കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമം; ഒന്നര കിലോ സ്വര്‍ണവുമായി കോഴിക്കോട് സ്വദേശി ഉള്‍പ്പെടെ രണ്ടുയുവാക്കള്‍ പിടിയില്‍
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളംവഴി സ്വര്‍ണം കടത്തുന്നതിനിടെ രണ്ട് യുവാക്കള്‍ പിടിയില്‍. കോഴിക്കോട് കിഴക്കോത്ത് സ്വദേശി മലയില്‍ മുഹമ്മദ് ജിയാദ് (24), കാസര്‍കോട് പള്ളിക്കര സ്വദേശി അഷ്റഫ് (30) എന്നിവര്‍ ആണ് പിടിയിലായത്. ഇവരില്‍ നിന്ന് ഒന്നര കിലോയിലധികം സ്വര്‍ണം കസ്റ്റംസ് പിടികൂടി.
ബ്രെഡ് ടോസ്റ്ററിന് അകത്തും ശരീരത്തിലും ഒളിപ്പിച്ച നിലയില്‍ ആയിരുന്നു സ്വര്‍ണം. ശനിയാഴ്ച്ച രാത്രിയും ഇന്ന് രാവിലെയുമായിട്ടാണ് സ്വര്‍ണം പിടികൂടിയത്. ഏതാണ്ട് 88 ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാണ് കസ്റ്റംസ് കണ്ടെത്തിയത്.
സ്വര്‍ണക്കടത്ത് ഉള്‍പ്പടെയുള്ളവ തടയുന്നതിനായി കരിപ്പൂര്‍ വിമാനത്താവളത്തിന് അകത്തും പുറത്തും പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്.