koyilandynews.com
കൊല്ലം നെല്യാടി മേപ്പയ്യൂർ റോഡിന്റെ ഭൂമി ഏറ്റെടുക്കൽ നടപടി പുരോഗമിക്കുന്നു; 2.4 കോടിയുടെ അടിയന്തിര ടാറിംഗ് പ്രവൃത്തി ഇന്നാരംഭിക്കും
കൊയിലാണ്ടി: കൊല്ലം നെല്യാടി മേപ്പയ്യൂർ റോഡിന്റെ ഭൂമി ഏറ്റെടുക്കൽ നടപടി പുരോഗമിക്കുന്നു. പൊട്ടിപ്പൊളിഞ്ഞ് ശോചനീയാവസ്ഥയിലുള്ള റോഡിനെ സുഗമമായ ഗതാഗതത്തിന് യോഗ്യമാക്കുന്നതിന്റെ ഭാഗമായാണ് സ്ഥലം ഏറ്റെടുക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. 38.9 കോടിയുടെ വികസന പദ്ധതിക്ക് അനുമതിയായിട്ടും സ്ഥലം ഏറ്റെടുക്കലിന് വന്ന കാലതാമസമാണ് പദ്ധതി വൈകിപ്പിക്കുന്നത്. സ്ഥലം ഏറ്റെടുക്കൽ നടപടിക്ക് ഇനിയും കാത്തിരിക്കേണ്ടി വരുമെന്നതിനാല്‍ റോഡിന്റെ അടിയന്തിര ടാറിംഗിനായി
ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലന്‍സിന് വഴി മാറാതെ അഭ്യാസവുമായി കാര്‍; സംഭവം ചേളന്നൂരില്‍
ബാലുശ്ശേരി: ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കുതിക്കുകയായിരുന്ന ആംബുലന്‍സിന് മുന്നില്‍ അഭ്യാസം നടത്തി സ്വകാര്യ കാര്‍. ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ നിന്ന് രോഗിയുമായി പുറപ്പെട്ട ആംബുലന്‍സിന് മുന്നിലാണ് വഴി മാറാതെ കാര്‍ അഭ്യാസം നടത്തിയത്. ചേളന്നൂര്‍ 7/6 മുതല്‍ കക്കോടി വരെയായിരുന്നു കാറിന്റെ അഭ്യാസപ്രകടനം. KL-11-AR-3542 നമ്പറിലുള്ള മാരുതി സ്വിഫ്റ്റ് ഡിസയര്‍ കാറാണ്
തോന്നിയിടത്ത് തോന്നിയപോലെ വാഹനം നിര്‍ത്തിയാല്‍ പണികിട്ടും; കുറ്റ്യാടി ടൗണിലെ അനധികൃത പാർക്കിങ്ങിനെതിരെ കര്‍ശന നടപടികളുമായി പൊലീസ്
കുറ്റ്യാടി: കുറ്റ്യാടി ടൗണില്‍ വര്‍ധിച്ചുവരുന്ന അനധികൃത പാർക്കിങ്ങിനെതിരെ നടപടി കര്‍ശനമാക്കി പൊലീസ്. പാര്‍ക്കിങ്ങ് നിരോധിത മേഖലകളില്‍ പോലും വാഹനങ്ങള്‍ നിര്‍ത്തിയിടുന്ന പ്രവണത വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് പൊലീസ് നടപടികള്‍ ശക്തമാക്കാനൊരുങ്ങുന്നത്. നാദാപുരം റോഡിൽ ഫോറസ്റ്റ് ഓഫീസ് വരെയും വയനാട് റോഡിൽ ബസ് സ്റ്റോപ് വരെയും, കോഴിക്കോട് റോഡിൽ പൊലീസ് സ്റ്റേഷൻ വരെയും മരുതോങ്കര റോഡിൽ സിറാജുൽ
കരിപ്പൂരില്‍ മിശ്രിത രൂപത്തിലാക്കിയ സ്വര്‍ണം വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്തി; കുന്നമംഗലം സ്വദേശിയായ യുവതി പിടിയില്‍, കുടുക്കിയത് പൊലീസിന്റെ ജാഗ്രത
കോഴിക്കോട്: കരിപ്പൂരില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവതി പിടിയില്‍. കുന്നമംഗലം സ്വദേശി ഷബ്നയാണ് അറസ്റ്റിലായത്. വസ്ത്രത്തിനുള്ളില്‍ സ്വര്‍ണം മിശ്രിത രൂപത്തില്‍ ഒളിച്ചു കടത്താന്‍ ശ്രമിച്ചപ്പോഴാണ് ഇവര്‍ പിടിയിലായത്. 1.17കോടി രൂപയോളം വിലവരുന്ന 1884 ഗ്രാം സ്വര്‍ണം ഇവരില്‍ നിന്നും പിടിച്ചെടുത്തു. ഇന്നലെ സന്ധ്യയോടെയാണ് ഇവര്‍ കരിപ്പൂരില്‍ വിമാനമിറങ്ങിയത്. കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് വിമാനത്താവളത്തിന് പുറത്തെത്തിയെങ്കിലും പൊലീസ് പരിശോധനയില്‍
