koyilandynews.com

Total 3022 Posts

കുരുടിമുക്കിലെ യുവാവിന്റെ പരാക്രമം; കടകളടച്ച് പ്രതിഷേധിച്ച് വ്യാപാരികൾ, വീഡിയോ കാണാം

അരിക്കുളം: കുരുടിമുക്കിൽ ഓട്ടോറിക്ഷയ്ക്കും വ്യാപാര സ്ഥാപനങ്ങൾക്കും കേടുപാടുകൾ സംഭവിക്കുകയും ആളുകൾക്ക് മർദ്ദനമേൽക്കുകയും ചെയ്ത സംഭവത്തിൽ വ്യാപക പ്രതിഷേധം. സംഭവത്തെ തുടർന്ന് സംയുക്ത വ്യാപാരി വ്യവസായി സംഘടനകളുടെ നേതൃത്വത്തിൽ കടകളടച്ച് പ്രതിഷേധിച്ചു. ഇന്ന് വെെകീട്ട് മൂന്നരയ്ക്ക് ശേഷമാണ് കുരുടിമുക്കിൽ യുവാവിന്റെ പരാക്രമമുണ്ടായത്. ന​ഗരത്തിൽ യുാവാവ് പരാക്രമണം ആരംഭിച്ചപ്പോൾ പോലീസിൽ വിവരം അറിയിച്ചിരുന്നു. എന്നാൽ സ്റ്റേഷനിലെത്തി പരാതി നൽകിയാലാണ്

ഓട്ടോറിക്ഷയുടെ ചില്ല് തകർത്തു, ആളുകളെ മർദ്ദിച്ചു; കുരുടിമുക്കിനെ വിറപ്പിച്ച് യുവാവിന്റെ പരാക്രമം

നടുവണ്ണൂർ: കുരുടിമുക്കിൽ യുവാവിന്റെ പരാക്രമത്തിൽ ആളുകൾക്ക് പരിക്കേൽക്കുകയും സ്ഥാപനങ്ങൾക്ക് കോടുപാടുകൾ സംഭവിക്കുകയും ചെയ്തു. ആക്രമണത്തിൽ വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെയും ഓട്ടോറിക്ഷയുടെയും ചില്ല് അടിച്ച് തകർത്തു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്ന് വെെകീട്ട് മൂന്നരയ്ക്ക് ശേഷം കുരുടിമുക്ക് ടൗണിലാണ് സംഭവം. പാളപ്പുറത്തുമ്മൽ സഹീർ ആണ് ആക്രമണം നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം. ലഹരിക്കടിമയാണ് ഇയാളെന്ന് നാട്ടുകാർ പറയുന്നു.

ജല ജീവൻ പദ്ധതിയുടെ പൈപ്പിടലിനെ തുടർന്ന് റോഡ് ചളി കുളമായി; അരിക്കുളത്ത് യാത്രക്കാർ ദുരിതത്തിൽ

അരിക്കുളം: അരിക്കുളം പഞ്ചായത്തിൽ ജല ജീവൻ പദ്ധതിയുടെ പൈപ്പിടൽ പ്രവൃത്തി മഴക്കാലത്ത് നടക്കുന്നത് കാരണം പ്രദേശവാസികൾ ദുരിതത്തിൽ. ജല ജീവൻ പദ്ധതിയുടെ പ്രവൃത്തി നടക്കുന്നതിനാൽ പഞ്ചായത്തിലെ ചെറുകിട റോഡുകൾ പൂർണ്ണമായും തകർന്ന് ചളികുളമായ അവസ്ഥയിലാണെന്ന് നാട്ടുകാർ ആരോപിച്ചു. പല ഭാഗത്തേക്കും വാഹനങ്ങൾക്ക് കടന്ന് പോകാൻ പറ്റത്ത സാഹചര്യമാണെന്നും ഇതുകാരണം രോഗികൾ ഉൾപ്പെടെയുള്ളവരെ ആശുപത്രിയിൽ എത്തിക്കാൻ കടുത്ത

ജോലി തേടുന്നവരുടെ ശ്രദ്ധയ്ക്ക്, ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം, വിശദാംശങ്ങൾ

