ പരമാവധി 30 ദിവസം കണക്കാക്കി സ്ഥാപിച്ചവര്‍തന്നെ എടുത്തുമാറ്റണമെന്നുമാണ് നിര്‍ദ്ദേശം. പുതുക്കിയ മാര്‍ഗരേഖയുടെ അടിസ്ഥാനത്തില്‍ അനുവദിച്ച ദിവസം
ആദ്യ നാല് മത്സരങ്ങളിൽ മൂന്ന് ഹാട്രിക്കുകൾ, ഇന്ന് അഞ്ച് ഗോളുകൾ കൂടി തന്റെ അക്കൗണ്ടിലേക്ക്: ഗംഭീര പ്രകടനവുമായി കൂരാച്ചുണ്ടുകാരി ഷിൽജി ഷാജി; ഭൂട്ടാനെ 9 – 0 ന് തറപറ്റിച്ച് ഇന്ത്യ
കൂരാച്ചുണ്ട്: സാഫ് അണ്ടർ – 17 വനിതാ ചാമ്പ്യൻഷിപ്പിൽ ഇന്ന് നടന്ന മത്സരത്തിൽ ഇന്ത്യയുടെ അഭിമാന താരമായി കൂരാച്ചുണ്ടുകാരി കുഞ്ഞാറ്റ എന്ന ഷിൽജി ഷാജി. ഭൂട്ടാനെതിരെ 9-0ന്റെ ഉജ്ജ്വല വിജയമാണ് ഇന്ത്യൻ അണ്ടർ – 17 വനിതാ ടീം നേടിയെടുത്തത്. ഷിൽജി ഷാജി അഞ്ചു ഗോളുകളുമായി ഇന്ന് ഇന്ത്യയുടെ മികച്ച താരമായി. ഇന്ത്യക്കായി ആദ്യ നാല്