കഞ്ചാവ് വാങ്ങാനെന്ന വ്യാജേനെ കുട്ടിയെക്കൊണ്ട് വില്‍പ്പനക്കാരനെ വിളിച്ചുവരുത്തി പോലീസില്‍ ഏല്‍പ്പിച്ചു; കോഴിക്കോട് മയക്കുമരുന്ന് കേസിലെ പ്രതിയെ ആസൂത്രിതമായി കുടുക്കി മയക്കുമരുന്നിൽ നിന്ന് മോചിതനായ വിദ്യാർത്ഥിയുടെ അച്ഛൻ
കോഴിക്കോട്: നഗരത്തിലെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍ക്കുന്നയാളെ ആസൂത്രിതമായി കുടുക്കി മയക്കുമരുന്നില്‍ നിന്നും മോചിതനായ വിദ്യാര്‍ഥിയുടെ അച്ഛന്‍. പൊറാട്ട നാസര്‍ എന്നറിയപ്പെടുന്ന പറവൂര്‍ സ്വദേശി അന്‍സാറിനെയാണ് ആസൂത്രിതമായി കുടുക്കി പോലീസിനെ ഏല്‍പ്പിച്ചത്. കഞ്ചാവ് വാങ്ങാനെന്ന വ്യാജേനെ കുട്ടിയെക്കൊണ്ട് വില്‍പ്പനക്കാരനെ വിളിച്ചുവരുത്തുകയായിരുന്നു. നര്‍ക്കോട്ടിക് സെല്ലും പോലീസും ഏറെനാളായി അന്വേഷിക്കുന്നയാളാണ് നാസര്‍. 35ഓളം പരാതികളാണ് ഇയാളുമായി ബന്ധപ്പെട്ട് നര്‍ക്കോട്ടിക് സെല്ലിന്
എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെത്തുന്നവര്‍ക്ക് യുണീക് ഹെല്‍ത്ത് ഐഡന്റിഫിക്കേഷന്‍ കാര്‍ഡ് സ്വന്തമാക്കാം; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (16/05/2023)
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം. മത്സ്യസമ്പത്ത് വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതികള്‍ ആരംഭിക്കും- മന്ത്രി സജി ചെറിയാന്‍ മത്സ്യസമ്പത്ത് വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍. എലത്തൂര്‍ മണ്ഡലം തീരസദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സ്യവിപണന രംഗത്ത് വനിതകള്‍ക്ക് ഇടപെടാനുള്ള അവസരം ഒരുക്കും. മത്സ്യത്തൊഴിലാളികളുടെ ഭവനനിര്‍മ്മാണത്തിനുള്ള
പിഞ്ചു കുഞ്ഞടക്കം മൂന്ന് കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി; കൂരാച്ചുണ്ട് സ്വദേശിയായ അമ്മയും കാമുകനും പിടിയില്‍
കൂരാച്ചുണ്ട്: പന്ത്രണ്ട് വയസ്സില്‍ താഴെയുള്ള മൂന്ന് കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ അമ്മ പിടിയില്‍. കൂരാച്ചുണ്ട് സ്വദേശികളായ ഇരുപത്തിയേഴുകാരിയും കാമുകനായ ഇരുപത്തിയാറുകാരനുമാണ് അറസ്റ്റിലായത്. ഇരുവരെയും കൂരാച്ചുണ്ട് പോലീസിന്റെ നേതൃത്വത്തിലുള്ള സംഘം വൈത്തിരിയില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. വിവാഹിതയും 12 വയസ്സില്‍ താഴെ പ്രായമുള്ള മൂന്നുകുട്ടികളുടെ അമ്മയുമായ യുവതിയെ കഴിഞ്ഞ നാലാം തീയതി മുതലാണ് കാണാതായത്. വീട്ടുകാര്‍ നല്‍കിയ
