koyilandynews.com

Total 3022 Posts

വളയത്ത് മകന്‍ മരിച്ചതറിയാതെ അമ്മ മൃതദേഹത്തിനരികെ ഇരുന്നത് മൂന്ന് ദിവസം

വളയം: മകന്‍ മരിച്ചതറിയാതെ അമ്മ മൃതദേഹത്തിനരികെ ഇരുന്നത് മൂന്ന് ദിവസം. കല്ലുനിരയില്‍ മൂന്നാംകുനിയില്‍ രമേശന്‍ ആണ് മരിച്ചത്. പെന്‍ഷന്‍ നല്‍കാനായി വീട്ടിലെത്തിയ ജീവനക്കാരാണ് മൃതദേഹം കണ്ടത്. വീട്ടില്‍ അമ്മയും മകനും മാത്രമാണ് താമസിച്ചിരുന്നത്. അമ്മ മന്തിക്ക്‌ മാനസിക പ്രശ്‌നങ്ങളുള്ളതായി നാട്ടുകാര്‍ പറഞ്ഞു. വീട്ടില്‍ നിന്നും ദുര്‍ഗന്ധം വന്നതോടെ ജീവനക്കാര്‍ വീടിനുള്ളില്‍ കയറി പരിശോധിക്കുകയായിരുന്നു. കട്ടിലില്‍ മരിച്ച

ഫറോക്ക് ബിഇഎം യുപി സ്‌ക്കൂള്‍ വരാന്തയില്‍ രക്തം പരന്ന നിലയില്‍; ഫോറന്‍സിക് സംഘം പരിശോധന നടത്തി

ഫറോക്ക്: റെയില്‍വേ സ്‌റ്റേഷനു സമീപത്തെ ബിഇഎം യുപി സ്‌ക്കൂളില്‍ രക്തക്കറ കണ്ടെത്തി. രാവിലെ ജീവനക്കാര്‍ എത്തിയപ്പോഴായിരുന്നു ക്ലാസ് മുറി, വരാന്ത, ശുചിമുറി എന്നിവിടങ്ങളില്‍ രക്തക്കറ കണ്ടത്. വരാന്തയുടെ ഒരു ഭാഗത്ത് രക്തം പരന്നൊഴുകിയ നിലയിലായിരുന്നു. സ്‌ക്കൂളിന്‌ ചുറ്റും പലയിടങ്ങളിലായി രക്കതക്കറ കണ്ടതോടെ പ്രധാനാധ്യാപിക പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് എസ്ഐമാരായ പി.ടി സൈഫുല്ല, ടി.പി ബാവ രഞ്ജിത്ത്

‘സ്വീകരിച്ചത് ബ്രഹ്മപുരം മാതൃക, തീ അണച്ചത് 15 യൂണിറ്റുകളുടെ അഞ്ചര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ’; പേരാമ്പ്രയിലെ തീപിടുത്ത കുറിച്ച് ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥൻ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്

പേരാമ്പ്ര: പേരാമ്പ്രയിൽ പഞ്ചായത്തിന്റെ എം.സിഎഫിലും സമീപത്തെ കെട്ടിടത്തിലുമുണ്ടായ തീയണച്ചത് അഞ്ചര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ. ജില്ലയിലെ വിവിധ ഭാ​ഗങ്ങളിൽ നിന്നെത്തിയ 15 യൂണിറ്റ് ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. കൂട്ടിവെച്ച അജെെവ മാലിന്യങ്ങൾക്ക് തീപിടിച്ചതിനാൽ ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ തീപിടുത്തമുണ്ടായപ്പോൾ സ്വീകരിച്ച അതേ രീതിയിലാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചതെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ ​ഗിരീഷൻ സി.പി കൊയിലാണ്ടി

വടകര ഏറാമലയിൽ വയോധികന്റെ മൃതദേഹം വീട്ടിനുള്ളില്‍ ജീര്‍ണിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുള്ളതായി പ്രാഥമിക നിഗമനം

