koyilandynews.com

Total 3018 Posts

അരിക്കുളത്തുകാരുടെ ശ്രദ്ധയ്ക്ക്: പറമ്പില്‍ അപകടകരമായ മരങ്ങള്‍ ഉണ്ടെങ്കില്‍ മുറിച്ച് മാറ്റണം

അരിക്കുളം: സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള പറമ്പുകളില്‍ അപകടകരമായ നിലയില്‍ സ്ഥിതി ചെയ്യുന്ന മരങ്ങള്‍ മുറിച്ച് മാറ്റണമെന്ന് പഞ്ചായത്ത് സെക്രട്ടറി. കാറ്റിലും മഴയിലും മരങ്ങള്‍ മറിഞ്ഞ് വീണ് വ്യക്തികളുടെ ജീവനോ സ്വത്തിനോ അപകടം സംഭവിക്കാതിരിക്കാനാണ് ഇതെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഇത്തരത്തിലുള്ള അപകടങ്ങള്‍ സംഭവിക്കാതിരിക്കാന്‍ ഉടമസ്ഥര്‍ സ്വന്തം ചെലവിലും ഉത്തരവാദിത്തത്തിലും മരങ്ങള്‍ മുറിച്ച് നീക്കുകയോ ശിഖിരങ്ങള്‍ വെട്ടി

തൊഴിലന്വേഷകരെ ഇതിലേ…. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം നടത്തുന്നു. ഒഴിവുകും യോ​ഗ്യതകളും എന്തെല്ലാമെന്ന് അറിയാം. ഗവ. മെഡിക്കൽ കോളേജിൽ ശ്രുതിതരംഗം പദ്ധതിക്ക് കീഴിൽ ഒഴിവുള്ള സ്പീച്ച് തെറാപ്പിസ്റ്റ് തസ്തികയിൽ ഒരു വർഷ കാലയളവിലേക്ക് നിയമനം നടത്തുന്നു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്സ്, യോഗ്യത, ഐഡന്റിറ്റി ഇവ തെളിയിക്കുന്ന രേഖകളുടെ അസലും പകർപ്പുകളും

ഓണത്തിന് സ്വന്തം മണ്ണിൽ വിരിഞ്ഞ പൂക്കൾ കൊണ്ട് കളമൊരുക്കാൻ മൂടാടിക്കാർ; പൂവിളി പദ്ധതിയുമായ് മൂടാടി ഗ്രാമപഞ്ചായത്ത്

കൊയിലാണ്ടി: ഓണത്തിനു പൂവിന്റെ ലഭ്യത ഉറപ്പു വരുത്തുക എന്ന ലക്ഷ്യവുമായ് പൂവിളി പദ്ധതിയുമായ് മൂടാടി ഗ്രാമപഞ്ചായത്ത്. ജനകീയാസൂത്രണ പദ്ധയിലുൾപ്പെടുത്തി പഞ്ചായത്ത് നടപ്പാക്കുന്ന ‘പൂവിളി’പുഷ്പ കൃഷി പദ്ധതിക്കാണ് തുടക്കമായത്. പത്താം വാർഡിൽ മുചുകുന്ന് കോട്ട കോവിലകം ക്ഷേത്ര ദേവസ്വത്തിൻ്റെ കൈവശമുള്ള പുനത്തിൽ പറമ്പിലാണ് പുഷ്പ കൃഷി ആരംഭിച്ചത്.വർണ്ണം വനിതാ ഗ്രൂപ്പിൻ്റ നേത്യത്വത്തിലാണ് കൃഷി. വർഷങ്ങളായി തരിശായി കിടക്കുന്ന ഭൂമി

