koyilandynews.com
‘മധു ബോധയില്‍ സാലയില്‍ കട്ടിപ്പിടുത്ത്, ഉറുണ്ട് പുറണ്ട് മല്ലുക്കട്ടും ഇവര്‍കള്‍താന്‍ റംസാദ്, റഷീദ്…..’; കൂരാച്ചുണ്ടില്‍ കഴിഞ്ഞ മാസം നടന്ന ‘തല്ലുമാല’ തമിഴ് ചാനലിലെ ഹിറ്റ് വാർത്ത, വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു (വീഡിയോ കാണാം)
പേരാമ്പ്ര: സിനിമാ രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ കൂരാച്ചുണ്ട് ടൗണില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന ഏറ്റുമുട്ടല്‍ തമിഴ് മാധ്യമവും ഏറ്റെടുത്തതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുന്നു. കഴിഞ്ഞ ജൂണ്‍ മാസത്തിലായിരുന്നു കൂരാച്ചുണ്ട് ടൗണില്‍ വെച്ച് നടുറോഡില്‍ രണ്ട് യുവാക്കള്‍ ഏറ്റുമുട്ടിയത്. അടിയുടെ ദൃശ്യങ്ങള്‍ അന്നു തന്നെ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു. തുടര്‍ന്ന് തമിഴ്‌നാട്ടിലെ പ്രമുഖ മാധ്യമമായ പോളിമര്‍ ചാനലും
സംസ്ഥാനത്ത് തീവ്രമഴ ഒഴിയുന്നു; കോഴിക്കോട് അടക്കമുള്ള നാല് വടക്കന്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
കോഴിക്കോട്: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് ശമനം. ഇന്ന് ഒരു ജില്ലയിലും അതിശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പില്ല. കോഴിക്കോട്, വയനാട്, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. വടക്കന്‍ ജില്ലകളില്‍ ശക്തമോ അതിശക്തമോ ആയ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ പെയ്ത മലയോരമേഖലകളില്‍ അതീവജാഗ്രത തുടരണം. തീരപ്രദേശങ്ങളിലും പ്രത്യേക ശ്രദ്ധ വേണം. കേരള
കൈത്തണ്ടയില്‍ ഇന്ത്യന്‍ പതാകയുമായി 43,000 അടി ഉയരത്തില്‍ നിന്നും ജിതിന്‍ ഭൂമിയില്‍ എത്തിയത് ഏഴ് മിനിറ്റില്‍; ഏഷ്യന്‍ റെക്കോര്‍ഡിന് അവകാശിയായ ബാലുശ്ശേരി പനായി സ്വദേശിയുടെ സ്‌കൈ ഡൈവിംഗ് ദൃശ്യം വൈറലാവുന്നു
ബാലുശ്ശേരി: കൈത്തണ്ടയില്‍ ഇന്ത്യന്‍ പതാകയുമായി 43000 അടി ഉയരത്തില്‍ നിന്നും ഏഴ് മിനിറ്റിനുള്ളില്‍ ഭൂമിയില്‍ എത്തി. സ്‌കൈ ഡൈവിംഗില്‍ ഏഷ്യന്‍ റെക്കോര്‍ഡിന് അവകാശിയായി ബാലുശ്ശേരി സ്വദേശി. ബാലുശ്ശേരി പനായി സ്വദേശിയായ ജിതിന്‍ എം.വിയാണ് ഈ മികച്ചം നേട്ടം സ്വന്തമാക്കിയത്. അമേരിക്കയിലെ ടെന്നീസ് സ്റ്റേറ്റില്‍ ജൂലൈ ഒന്നിന് അവിടുത്തെ സമയം രാവിലെ 7.30 നായിരുന്നു ഡൈവിംഗ് നടന്നത്.
