Sudheer

Total 26 Posts

നടിയെ ആക്രമിച്ച കേസ്: പൾസർ സുനിക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ മുഖ്യ പ്രതിയായ പൾസർ സുനിക്ക് ജാമ്യം നൽകി സുപ്രീംകോടതി. കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജാമ്യം അനുവദിച്ചതിനെ സംസ്ഥാന സർക്കാർ ശക്തമായി എതിർത്തു. പൾസർ സുനിക്ക് ജാമ്യം നൽകുന്നത് ഉചിതമല്ലെന്ന് കേരളം കോടതിയിൽ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് സ്വഭാവികമായ നീതി നിഷേധമാണ് തനിക്ക് ലഭിക്കുന്നതെന്ന് പൾസർ സുനി കോടതിയിൽ പറഞ്ഞു.

ഇരട്ട അടിപ്പാതയുടെ നിര്‍മാണത്തിന്റെ ഭാഗമായി മാളിക്കടവില്‍ ദേശീയപാത അടച്ചു; കൊയിലാണ്ടിയിൽ നിന്നുള്ള വാഹനങ്ങൾ പോകേണ്ടത് ഇപ്രകാരം

കൊയിലാണ്ടി: ദേശീയപാതയിലെ മാളിക്കടവ് ജംഗ്ഷനില്‍ ഇരട്ട അടിപ്പാതയുടെ നിര്‍മാണത്തിന്റെ ഭാഗമായി ​ദേശീയപാത അടച്ചു. ഇരട്ട അടിപ്പാതയുടെ രണ്ടാംഘട്ട നിര്‍മാണത്തിന്റെ ഭാഗമായി മൂന്ന് മാസത്തേക്കാണ് മാളിക്കടവില്‍ ദേശീയപാത അടച്ചത്. നിയന്ത്രണത്തിന്റെ ഭാഗമായി വന്ന പുതിയ ക്രമീകരണങ്ങള്‍ ഇവയാണ്: കണ്ണൂര്‍, കൊയിലാണ്ടി ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ മാവിളിക്കടവ് ‘നയാര’ പെട്രോള്‍ പമ്പിനു മുന്നില്‍ ഇടത്തോട്ട് തിരിഞ്ഞു സര്‍വീസ് റോഡില്‍ 800

അണേലക്കടവ് കീഴി മണ്ണിൽ മാതു കൂട്ടിയമ്മ അന്തരിച്ചു

കൊയിലാണ്ടി: അണേലക്കടവ് കീഴി മണ്ണിൽ മാതു കൂട്ടിയമ്മ അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. ഭർത്താവ്: പരേതനായ രാമുണ്ണി നായർ. മക്കൾ: ബാലകൃഷ്ണൻ (റിട്ട. ആർമി), ശോഭന (ചേലിയ), ഗീത (വെസ്റ്റ് ഹിൽ) മരുമക്കൾ: സുജാത, ബാലൻ ജനാർദ്ദനൻ സി (റിട്ട. ഹെൽത് ഇ സ്പെക്ടർ)

ഓണപ്പൊലിമയുടെ പൂക്കളം തീർത്ത് കൊയിലാണ്ടി ചലച്ചിത്ര കൂട്ടായ്മ; ‘കാതൽ സുധി’യ്ക്ക് കൊയിലാണ്ടിയുടെ ആദരം, ആരവമുയർത്തി കലാപ്രകടനങ്ങൾ

കൊയിലാണ്ടി: കൊയിലാണ്ടിയിലെ ചലച്ചിത്ര ഷോർട്ട് ഫിലിം കലാകാരന്മാരുടെ സംഘടനയായ കൊയിലാണ്ടി ഫിലിം ഫാക്ടറി കോഴിക്കോടിന്റെ നേതൃത്വത്തിൽ ഓണ സംഗമവും, ആദരിക്കൽ ചടങ്ങും, പുതിയ കമ്മറ്റി രൂപീകരണവും സംഘടിപ്പിച്ചു. ചടങ്ങ് മാതൃഭൂമി സീനിയർ റിപ്പോർട്ടർ അനൂപ് ദാസ് ഉദ്ഘാടനം ചെയ്തു. ക്യൂ എഫ് എഫ് കെ പ്രസിഡൻ്റ് പ്രശാന്ത് ചില്ല അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സംസ്ഥാന സർക്കാരിന്റെ

ചെമ്മരത്തൂരിൽ യുവാവിനേയും കുടുംബത്തേയും മർദ്ധിച്ചതായി പരാതി; കണ്ടാലറിയാവുന്ന 15 പേർക്കെതിരെ പോലീസ് കേസെടുത്തു

വടകര: ചെമ്മരത്തൂരിൽ യുവാവിനേയും കുടുംബത്തേയും മർദ്ധിച്ചതായി പരാതി. മേക്കോത്ത്മുക്കിൽ ചാകേരിമീത്തൽ ലിബേഷ്, അമ്മ കമല, ഭാര്യ രശ്മി എന്നിവർക്കാണ് മർദ്ധനമേറ്റത്. ഇന്നലെ രാത്രി പതിനൊന്നു മണിയോടെയാണ് സംഭവം. ഒരു സംഘം ആളുകൾ ലിബേഷിനെ വീട്ടുമുറ്റത്ത് വച്ച് മർദ്ധിക്കുന്നത് കണ്ട് തടയാനെത്തിയ അമ്മയ്ക്കും ഭാര്യയ്ക്കും മർദ്ധനമേൽക്കുകയായിരുന്നു. മൂവരും വടകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.ലിബേഷിന്റെ പരാതിയിൽ കണ്ടാലറിയാവുന്ന