വായിച്ച് വളരാം; വിയ്യൂർ വായനശാലയിൽ വായന പക്ഷാചരണത്തിന് തുടക്കമായി

കൊയിലാണ്ടി: വിയ്യൂർ വായനശാലയിൽ വായന പക്ഷാചരണത്തിന് തുടക്കമായി. വായനാ പക്ഷാചരണത്തിന്റെ ഔപചാരിക ഉദ്ഘാടനം കവി മോഹനൻ നടുവത്തൂർ നിർവ്വഹിച്ചു. വിയ്യൂർ വായനശാലയുടെ സ്ഥാപക നേതാവും ദീർഘകാലം വായനശാലയുടെ ഭാരവാഹിയമായിരുന്ന വി.പി.ഗംഗാധരൻ മാസ്റ്ററെ ചടങ്ങിൽ അനുസ്മരിച്ചു. ടി.പ്രസന്ന അധ്യക്ഷയായി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അംഗം അൻസാർ കൊല്ലം, സി.പി.എം കൊല്ലം ലോക്കൽ സെക്രട്ടറി എൻ.കെ.ഭാസ്ക്കരൻ, ചൊളയിടത്ത് ബാലൻ നായർ എന്നിവർ

കുരുടിമുക്കിലെയും അരിക്കുളത്തെയും ആക്രമങ്ങള്‍; പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് വ്യാപാരി വ്യവസായി സമിതിയും മോട്ടോര്‍ തൊഴിലാളി യൂണിയനും

അരിക്കുളം: അരിക്കുളത്തും കുരുടി മുക്കിലും കച്ചവടക്കാര്‍ക്കും മോട്ടോര്‍ തൊഴിലാളികള്‍ക്കുമെതിരെ നടന്ന ആക്രമണത്തില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതിയും മോട്ടോര്‍ തൊഴിലാളി യൂണിയനും രംഗത്ത്. ആക്രമികളെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കണമെന്ന് നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇന്നലെയാണ് മേപ്പയൂര്‍ റോഡില്‍ കച്ചവടം ചെയ്യുന്ന മനോജിന്റെ കടയ്ക്ക് നേരെ മദ്യലഹരിയിലായിരുന്ന യുവാവ് ആക്രമം അഴിച്ചു വിട്ടത്. തുടര്‍ന്ന്

മഴ കനക്കും, കോഴിക്കോട് ജില്ലയിൽ നാല് ദിവസത്തേക്ക് യെല്ലോ അലേർട്ട്; ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ മേഖലകളില്‍ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും സാധാരണ/ഇടത്തരം മഴ സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കാറ്റിന്റെ ശക്തി കൂടുന്നതിന് അനുസരിച്ചു മഴയിൽ ഏറ്റകുറച്ചിലുകൾ ഉണ്ടാകാം. അറബികടലിൽ കേരള തീരത്ത് ധാരാളം കാലവർഷ മേഘങ്ങളുടെ സാനിധ്യമുണ്ടെങ്കിലും കാലാവർഷ കാറ്റ് സ്ഥിരമായി ശക്തമല്ല. മഹാരാഷ്ട്ര തീരം മുതൽ കേരള തീരം വരെ ന്യുനമർദ്ദ പാത്തി നിലനില്‍ക്കുന്നുണ്ട്.

കുരുടിമുക്കിലെ യുവാവിന്റെ പരാക്രമം; കടകളടച്ച് പ്രതിഷേധിച്ച് വ്യാപാരികൾ, വീഡിയോ കാണാം

അരിക്കുളം: കുരുടിമുക്കിൽ ഓട്ടോറിക്ഷയ്ക്കും വ്യാപാര സ്ഥാപനങ്ങൾക്കും കേടുപാടുകൾ സംഭവിക്കുകയും ആളുകൾക്ക് മർദ്ദനമേൽക്കുകയും ചെയ്ത സംഭവത്തിൽ വ്യാപക പ്രതിഷേധം. സംഭവത്തെ തുടർന്ന് സംയുക്ത വ്യാപാരി വ്യവസായി സംഘടനകളുടെ നേതൃത്വത്തിൽ കടകളടച്ച് പ്രതിഷേധിച്ചു. ഇന്ന് വെെകീട്ട് മൂന്നരയ്ക്ക് ശേഷമാണ് കുരുടിമുക്കിൽ യുവാവിന്റെ പരാക്രമമുണ്ടായത്. ന​ഗരത്തിൽ യുാവാവ് പരാക്രമണം ആരംഭിച്ചപ്പോൾ പോലീസിൽ വിവരം അറിയിച്ചിരുന്നു. എന്നാൽ സ്റ്റേഷനിലെത്തി പരാതി നൽകിയാലാണ്

