koyilandynews.com

Total 3022 Posts

നാട് കണ്ട പച്ചയായ മനുഷ്യ സ്‌നേഹി,നാട്ടുക്കാര്‍ക്ക് എന്തിനും സമീപിക്കാവുന്ന വ്യക്തി, കാരയാട് തണ്ടയില്‍ താഴെയില്‍ സ്വദേശി അഷറഫ് വാവുള്ളാട്ടിന്റെ വിയോഗം നാടിനെ ദു:ഖത്തിലാഴ്ത്തി

നാട് കണ്ട പച്ചയായ മനുഷ്യ സ്‌നേഹി അതായിരുന്നു നാട്ടുകാര്‍ക്ക് അഷറഫ് വാവുള്ളാട്ട് എന്ന വ്യക്തി,അദ്ദേഹത്തിന്റെ ആകസ്മിക വിയോഗം തണ്ടയില്‍ താഴെ ഗ്രാമത്തിന്റെ നൊമ്പരമായി. ദീര്‍ഘ കാലം ഖത്തറില്‍ പ്രവാസിയായിരുന്ന അദ്ദേഹം നാട്ടിലെത്തിയ ശേഷം കൃഷിയിലേക്ക് തിരിഞ്ഞു. വളര്‍ത്തു മൃഗങ്ങളുടെയും അലങ്കാര പക്ഷികളുടെയും വര്‍ണ്ണാഭമായ ഒരു ലോകം തന്നെ അഷറഫിന്റെ വീട്ടില്‍ ഉണ്ടായിരുന്നു. കൃഷി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍

സർക്കാർ ജോലിയാണോ ലക്ഷ്യം? വിവിധ തസ്തികകളില്‍ പി.എസ്.സി വിജ്ഞാപനം പുറപ്പെടുവിച്ചു , അപേക്ഷിക്കാൻ മറക്കല്ലേ …

കോഴിക്കോട്: പി എസ് സി വിവിധ തസ്തികകളിൽ ലഘുവിജ്ഞാപനം പുറപ്പെടുവിച്ചു. ജനറൽ റിക്രൂട്ട്മെന്റ് സംസ്ഥാനതലം: ലീഗൽ അസിസ്റ്റന്റ്, ജൂനിയർ മാനേജർ (തസ്തിക മാറ്റം), ഇലക്ട്രീഷ്യൻ, പ്യൂൺ/ വാച്ച്മാൻ( കെഎസ്എഫ്ഇ യിലെ പാർടൈം ജീവനക്കാരിൽ നിന്നും നേരിട്ടുള്ള നിയമനം), ഫാർമസിസ്റ്റ്, നഴ്സ്, ബോട്ട് ലാസ്ക്കർ, ബ്ലെൻഡിങ് അസിസ്റ്റന്റ്, സ്റ്റെനോ ടൈപ്പിസ്റ്റ്. ജനറല്‍ റിക്രൂട്ട്‌മെന്റ്- ജില്ലാതലം: ഹൈസ്കൂൾ ടീച്ചർ

മുറി വാടകയുമായി ബന്ധപ്പെട്ട തർക്കം; വളയത്ത്  ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ ഏറ്റുമുട്ടി

നാദാപുരം: വളയത്ത്  ഇതര സംസ്ഥാനതൊഴിലാളികൾ തമ്മിൽ ഏറ്റുമുട്ടി. ഒരാൾക്ക് പരിക്ക്. കൊൽക്കത്ത സ്വദേശി അമിത് (32) നാണ് പരിക്കേറ്റത്. ഇന്നലെ രാത്രി പത്തരയോടെ വളയത്തിനടുത്ത് മഞ്ഞപ്പള്ളിയിലാണ് സംഭവം. ഇയാൾ താമസിക്കുന്ന മുറി വാടകയുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതർക്കം സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. റൂമിൽ കൂടെ താമസിക്കുന്ന കൊൽക്കത്ത സ്വദേശികളാണ് അമിതിനെ മർദ്ദിച്ചത്. മർദ്ദനത്തിൽ ​ഗുരുതരമായി പരിക്കേറ്റ

സംസ്ഥാന വ്യാപകമായി നാളെ (20/06/23) കെ.എസ്.യുവിന്റെ വിദ്യാഭ്യാസ ബന്ദ്.

