കുരങ്ങന്‍ കൈവശപ്പെടുത്തിയ താക്കോല്‍ തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്നതിനിടെ കൊക്കയിലേക്ക് വീണു; താമരശ്ശേരി ചുരത്തില്‍ യാത്രക്കാരന്‍ അപകടത്തില്‍പ്പെട്ടു


Advertisement

താമരശ്ശേരി: താമരശ്ശേരി ചുരം വ്യൂ പോയിന്റില്‍ നിന്നും കൊക്കയിലേക്ക് വീണ് യാത്രക്കാരന് പരിക്ക്. മലപ്പുറം പൊന്‍മള സ്വദേശി അയമുവാണ് അപകടത്തില്‍ പെട്ടത്.

Advertisement

കാറിന്റെ താക്കോല്‍ കൈവശപ്പെടുത്തിയ കുരങ്ങ് താഴേക്ക് പോയപ്പോള്‍ അതിനെ പിന്തുടരുകയായിരുന്നു. തുടർന്ന് കൊക്കയിലേക്ക് ഇറങ്ങാന്‍ ശ്രമിക്കുന്നതനിടെ പിടിവിട്ട് താഴ്ചയിലേക്ക് വീഴുകയായിരുന്നു.

Advertisement

കല്‍പ്പറ്റയില്‍ നിന്നും ഫയര്‍ ഫോഴ്സ് എത്തി ഇയാളെ രക്ഷപ്പെടുത്തി. സാരമായി പരുക്കേറ്റ ഇയാളെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Advertisement