തിക്കോടിയില്‍ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങവെ ഡി.വൈ.എഫ്.ഐ നേതാക്കള്‍ക്കെതിരെ ആക്രമണം; പിന്നില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരെന്ന് ആരോപണം


തിക്കോടി: തിക്കോടി കാരേക്കാട് വിവാഹചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കുനേരെ ആക്രമണം. ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി റയീസ്, മേഖലാ പ്രസിഡന്റ് അഖിലേഷ് എന്നിവര്‍ക്കുനേരെയാണ് ഒരു സംഘം മാരകായുധങ്ങളുമായെത്തി ആക്രമിച്ചത്.

ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. ഇടിക്കണ്ട, ഇരുമ്പ് പൈപ്പ് എന്നിവയുമായാണ് അക്രമിസംഘം എത്തിയതെന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. പ്രദേശത്തുകാരായ ആര്‍.എസ്.എസ് പ്രവര്‍ത്തകരാണിവര്‍. പതിനഞ്ചോളം പേര്‍ സംഘത്തിലുണ്ടായിരുന്നെന്നും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പറഞ്ഞു.

അഖിലേഷിന് കഴുത്തിനാണ് പരിക്കേറ്റത്. ഇരുവരും കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി. ആരുടെയും പരിക്ക് ഗുരുതരമല്ല. പയ്യോളി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.