ഖത്തറില്‍ നിന്ന് അവധിക്ക് നാട്ടിലെത്തിയ അത്തോളി സ്വദേശിയായ യുവാവ് മരിച്ചു
അത്തോളി: ഖത്തറില്‍ നിന്ന് അവധിക്ക് നാട്ടിലെത്തിയ പ്രവാസി യുവാവ് മരിച്ചു. അത്തോളി പറമ്പത്ത് തലക്കുളത്തൂര്‍ പടിഞ്ഞാറയില്‍ മമ്മദിന്റെ മകന്‍ ഷൗക്കത്ത് ആണ് മരിച്ചത്. 38 വയസായിരുന്നു.
ഹൃദയാഘാതം മൂലം ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. സൈലിയയില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ ക്യാഷറായി ജോലി ചെയ്തിരുന്ന അദ്ദേഹം അടുത്തിടെയാണ് രണ്ട് മാസത്തെ അവധിയില്‍ നാട്ടിലെത്തിയത്.
ഭാര്യ: റാനിയ. മകന്‍: മുഹമ്മദ്. അമ്മ:ഹവ്വ. സഹോദരങ്ങള്‍: ലത്തീഫ്, നാസര്‍, യൂസുഫ്, താഹിര്‍, ഷരീഫ്.