സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടവും മഴ പെയ്താൽ പിന്നെ ചെളിയും, സ്റ്റേഡിയത്തിലെ വെള്ളക്കെട്ടിൽ വലഞ്ഞ് കായികതാരങ്ങൾ


Advertisement

കൊയിലാണ്ടി: മഴ പെയ്തതിൽ പിന്നെ കൊയിലാണ്ടി സ്റ്റേഡിയത്തിൽ വെള്ളക്കെട്ടാണ്. വെള്ളം ഒഴുകി പോവാൻ കൃത്യമായ വഴി ഇല്ലാത്തതാണ് ഇതിന് കാരണം. ഓവുചാലിലെ മാലിന്യം കാരണം വെള്ളത്തിന് ഒഴുകിപോവാൻ വഴിയും ഇല്ല. അശാസ്ത്രീയ രീതിയിലുള്ള ഓവുചാലിന്റെ നിർമാണമാണ് ഇതിന് കാരണം.

Advertisement

ദിവസവും രാവിലെയും വെെകുന്നേരവുമായി നൂറ് കണക്കിന് കുട്ടികളും മുതിർന്നവരുമാണ് ഇവിടെ പരിശീലനത്തിന് എത്താറുള്ളത്. എന്നാൽ സ്റ്റേഡിയം ചളിക്കളം ആയതോടെ പരിശീലനം നടക്കാതെ മടങ്ങി പോവേണ്ട അവസ്ഥയാണ്. സ്റ്റേഡിയത്തിന് നാല് വശത്തുമുള്ള ​ഗേറ്റുകൾ പൊട്ടി പൊളിഞ്ഞതും കയറ് കൊണ്ട് ബന്ധിപ്പിച്ചതുമായതിനാൽ രാത്രിയോ പകലോ എന്ന വ്യത്യാസം ഇല്ലാതെ സാമൂഹിക വിരുദ്ധരുടെ വിളയാട്ടമാണ്.

Advertisement

റവന്യു വി​ഭാ​ഗത്തിന്റെ കെെവശമായിരുന്ന ഹെെസ്കൂൾ മെെതാനം സ്പോർട്സ് കൗൺസിൽ 25 വർഷത്തെക്ക് ലീസിന് എടുത്തതായിരുന്നു. സ്റ്റേഡിയത്തിന് മുൻവശത്തുള്ള കെട്ടിടത്തിൽ നിന്ന് വലിയ വരുമാനം വാടക ഇനത്തിൽ സ്പോർട്സ് കൗൺസിലിന് ലഭിക്കുന്നുണ്ട്. എന്നിട്ടും സ്റ്റേഡിയത്തിന്റെ അവസ്ഥ പരിതാപകരം തന്നെയാണ്. അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം പണിയുമെന്ന വാ​ഗ്ദാനവും വെറുതെയായി. സ്പോർട്സ് കൗൺസിലിസിലിന്റെ അനാസ്ഥക്ക് എതിരെ രൂക്ഷ വിമർശനം ആണ് പ്രദേശവാസികളിൽ നിന്നും കായിക പ്രേമികളിൽ നിന്നും ഉയരുന്നത്.

Advertisement

summary: Athletes stuck in water in koyilandy stadium