കോഴിക്കോട്: സംസ്ഥാന വ്യാപകമായി നാളെ കെ.എസ്.യുവിന്റെ വിദ്യാഭ്യാസ ബന്ദ്. എസ്.എഫ്.ഐ പ്രവർത്തകന്റെ വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ പ്രതിഷേധിച്ചാണ് കോളേജുകളിൽ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്. എസ്.എഫ്.ഐ. നേതാവ് നിഖിൽ തോമസിനെതിരെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് വിവാദമുയർന്നിരുന്ന സാഹചര്യത്തിലാണ് കെ.എസ്.യുവിന്റെ പ്രതിഷധം. വ്യാജ ബിരുദ സർട്ടിഫിക്കറ്റ് വിവാദത്തിൽ നിഖിൽ തോമസിനെ എം.എസ്.എം കോളജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.

ധനകോടി ചിറ്റ്സ്: നിക്ഷേപ തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ചിന് വിടുന്നു

പേരാമ്പ്ര: ധനകോടി ചിറ്റ്സ്, ധനകോടി നിധി ലിമിറ്റഡ് സാമ്പത്തിക തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ചിന് വിടുന്നു. ക്രെെബ്രാഞ്ചിന് കീഴിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാ​ഗമാകും കേസ് അന്വേഷിക്കുക. കേസ് കെെമാറുന്നതുമായി ബന്ധപ്പെട്ട് ഡിജിപിക്ക് അപേക്ഷ നൽകുമെന്ന് ജില്ലാ ഡെപ്യൂട്ടി പോലീസ് കമ്മീഷ്ണർ കെ ഇ ബെെജു പറഞ്ഞു. തട്ടിപ്പുമായി ബന്ധപ്പെട്ട് കൊയിലാണ്ടി സ്റ്റേഷനില് ഒന്നേകാല്‍ കോടിയോളം രൂപയുടെ തട്ടിപ്പ്

കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ (17/06/23) അറിയിപ്പുകൾ

കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം അപേക്ഷ ക്ഷണിച്ചു കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തിന് കീഴിലുള്ള അപ്പാരൽ എക്സ്പോർട്ട് പ്രമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന കണ്ണൂർ അപ്പാരൽ ട്രെയിനിങ് ആന്റ് ഡിസൈൻസ് സെന്ററിൽ മൂന്നുവർഷത്തെ ഫാഷൻ ഡിസൈൻ ആന്റ് റീട്ടെയിൽ, ഒരു വർഷത്തെ ഫാഷൻ ഡിസൈൻ ടെക്‌നോളജി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു

പ്രവാസത്തിൽ നിന്ന് സ്വദേശിയായി, രാഷ്ട്രീയ പ്രവർത്തനത്തിലും നിറസാന്നിധ്യം; കോൺഗ്രസിന് മാത്രമല്ല, നാടിനാകെ തീരാനഷ്ടമായി കാരയാട്ടെ അഷ്റഫിന്റെ വിയോഗം

മേപ്പയ്യൂർ: നീണ്ട വർഷത്തെ പ്രവാസ ജീവിതത്തിന് വിരാമമിട്ട് തിരികെ വന്നതായിരുന്നു അഷ്റഫ്. കുടുംബാം​ഗങ്ങൾക്കും സുഹൃത്തുക്കളും രാഷ്ട്രീയ പ്രവർത്തനവുമെക്കെയായുള്ള സന്തോഷ നിമിഷങ്ങൾക്കായി. എന്നാൽ ഹൃദയാഘതത്തിന്റെ രൂപത്തിൽ മരണം അദ്ദേഹത്തെ കവർന്നെടുത്തു. കോൺ​ഗ്രസ് പ്രവർത്തകനായ കാരയാട് വാവുള്ളാട്ട് അഷറഫ് ആണ് ഇന്ന് രാവിലെ മരണപ്പെട്ടത്. മാങ്ങ പറിക്കാനായി കോണിയിൽ കയറുന്നതിനിടയിൽ അഷ്റഫിന് ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു. ഉടനെ കൊയിലാണ്ടി താലൂക്ക്

ജോലി തിരഞ്ഞ് മടുത്തോ? ഇതാ വടകരയില്‍ വിവിധയിടങ്ങളില്‍ ഒഴിവുണ്ട്, വിശദാംശങ്ങള്‍ നോക്കാം

വടകര: വടകര ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഹൈസ്‌ക്കൂള്‍ വിഭാഗം ഹിന്ദി തസ്തികയില്‍ അധ്യാപക ഒഴിവുണ്ട്. അഭിമുഖം ജൂൺ 19ന് തിങ്കളാഴ്ച രാവിലെ പത്ത് മണിക്ക് നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ രേഖകളുമായി സ്‌കൂളില്‍ എത്തിച്ചേരേണ്ടതാണ്. ഒഞ്ചിയം: പ്രോജക്ട് അസിസ്റ്റന്റ്, അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഒഞ്ചിയം പഞ്ചായത്ത് ഓഫീസിലേക്ക് നിയമനം നടത്തുന്നു. അഭിമുഖം ജൂൺ

കാരയാട് സ്വദേശിയായ കോൺ​ഗ്രസ് പ്രവർത്തകൻ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

മേപ്പയ്യൂർ: കാരയാട് സ്വദേശിയായ മധ്യവയസ്കൻ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. കാരയാട് വാവുള്ളാട്ട് അഷറഫ് ആണ് മരിച്ചത്. അമ്പത്തിയൊന്ന് വയസായിരുന്നു. കോൺഗ്രസ് പ്രവർത്തകനായ അഷ്റഫ് പരേതരായ വാവുള്ളാട്ട് അമ്മത് കുട്ടിയുടെയും പാത്തുമ്മയുടെയും മകനാണ്. ഭാര്യ: ജമീല. മക്കൾ: മുഹമ്മദ് ഫായിസ് ( ഖത്തർ), ഫാർസാന (ദുബായ്). മരുമകൻ: മുഹമ്മദ് റനീഷ്. സഹോദരങ്ങൾ: ആയിഷ (വാകമോളി ), സുബൈദ,

സി.സി.ടി.വിയിൽ നിന്ന് രക്ഷപ്പെട്ടു, ആർ.സി മാറ്റുമ്പോൾ കുടുങ്ങി; കോഴിക്കോട്ട് നിർത്തിയിട്ട കാറുമായി മുങ്ങിയ യുവാവ് അറസ്റ്റിൽ

കോഴിക്കോട്: നഗരത്തിലെ ബേബി മെമ്മോറിയൽ ആശുപത്രിക്ക് സമീപം നിർത്തിയിട്ട ഫോർഡ് ഫിയസ്റ്റ കാർ മോഷ്ടിച്ച പ്രതി അറസ്റ്റിൽ. മലപ്പുറം മമ്പുറം വികെ പടി വെള്ളക്കാട്ടിൽ ഷറഫുദ്ദീൻ വി കെയാണ് അറസ്റ്റിലായത്. ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ കെ.ഇ ബൈജുവിൻ്റെ കീഴിലുള്ള സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും ഇൻസ്പെക്ടർ ബെന്നി ലാലുവിൻ്റെ നേതൃത്വത്തിലുള്ള മെഡിക്കൽ കോളേജ് പോലീസും ചേർന്ന്