വീടിനു സമീപത്തെ വെള്ളക്കെട്ടില്‍ വീണു; തൃശ്ശൂരില്‍ രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം
തൃശൂര്‍: തൃശൂര്‍ പുന്നയൂര്‍ക്കുളത്ത് രണ്ടര വയസ്സുകാരി മുങ്ങി മരിച്ചു. ചമ്മന്നൂര്‍ പാലക്കല്‍ വീട്ടില്‍ സനീഷ്-വിശ്വനി ദമ്പതികളുടെ മകള്‍ അതിഥിയാണ് മരിച്ചത്. വീടിനോട് ചേര്‍ന്ന ചാലിലെ വെള്ളക്കെട്ടില്‍ കുട്ടി വീഴുകയായിരുന്നു. കുട്ടിയെ കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വെള്ളിയാഴ്ച്ച രാവിലെയാണ് ദാരുണമായ സംഭവം നടന്നത്. സനീഷ്-വിശ്വനി ദമ്പതികള്‍ക്ക് രണ്ടു മക്കളാണ്. മൂത്തമകള്‍ അടുത്ത വീട്ടിലേക്ക്
കാരയാട് തറമലങ്ങാടി കണിയോത്ത് അംഗനവാടിക്ക് സമീപം മേക്കോത്ത് പത്മിനി അമ്മ അന്തരിച്ചു
കാരയാട്: കാരയാട് തറമലങ്ങാടി കണിയോത്ത് അംഗനവാടിക്ക് സമീപം മേക്കോത്ത് പത്മിനി അമ്മ അന്തരിച്ചു. എൺപത്തിനാല് വയസ്സായിരുന്നു. ഭർത്താവ് പരേതനായ മേക്കോത്ത് അച്യുതൻ മാസ്റ്റർ. മക്കൾ: സത്യനാഥൻ (റിട്ട. എൻ.എ.ഡി ആലുവ), രാഗിണി (അംഗനവാടി വർക്കർ എലങ്ക മൽനടുവണ്ണൂർ ), അജിത (ചിങ്ങപുരം). മരുമക്കൾ: വിളയാട്ടേരി ശിവദാസ് (മുൻ കാരയാട് ബേങ്ക് ജീവനക്കാരൻ ), ശശി (ടീ
കേരളത്തില്‍ മഴ ആശങ്കയൊഴിയുന്നു, തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പില്ല; കോഴിക്കോട് ഉള്‍പ്പെടെയുള്ള വടക്കന്‍ ജില്ലകളില്‍ രണ്ട് ദിവസംകൂടി പരക്കെ മഴ
കോഴിക്കോട്: കഴിഞ്ഞ ദിവസങ്ങളില്‍ തുടരുന്ന അതിതീവ്ര മഴയ്ക്ക് നേരിയ ശമനം. കാലാവസ്ഥാ വിഭാഗത്തിന്റെ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം കേരളത്തില്‍ തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പുകള്‍ ഒന്നുമില്ല. കോഴിക്കോട് ഉള്‍പ്പെടെയുള്ള വടക്കന്‍ ജില്ലകളില്‍ രണ്ട് ദിവസം കൂടി പരക്കെ മഴ ലഭിക്കും. വടക്കന്‍ കേരളത്തിലെ ഒറ്റപെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം അറിയിക്കുന്നത്. കോഴിക്കോട്,
കനത്ത മഴ തുടരുന്നു; കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (07/07/23) അവധി
കോഴിക്കോട്: ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍. പ്രഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ജൂലൈ ഏഴിന് അവധി പ്രഖ്യാപിച്ചത്. ജില്ലയിലെ അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല.
കനത്ത മഴ: തങ്കമല ക്വാറി ഉള്‍പ്പെടെ ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തി വെക്കാന്‍ കളക്ടറുടെ ഉത്തരവ്
ഇരിങ്ങത്ത്: മഴ കനത്തത്തോടെ തങ്കമല ക്വാറിയുള്‍പ്പെടെ ജില്ലയിലെ ക്വാറി പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ കളക്ടറുടെ ഉത്തരവ്. ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിര്‍ത്തിവെക്കാനാണ് ജില്ലാ കളക്ടര്‍ എ ഗീത ഉത്തരവിട്ടത്. മഴ കനത്തതിനാലും ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതിന്റെയും അടിസ്ഥാനത്തിലാണ് ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ കളക്ടര്‍ ഉത്തരവിട്ടത്. ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനം, എല്ലാ തരത്തിലുളള മണ്ണെടുക്കല്‍, ഖനനം,
പെരുവണ്ണാമൂഴി ഡാമിൽ ജലനിരപ്പുയർന്നു; കക്കയം, കരിയാത്തുംപാറ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശകർക്ക് വിലക്ക്
കക്കയം: കനത്ത മഴയില്‍ പെരുവണ്ണാമൂഴി ഡാം റിസര്‍വോയറില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ കക്കയത്തെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം. കരിയാത്തുംപാറ, തോണിക്കടവ് വിനോദസഞ്ചാര കേന്ദ്രങ്ങളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇവിടങ്ങളിലേക്ക് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ പ്രവേശനം നിരോധിച്ചതായി കുറ്റ്യാടി ജലസേചന പദ്ധതി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. summary: Visitors are prohibited at Kakkayam Kariyathumpara
കക്കയത്തിനൊപ്പം ഇന്ത്യയുടെയും അഭിമാന താരം; അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍, എമര്‍ജിങ് താരമായി ഷില്‍ജി ഷാജി
കക്കയം: അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനന്റെ കഴിഞ്ഞ സീസണിലെ (2022-23) എമര്‍ജിങ് താരമായി കക്കയത്തിന്റെ സ്വന്തം കുഞ്ഞാറ്റ (ഷില്‍ജി ഷാജി). അണ്ടര്‍ 17 വനിതാ ചാമ്പ്യന്‍ഷിപ്പില്‍ നടത്തിയ മികച്ച പ്രകടനമാണ് ഷില്‍ജിയെ നേട്ടത്തിന് അര്‍ഹയാക്കിയത്. അണ്ടര്‍ 17 സാഫ് ചാമ്പ്യന്‍ഷിപ്പില്‍ നാലുകളികളില്‍ എട്ടുഗോളോടെ തിളങ്ങിയ ഷില്‍ജി ടോപ്പ് സ്‌കോറര്‍ക്കുള്ള പുരസ്‌കാരവും നേടി. കക്കയം നീര്‍വായകത്തില്‍ ഷാജി എല്‍സിഷാജി