കോഴിക്കോട്: ജില്ലയിൽ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം. ഒഴിവുകളും യോ​ഗ്യതകളും എന്തെല്ലാമെന്ന് നോക്കാം ഗവ. മെഡിക്കല്‍ കോളേജ്‌ മാതൃ ശിശു സംരക്ഷണ കേന്ദ്രം കാസ്പിന് (KASP) കീഴില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക്‌ നിയമനം നടത്തുന്നു. 720 രൂപ പ്രതിദിന വേതന അടിസ്ഥാനത്തിൽ ഒരു വര്‍ഷ കാലയളവിലേക്ക്‌ താല്‍ക്കാലികമായാണ് നിയമനം. യോഗ്യത : ഡിഗ്രി,

വടകര അഴിയൂരിൽ മൂന്നുവീടുകളിൽ ഒരേദിവസം മോഷണശ്രമം; മോഷ്ടാവ് അകത്തുകടന്നത് വാതിലിന്റെ പൂട്ട് കമ്പിപ്പാര ഉപയോഗിച്ച് തകര്‍ത്തശേഷം

അഴിയൂര്‍: അഴിയൂരിലെ മൂന്നുവീടുകളില്‍ വന്‍ കവര്‍ച്ചാ ശ്രമം. മൂന്നാം വാര്‍ഡിലെ കാരോത്ത് ഗേറ്റിന് സമീപം റെയില്‍വേ സ്റ്റേഷന്‍ റോഡിലെ വീടുകളിലാണ് ഇന്നലെ രാത്രി മോഷണ ശ്രമം നടന്നത്. പുത്തലത്ത് ബാലകൃഷ്ണന്റെ വീട്ടിലാണ് മോഷ്ടാക്കള്‍ ആദ്യം എത്തിയത്. രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്ന് ആളെ വിളിക്കുമ്പോഴേക്കും മോഷ്ടാവ് സ്ഥലംവിട്ടു. അല്പസമയത്തിനുശേഷം സമീപത്തെ കാരോത്ത്

താമരശ്ശേരിയില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം; എട്ടരപ്പവന്‍ തൂക്കമുള്ള സ്വര്‍ണം കവര്‍ന്നതായി പരാതി, അന്വേഷണം ആരംഭിച്ച് പോലീസ്

താമരശ്ശേരി: താമരശ്ശേരിയില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് എട്ടരപ്പവന്‍ സ്വര്‍ണം കവര്‍ന്നതായി പരാതി. താമരശ്ശേരി ചുങ്കത്തെ പെട്രോള്‍ പമ്പിന് സമീപം പനന്തോട്ടം ഇന്ദിരാലയം ഹൗസില്‍ ഇന്ദിരയുടെ വീട്ടിലാണ് കവര്‍ച്ചനടന്നത്. വയനാടിലെ ബന്ധുവീട്ടില്‍ മരണാനന്തരച്ചടങ്ങില്‍ പങ്കെടുക്കാന്‍ ശനിയാഴ്ച രാവിലെ പോയ വീട്ടുകാര്‍ ഞായറാഴ്ച വൈകീട്ട് ആറുമണിയോടെ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ചനടന്ന വിവരമറിയുന്നത്. വീട്ടില്‍ നിന്നും ആറരപ്പവന്‍ തൂക്കംവരുന്ന മൂന്ന് സ്വര്‍ണവളകള്‍,