ഓട്ടോറിക്ഷയുടെ ചില്ല് തകർത്തു, ആളുകളെ മർദ്ദിച്ചു; കുരുടിമുക്കിനെ വിറപ്പിച്ച് യുവാവിന്റെ പരാക്രമം

നടുവണ്ണൂർ: കുരുടിമുക്കിൽ യുവാവിന്റെ പരാക്രമത്തിൽ ആളുകൾക്ക് പരിക്കേൽക്കുകയും സ്ഥാപനങ്ങൾക്ക് കോടുപാടുകൾ സംഭവിക്കുകയും ചെയ്തു. ആക്രമണത്തിൽ വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെയും ഓട്ടോറിക്ഷയുടെയും ചില്ല് അടിച്ച് തകർത്തു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്ന് വെെകീട്ട് മൂന്നരയ്ക്ക് ശേഷം കുരുടിമുക്ക് ടൗണിലാണ് സംഭവം. പാളപ്പുറത്തുമ്മൽ സഹീർ ആണ് ആക്രമണം നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം. ലഹരിക്കടിമയാണ് ഇയാളെന്ന് നാട്ടുകാർ പറയുന്നു.

ജല ജീവൻ പദ്ധതിയുടെ പൈപ്പിടലിനെ തുടർന്ന് റോഡ് ചളി കുളമായി; അരിക്കുളത്ത് യാത്രക്കാർ ദുരിതത്തിൽ

അരിക്കുളം: അരിക്കുളം പഞ്ചായത്തിൽ ജല ജീവൻ പദ്ധതിയുടെ പൈപ്പിടൽ പ്രവൃത്തി മഴക്കാലത്ത് നടക്കുന്നത് കാരണം പ്രദേശവാസികൾ ദുരിതത്തിൽ. ജല ജീവൻ പദ്ധതിയുടെ പ്രവൃത്തി നടക്കുന്നതിനാൽ പഞ്ചായത്തിലെ ചെറുകിട റോഡുകൾ പൂർണ്ണമായും തകർന്ന് ചളികുളമായ അവസ്ഥയിലാണെന്ന് നാട്ടുകാർ ആരോപിച്ചു. പല ഭാഗത്തേക്കും വാഹനങ്ങൾക്ക് കടന്ന് പോകാൻ പറ്റത്ത സാഹചര്യമാണെന്നും ഇതുകാരണം രോഗികൾ ഉൾപ്പെടെയുള്ളവരെ ആശുപത്രിയിൽ എത്തിക്കാൻ കടുത്ത

ജോലി തേടുന്നവരുടെ ശ്രദ്ധയ്ക്ക്, ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം, വിശദാംശങ്ങൾ

കോഴിക്കോട്: ജില്ലയിൽ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം. ഒഴിവുകളും യോ​ഗ്യതകളും എന്തെല്ലാമെന്ന് നോക്കാം ഗവ. മെഡിക്കല്‍ കോളേജ്‌ മാതൃ ശിശു സംരക്ഷണ കേന്ദ്രം കാസ്പിന് (KASP) കീഴില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക്‌ നിയമനം നടത്തുന്നു. 720 രൂപ പ്രതിദിന വേതന അടിസ്ഥാനത്തിൽ ഒരു വര്‍ഷ കാലയളവിലേക്ക്‌ താല്‍ക്കാലികമായാണ് നിയമനം. യോഗ്യത : ഡിഗ്രി,