ഏറാമല: ഏറാമല പഞ്ചായത്തിലെ തോട്ടുങ്ങലില്‍ വയോധികന്റെ മൃതദേഹം വീട്ടിനുള്ളില്‍ ജീര്‍ണിച്ച നിലയില്‍ കണ്ടെത്തി. ഊട്ടുകണ്ടി രാധാകൃഷ്ണന്‍ ആണ് മരിച്ചത്. അറുപത്തൊന്ന് വയസ്സായിരുന്നു. പരേതനായ കുഞ്ഞിരാമന്‍ അടിയോടിയുടെയും ജാനകിഅമ്മയുടെയും മകനാണ്. ചെന്നൈയില്‍ കച്ചവടക്കാരനായ ഇയാള്‍ കുറച്ചു നാളായി നാട്ടില്‍ താമസിച്ച് വരികയായിരുന്നു. ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടാത്തതിനെ തുടര്‍ന്ന് ചൊവ്വാഴച്ച വൈകുന്നേരത്തോടെ സഹോദരി വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

കേരളത്തിൽ ഒന്നാമത്, ദേശീയ തലത്തിൽ 23 -ാം റാങ്കും; നീറ്റ് പരീക്ഷയിൽ മികച്ച വിജയവുമായി താമരശ്ശേരി സ്വദേശിനി ആര്യ ആര്‍.എസ്

താമരശ്ശേരി: നീറ്റ് പരീക്ഷയിൽ കേരളത്തിൽ ഒന്നാം റാങ്ക് നേടി താമരശ്ശേരി സ്വദേശിനി ആര്യ ആര്‍.എസ്. 20 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ എഴുതിയ പരീക്ഷയില്‍ 720-ല്‍ 711 മാര്‍ക്ക് നേടിയാണ് ആര്യ കേരളത്തിന്റെ അഭിമാനമായത്. ബിരുദതല മെഡിക്കല്‍/അനുബന്ധ കോഴ്‌സുകളിലേക്കുള്ള രാജ്യത്തെ ഏക പ്രവേശന പരീക്ഷയിൽ രണ്ടാം ശ്രമത്തിലാണ് ആര്യ മികച്ച വിജയം കരസ്ഥമാക്കിയത്. അഖിലേന്ത്യാ തലത്തില്‍ 23-ാം റാങ്കാണ്

പേരാമ്പ്രയിലുണ്ടായ തീപിടുത്തം അണച്ചത് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ, ലക്ഷങ്ങളുടെ നാശ നഷ്ടം

പേരാമ്പ്ര: പേരാമ്പ്രയിൽ ഇന്നലെ രാത്രിയുണ്ടായ തീപിടുത്തം അണച്ചത് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്സ് യൂണിറ്റുകൾ സംയുക്തമായാണ് തീയണച്ചത്. ഇന്നലെ രാത്രി 11 മണിക്ക് ശേഷം ബാദുഷ മെറ്റൽസ് ആന്റ് ഹോം അപ്ലെെയിൻസസ് സമീപമുള്ള മാലിന്യക്കൂമ്പാരത്തിനാണ് തീപിച്ചത്. തുടർന്നത് കെട്ടിടത്തേലേക്ക് പടരുകയായിരുന്നു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് തീ അണയ്ക്കാൻ സാധിച്ചതെന്ന്

പേരാമ്പ്രയിൽ വന്‍ തീ പിടിത്തം; സൂപ്പര്‍ മാര്‍ക്കറ്റ് അടക്കമുള്ള കെട്ടിടം അഗ്നിക്കിരയായി

പേരാമ്പ്ര: പേരാമ്പ്രയിൽ വന്‍ തീ പിടിത്തം. ട്രാഫിക്ക് പോലീസ് സ്‌റ്റേഷന് സമീപത്തുള്ള കെട്ടിടത്തിലാണ് തീപിടുത്തമാണുണ്ടായത്. ബാദുഷ മെറ്റൽസ് ആന്റ് ഹോം അപ്ലെെയിൻസസ് സമീപമുള്ള മാലിന്യക്കൂമ്പാരത്തിനാണ് രാത്രി പതിനൊന്ന് മണിയോടെ തീ പിടിച്ചത്. പേരാമ്പ്ര, കൊയിലാണ്ടി, വടകര എന്നിവിടങ്ങളിൽ നിന്നായി നാല് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീ ഇതുവരെ നിയന്ത്രണവിധേയമായിട്ടില്ല.

