നൂറ് വര്‍ഷം മുമ്പുള്ള കൊയിലാണ്ടിയുടെ ചിത്രം വരയ്ക്കാന്‍ എ.ഐയോട് ആവശ്യപ്പെട്ടപ്പോള്‍; കൗതുകകരമായ ചിത്രങ്ങള്‍ കാണാം
സനല്‍കുമാര്‍ ടി.കെ.
കൃത്രിമബുദ്ധി സര്‍വ മേഖലയിലേക്കും വ്യാപിച്ച് കൊണ്ടിരിക്കുകയാണ്. ഗവേഷണ രംഗത്ത് വളരെ മുമ്പ് തന്നെ സ്ഥാനം പിടിച്ചിട്ടുണ്ടെങ്കിലും സര്‍ഗാത്മക രംഗത്ത് ഈ അടുത്ത കാലത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ – കൃത്രിമ ബുദ്ധി) കൂടുതല്‍ മുന്നേറുന്നത് കൗതുകത്തോടെയാണ് സാങ്കേതിക ലോകം നോക്കിക്കാണുന്നത്. സ്വന്തമായി വാര്‍ത്തയും ലേഖനങ്ങളും എഴുതാന്‍ ചിത്രങ്ങള്‍ വരയ്ക്കാനും ഇന്ന് കൃത്രിമ ബുദ്ധിക്ക് സാധിക്കും. ഇപ്പോഴും ശൈശവ ദശയിലാണെങ്കിലും ദിനംപ്രതി മെച്ചപ്പെട്ട് വരുന്ന മേഖലയാണിത്.
അത്തരത്തില്‍ ഒരു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനോട് കൊയിലാണ്ടിയുടെ 100 വര്‍ഷം മുമ്പത്തെ ചിത്രം വരയ്ക്കാന്‍ ആവശ്യപ്പെട്ടാല്‍ എന്തായിരിക്കും ഫലം? കൗതുകകരമായ അത്തരമൊരു ശ്രമത്തിന്റെ ഫലമാണ് താഴെ കാണുന്നത്. ‘Koyilandy in 1922’ എന്ന നിര്‍ദേശത്തിന് Midjourny എന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടൂള്‍ നിര്‍മിച്ചെടുത്ത ചിത്രങ്ങളാണിവ.
ഇത് ഇന്റര്‍നെറ്റില്‍ എവിടെയെങ്കിലും ലഭ്യമായ ചിത്രം സെര്‍ച്ച് റിസള്‍ട്ട് ആയി കാണിക്കുന്നതല്ല, പൂര്‍ണമായും MidJourny എന്ന പ്രോഗ്രാം നിര്‍മിച്ചെടുത്ത ചിത്രമാണ്. MidJourny യുടെ ഒരു സര്‍ഗാത്മ സൃഷ്ടിയായി കാണാം ഇത്. കൊയിലാണ്ടി ഇന്ന സ്ഥലത്തെക്കുറിച്ച് ഇന്റര്‍നെറ്റില്‍ ലഭ്യമായ വിവരങ്ങള്‍, 1922 ലെ ആ സ്ഥലത്ത് ഉണ്ടാവാനിടയുള്ള നിര്‍മിതികളുടെ സ്വഭാവം, കൊയിലാണ്ടി ഉള്‍പ്പെടുന്ന കേരളം/കോഴിക്കോട് എന്നിവിടങ്ങളില്‍ 1922ല്‍ ഉണ്ടായിരുന്ന മറ്റു ചിത്രങ്ങളുടെ റഫറന്‍സ് തുടങ്ങി വിവിധ ഡേറ്റ ശേഖരിച്ച് അപഗ്രഥിച്ചാണ് MidJourny ചിത്രം തയ്യാറാക്കുന്നത്.
കൊയിലാണ്ടി എന്ന സ്ഥലത്തെക്കുറിച്ച് ഇന്റര്‍നെറ്റില്‍ ഒരുപാട് വിവരങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ ഈ ചിത്രത്തിന്റെ കൃത്യത വളരെ കുറവായിരിക്കാം. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായ കാര്യങ്ങളോ, കൂടുതല്‍ സര്‍ഗാത്മമായ കാര്യങ്ങളോ MidJourny കൂടുതല്‍ കൃത്യതയോടെ നിര്‍മിച്ചെടുക്കുന്നതാണ്.
ഉദാഹരണത്തിന്
അത്തരമൊരു വീഡിയോ ജനറേറ്റിംഗ് ടൂള്‍ ഉപയോഗിച്ചുള്ള ഷോര്‍ട്ട് ഫിലിം ആണിത്.