” എനിക്ക് ഭാര്യയുമൊത്ത് ജീവിച്ചുപോകാന്‍ കഴിയില്ല” എന്ന് പറഞ്ഞ് പെട്രോളില്‍ കുളിച്ച് പൊലീസിന് മുന്നില്‍ ആത്മഹത്യഭീഷണിയുമായി കടിയങ്ങാട് സ്വദേശിയായ 26കാരന്‍; യുവാവിനെ മണിക്കൂറുകളെടുത്ത് അനുനയിപ്പിച്ച് പേരാമ്പ്ര പൊലീസ്
പേരാമ്പ്ര: പേരാമ്പ്ര പൊലീസ് സ്റ്റേഷനില്‍ തിങ്കളാഴ്ച രാത്രിയോടെ അരങ്ങേറിയ ഉദ്വേഗഭരിതമായ സംഭവ വികാസങ്ങള്‍ ആരെയും ഞെട്ടിക്കുന്നതാണ്. സംഭവത്തെക്കുറിച്ചുള്ള പേരാമ്പ്ര സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനായ റിയാസ് കെ.ടിയുടെ വാക്കുകളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥന്റെ സുഹൃത്താണ് സ്വന്തം ഫേസ് ബുക്കിലൂടെ റിയാസിന്റെ വാക്കുകള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മാനസിക പിരിമുറുക്കത്തിന്റെ തീവ്രതയിൽ രക്ഷയില്ലാതെ മരണം വരിക്കാൻ തീരുമാനിച്ച കടിയങ്ങാട്
കള്ളക്കടത്തിന് പ്രതിഫലമായി വാഗ്ദാനം ലഭിച്ചത് 65,000 രൂപ; കരിപ്പൂരില്‍ ശരീരത്തിനുള്ളില്‍ നാല് ക്യാപ്സ്യൂളുകളായ് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 70 ലക്ഷം രൂപയുടെ സ്വര്‍ണവുമായി യുവാവ് പിടിയില്‍
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരനില്‍നിന്ന് ഒരുകിലോയിലേറെയുള്ള സ്വര്‍ണമിശ്രിതം കസ്റ്റംസ് പിടികൂടി. മലപ്പുറം കൂട്ടായി സ്വദേശി തോടത്ത് സാദിക്കി(40)നെയാണ് 1.293 കിലോ സ്വര്‍ണമിശ്രിതവുമായി കോഴിക്കോട് എയര്‍കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടിയത്. ഇയാളില്‍ നിന്നും ശരീരത്തില്‍ നാല് ക്യാപ്‌സ്യൂളുകളാക്കി ഒളിപ്പിച്ച 70 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം പിടിച്ചെടുത്തു. സ്വര്‍ണം കടത്തുന്നതിന് പ്രതിഫലമായി 65,000 രൂപയാണ് കള്ളക്കടത്തുസംഘം തനിക്ക് വാഗ്ദാനം
ബംഗളുരുവില്‍ നിന്നും മാരകമയക്കുമരുന്ന് എത്തിച്ച് ജില്ലയുടെ പല ഭാഗങ്ങളിലായി ചില്ലറ വില്‍പ്പന; കുന്ദമംഗലത്ത് 20 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയില്‍
കുന്ദമംഗലം: ബംഗളുരുവില്‍ നിന്നും വില്‍പ്പനയ്ക്കായി കൊണ്ട് വന്ന മാരക ലഹരി മരുന്നായ എം.ഡി.എം.എയുമായി യുവാക്കള്‍ പിടിയില്‍. പൂവാട്ട് പറമ്പ്സ്വദേശി കളരി പുറായില്‍ സാബു എന്ന കെ.പിഹര്‍ഷാദ് (24) വെള്ളിപറമ്പ് സ്വദേശി പാലാട്ടു മീത്തല്‍ ഷംസുദ്ധീന്‍ (38) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം കുന്ദമംഗലം ബസ്റ്റാന്‍ഡിന്റെ പിന്‍ ഭാഗത്തുനിന്നാണ് 20 ഗ്രാം എംഡിഎംഎയുമായി ഇരുവരെയും പിടികൂടിയത്. നാര്‍കോട്ടിക്