ഫാമില്‍ ജോലിക്കിടെ ഷോക്കേറ്റു; തിരുവമ്പാടി സ്വദേശിയായ കോഴിഫാം ഉടമ മരിച്ചു

തിരുവമ്പാടി: താമരശ്ശേരി തിരുവമ്പാടിയില്‍ കോഴിഫാം ഉടമ ഷോക്കേറ്റു മരിച്ചു. തിരുവമ്പാടി പുല്ലൂരാംപാറ റോഡില്‍ പെരുമാലിപ്പടിയില്‍ കൈതക്കുളം വില്‍സണ്‍ മാത്യു ആണ് മരിച്ചത്. അറുപത് വയസ്സായിരുന്നു. തിങ്കളാഴ്ച്ച സന്ധ്യയോടെ സ്വന്തം ഫാമായ ‘മലബാര്‍ എഗ്ഗര്‍ ഫാമി’ല്‍ ജോലിക്കിടെ ഷോക്കേല്‍ക്കുകയായിരുന്നു. സംസ്ഥാന സര്‍ക്കാറിന്റെ മികച്ച പൗള്‍ട്രി കര്‍ഷകനുള്ള അവാര്‍ഡ് മൂന്നുതവണ നേടിയ വ്യക്തിയാണ്. അച്ഛന്‍: പരേതനായ പൂഴിത്തോട് കൈതക്കുളത്ത്

താമരശ്ശേരി ചുരത്തില്‍ ബൈക്ക് മറിഞ്ഞ് അപകടം; ബൈക്ക് യാത്രികരായ യുവാക്കള്‍ കൊക്കയില്‍ വീണു

താമരശ്ശേരി: ബൈക്ക് യാത്രക്കാരായ യുവാക്കള്‍ താമരശ്ശേരിച്ചുരത്തിലെ കൊക്കയില്‍ വീണു. തൃശ്ശൂര്‍ പെരുമ്പിലാവ് സ്വദേശി അല്‍ത്താഫ് (20), കൊടുവള്ളി സ്വദേശി ഹിജാസ് (19) എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. തിങ്കളാഴ്ച വൈകുന്നേരം ആറരയോടെ തകരപ്പാടിയിലായിരുന്നു അപകടം. വയനാട്ടിലേക്ക് പോകാനായി ചുരംകയറുന്നതിനിടെ ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് മറിയുകയും ഇരുവരും കൊക്കയിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു. ഒരാള്‍ നാല്‍പ്പതടിയോളം താഴേക്ക് തെറിച്ചു വീണു.മറ്റേയാള്‍ മരത്തില്‍ തങ്ങി

തെരുവുനായ കുറുകെ ചാടി ബൈക്ക് മറിഞ്ഞ് അപകടം; ചികിത്സയിലായിരുന്ന കൊയിലാണ്ടി സ്വദേശിയായ ഇരുപത്തിനാലുകാരന്‍ മരിച്ചു

കൊയിലാണ്ടി: തെരുവുനായ കുറുകെ ചാടി ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോമത്തുകര കളത്തിൽ താഴെ വൈശാഖ് (അപ്പു) ആണ് മരിച്ചത്. ഇരുപത്തിനാല് വയസായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച രാത്രി പത്ത് മണിയോടെ മേലൂര്‍ കോമത്തുകര റോഡില്‍ വച്ചായിരുന്നു അപകടം. തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് വൈശാഖ് സഞ്ചരിച്ചിരുന്ന ബൈക്ക് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ

അപകടങ്ങളില്‍ നിന്നും സുരക്ഷിതരാകാം; ശരിയായ വൈദ്യുത വിതരണത്തിന് കെ.എസ്.ഇ.ബിയോടൊപ്പം നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്, അവ എന്തെല്ലാമെന്ന് വിശദമായി അറിയാം

ദേശീയ വൈദ്യാത സുരക്ഷാ വാരാചരണത്തിന് ഇന്ന് തുടക്കം. ജൂണ്‍ 26 മുതല്‍ ജൂലൈ 2 വരെയാണ് വാരാചരണ പരിപാടിക നടക്കുന്നത്. സുരക്ഷിതമായ വൈദ്യുത വിതരണത്തിന് കെ.എസ്.ഇ.ബിയോടൊപ്പം പൊതു ജനങ്ങളും പങ്കാളികളാവേണ്ടതുണ്ട്. എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടതെന്ന് നോക്കാം. -നനഞ്ഞ കൈകൊണ്ട് വൈദ്യത ഉപകരണങ്ങളില്‍ തൊടരുത്. -വീടുകളിലും സ്ഥാപനങ്ങളിലും പ്രവര്‍ത്തനക്ഷമമായ ഇഎല്‍സിബി സ്ഥാപിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. -വൈദ്യുത പോസിറ്റിലും മറ്റും ബാനര്‍,