ആളിപ്പടർന്ന് തീ, അണയ്ക്കാൻ പാടുപെട്ട് രക്ഷാപ്രവർത്തകർ; പേരാമ്പ്രയിലെ തീ പിടുത്തത്തിന്റെ ദൃശ്യങ്ങൾ കാണാം

പേരാമ്പ്ര: പേരാമ്പ്ര ന​ഗരത്തിലുണ്ടായ വൻതീപിടുത്തത്തിൽ അ​ഗ്നിക്കിരയായി കെട്ടിടം.  ബാദുഷ മെറ്റൽസ് ആന്റ് ഹോം അപ്ലെെയിൻസസ് ഉള്‍പ്പെടുന്ന കെട്ടിടമാണ് അഗ്നിയ്ക്കിരയായത്. കെട്ടിടത്തിന് സമീപത്ത് കൂട്ടിയിട്ട പ്ലാസ്റ്റിക്ക് മാലിന്യത്തില്‍ നിന്ന് തീ കെട്ടിടത്തിലേക്ക് ആളിപ്പടര്‍ന്നതാണെന്നാണ് പ്രാഥമിക നിഗമനം. ജൂൺ 13ന് രാത്രി 11.15 ഓടെയാണ് തീപിടുത്തമാണുണ്ടായത്. ഒരു മണിക്കൂറ് പിന്നിട്ടെങ്കിലും തീ ഇപ്പോഴും നിയന്ത്രണവിധേയമാക്കാൻ സാധിച്ചിട്ടില്ല. വന്‍ തീപിടിത്തം

നടുവണ്ണൂരും കാത്തിരിക്കുന്നു, ഒരു പൂക്കാലത്തിനായി; ചെണ്ടുമല്ലിപ്പൂ കൃഷിയുടെ വിശേഷങ്ങളുമായി ജൈവകർഷകൻ സിദ്ദീഖ്

നടുവണ്ണൂര്‍: വരുന്ന ഓണത്തിന് പൂക്കളം ഒരുക്കാന്‍ അന്യസംസ്ഥാനങ്ങളെ ആശ്രയിക്കാതെ സ്വന്തം നാട്ടില്‍ വിളയിച്ചെടുത്ത ചെണ്ടുമല്ലിക്കായി കാത്തിരിക്കുകയാണ് നടുവണ്ണൂര്‍ക്കാര്‍. നടുവത്തൂര്‍ തെക്കയില്‍ താഴ പാടശേഖരത്ത് ജൈവ കര്‍ഷകനും ഗ്രാമ പഞ്ചായത്ത് കൃഷി വര്‍ക്കിങ് ഗ്രൂപ്പംഗവുമായ വി.കെ സിദ്ദീഖാണ് തന്റെ രണ്ടേക്കറില്‍ ചെണ്ടുമല്ലിപ്പൂ കൃഷി ചെയ്യുന്നത്. കൃഷിയേയും സസ്യങ്ങളേയും ഒരു പോലെ സ്‌നേഹിക്കുന്ന സിദ്ദീഖ് ഇപ്പോള്‍ വൃക്ഷായുര്‍വേദം പഠിച്ചു

‘മദ്യ- മയക്കുമരുന്ന് മാഫിയകള്‍ക്കെതിരെ യുവ സമൂഹം ഉണര്‍ന്ന് പ്രവര്‍ത്തിക്കണം’; നരക്കോട് യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനകീയ ജാഗ്രാത സദസ്സ് സംഘടിപ്പിച്ചു

മേപ്പയ്യൂര്‍: നരക്കോട് കേന്ദ്രീകരിച്ച് നടക്കുന്ന മയക്കുമരുന്ന് വില്പനക്കെതിരെയും വര്‍ദ്ധിച്ച് വരുന്ന മയക്കുമരുന്ന് ഉപയോഗത്തിനെതിരെയും യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ ജനകീയ ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു. പരിപാടി മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റ് ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മദ്യ-മയക്കുമരുന്ന് മാഫിയകള്‍ക്കെതിരെ യുവ സമൂഹം ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം പ്രസ്താവിച്ചു. എം.ഡി.എം.എ പോലുള്ള മാരക മയക്കുമരുന്നിന്ന് അടിമകളായി സംസ്ഥാനത്തുടനീളം