മാഹിയിലേക്ക് പോകുന്നവരുടെ ശ്രദ്ധയ്ക്ക്; നാളെ മാഹിയിൽ ഹർത്താൽ

വടകര: വാഹനങ്ങളിൽ ഇന്ധനം നിറക്കാനും മദ്യം വാങ്ങാനും പോകുന്നവരുടെ ശ്രദ്ധയ്ക്ക്. നാളെ മാഹിയിൽ ഹർത്താൽ. വൈദ്യുതിചാർജ് വർധനയിലും വൈദ്യുതി വകുപ്പ് സ്വകാര്യവൽക്കരണനീക്കത്തിനുമെതിരെ പുതുച്ചേരി സംസ്ഥാനത്ത് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുയാണ്. ഇതിന്റെ ഭാ​ഗമായാണ് മാഹിയിലും ഹർത്താൽ. മാഹിയിൽ രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. വൈദ്യുതിചാർജ് കുത്തനെ വർധിപ്പിച്ച് ജനങ്ങളെ കൊള്ളയടി ക്കുകയാണ് കേന്ദ്ര സർക്കാർ. വൈദ്യുതിവകുപ്പ്

ഉപഭോക്താവിന് സ്വന്തമായി റീഡിങ് നടത്താം, ഓരോ മാസവും ബിൽ ഈടാക്കുന്നതും പരിഗണനയിൽ; അടിമുടി മാറ്റത്തിനൊരുങ്ങി കെഎസ്ഇബി

തിരുവനന്തപുരം: ഉപഭോക്താക്കള്‍ക്ക് സ്വന്തമായി റീഡിംഗ് നടത്തി കറന്റ് ബില്ല് അടക്കാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതുൾപ്പെടെ പുതിയ മാറ്റങ്ങൾ കൊണ്ടുവരാനൊരുങ്ങി കെഎസ്ഇബി. രണ്ട് മാസം കൂടുമ്പോഴുള്ള ബില്ലിന് പകരം മാസം തോറും ബില്ല് ഈടാക്കുന്ന കാര്യം കെഎസ് ഇബി പരിഗണിക്കുന്നുണ്ട്. സ്പോട്ട് ബില്ലിനൊപ്പം ക്യൂ ആര് കോഡ് ഏര്‍പ്പെടുത്തി ഉടൻ പേയ്മെന്‍റ് നടത്തുന്നതും താമസിയാതെ നിലവിൽ വരും. 1.40

വിൽപ്പനയ്ക്കായെത്തിച്ച കഞ്ചാവ് സ്‌കൂട്ടറിൽ കടത്താൻ ശ്രമം; തൊട്ടിൽപ്പാലത്ത് രണ്ട് യുവാക്കൾ പിടിയിൽ

തൊട്ടിൽപാലം: സ്‌കൂട്ടറിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന കഞ്ചാവുമായി തൊട്ടിൽപ്പാലത്ത് രണ്ട് പേർ പിടിയിൽ. പൂതംപാറ വയലിൽ ജോസഫ് (23), ചൊത്തക്കൊല്ലി വയലിൽ ആൽബിൻ തോമസ് (22) എന്നിവരാണ് പിടിയിലായത്. ആറു കിലോ കഞ്ചാവ് ഇവരിൽ നിന്നും പിടിച്ചെടുത്തു. കഞ്ചാവ് കടത്താൻ ശ്രമിച്ച സ്കൂട്ടർ പോലിസ് കസ്റ്റഡിയിലെടുത്തു. റൂറൽ എസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തൊട്ടിൽപാലം ചൂരണിയിൽ

എംപോക്സ് രോഗ ലക്ഷണങ്ങളോടെ മലപ്പുറത്ത് ഒരാൾ ചികിത്സയിൽ

[‌top1] മലപ്പുറം: എംപോക്സ് രോഗലക്ഷണങ്ങളോടെ മലപ്പുറം മഞ്ചേരിയിൽ ഒരാൾ ചികിത്സയിൽ. ഗൾഫിൽ നിന്ന് വന്ന എടവണ്ണ ഒതായി സ്വദേശിയെയാണ് മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. സാമ്പിൾ പരിശോധനയ്ക്കായി അയച്ചു. ജില്ലയിൽ നിപഭീതി ഉയരുന്നതിനിടെയാണ് എംപോക്സ് ലക്ഷണങ്ങളോടെ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ത്വക്ക് വിഭാഗവുമായി ബന്ധപ്പെട്ട ഡോക്ടറെ കാണാനാണ് കഴിഞ്ഞ തിങ്കളാഴ്ച ഇദ്ദേഹം ആശുപത്രിയിൽ എത്തിയത്. പനി

വായനയുടെ വാക്കിൻ്റെ വരയുടെ ‘വ’ ഫെസ്റ്റ്; വടകരയിൽ രാജ്യാന്തര പുസ്തകോത്സവത്തിന് ഇന്ന് തുടക്കം

വടകര: വായനയുടെയും വാക്കിൻ്റെയും വരയുടെയും ‘വ’ ഫെസ്റ്റിന് ഇന്ന് വടകരയിൽ തുടക്കം. സഫ്‌ദർ ഹശ്മ‌ി നാട്യസംഘം മാതൃഭൂമിയുടെ സഹകരണത്തോടെയാണ് രാജ്യാന്തര പുസ്‌തകോത്സവം ‘വ’ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ ആട്ടത്തിന്റെ അണിയറപ്രവർത്തകർക്കും അഭിനേതാക്കൾക്കും ആദരമർപ്പിച്ചുകൊണ്ടാണ് ഇന്ന് പരിപാടിയുടെ തുടക്കം. ഷാഫി പറമ്പിൽ എം.പി, കെ.കെ.രമ എം.എൽ.എ, നഗരസഭാ ചെയർപേഴ്‌സൺ കെ.പി.ബിന്ദു, മാതൃഭൂമി ചെയർമാനും