ഇടിച്ചിട്ട് നിര്‍ത്താതെ പോയി; അപകടമുണ്ടാക്കിയ ഈ ബൈക്ക് കണ്ടാല്‍ വിവരം അറിയിക്കണേ, സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത് വിട്ട് അത്തോളി പൊലീസ് (വീഡിയോ കാണാം)


Advertisement

അത്തോളി: അപകടമുണ്ടാക്കിയ ശേഷം നിര്‍ത്താതെ പോയ ബൈക്കിനായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി അത്തോളി പൊലീസ്. അത്തോളി അത്താണിയില്‍ വച്ച് മറ്റൊരു ബൈക്കിനെ ഇടിച്ചിട്ട റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ മോഡല്‍ ബൈക്കാണ് പൊലീസ് അന്വേഷിക്കുന്നത്. ഓഗസ്റ്റ് 19 ന് നടന്ന അപകടത്തിന് കാരണമായ ബൈക്കിന്റെ സി.സി.ടി.വി ദൃശ്യം പൊലീസ് പുറത്ത് വിട്ടു.

Advertisement

മറ്റൊരു വാഹനത്തെ അശ്രദ്ധമായി മറികടന്ന് വരുമ്പോഴാണ് ഹിമാലയന്‍ ബൈക്ക് എതിരെ വന്ന മറ്റൊരു ബൈക്കില്‍ ഇടിച്ചത്. ഈ ബൈക്കിലുണ്ടായിരുന്ന രണ്ട് പേര്‍ക്കും സാരമായി പരിക്കേറ്റു. രണ്ട് പേരുടെയും എല്ല് പൊട്ടിയിട്ടുണ്ട്.

Advertisement

അപകടമുണ്ടായതിന് പിന്നാലെ ഒന്ന് നിര്‍ത്തി തിരിഞ്ഞ് നോക്കിയ ശേഷം കൂസലില്ലാതെ ബൈക്ക് ഓടിച്ച് പോകുന്നത് ദൃശ്യങ്ങളില്‍ കാണാം. ബൈക്കിന്റെ നമ്പര്‍ വ്യക്തമല്ല. സമീപത്തെ എ.ഐ ക്യാമറ ഒഴിവാക്കി മറ്റൊരു വഴിയിലൂടെയാണ് ഇയാള്‍ കടന്ന് കളഞ്ഞത്. അതിനാല്‍ പ്രദേശത്തെ കുറിച്ച് ധാരണയുള്ളയാളാണ് പ്രതി എന്നാണ് കരുതുന്നത്.

Advertisement

ഈ ഹിമാലയന്‍ മോഡല്‍ ബൈക്കിനെയും അത് ഓടിച്ചയാളെയും കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അത്തോളി പൊലീസിനെ അറിയിക്കേണ്ടതാണ്. ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറുകള്‍: 9497947240, 9497980774

വീഡിയോ കാണാം: