തുറയൂര്‍ കല്ലുംപുറത്ത് കോണ്‍ഗ്രസ് മണ്ഡലം ഓഫീസിന് നേരെ അക്രമം


  • Advertisement

പയ്യോളി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ച സംഭവത്തിൽ തുറയൂരിലും അക്രമം. കല്ലുംപുറത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെയാണ് ഇന്നലെ വൈകിട്ടോടെ അക്രമം ഉണ്ടായത്.

Advertisement

കമ്മിറ്റി ഓഫീസിന്റെ ജനൽച്ചില്ലുകൾ അടിച്ചുതകർത്തു. സംഭവത്തിനു പിന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു. ജില്ലയുടെ വിവിധ ഇടങ്ങളിൽ അക്രമ സംഭവങ്ങൾ നടക്കുകയാണ്.

Advertisement

ഇതേ സമയം വിമാനത്തിനുള്ളില്‍ പ്രതിഷേധം ഉയര്‍ത്തിയ മൂന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ ജാമ്യമില്ലാ വകുപ്പു ചുമത്തി അറസ്റ്റ് ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫര്‍സിന്‍ മജീദ്, ജില്ലാ സെക്രട്ടറി ആര്‍ കെ നവീന്‍ കുമാര്‍ എന്നിവര്‍ അടക്കമുള്ളവരെയാണ് അറസ്റ്റ് ചെയ്തത്.