‘ലക്ഷ്യമിടുന്നത് സമൂഹത്തിലെ പാര്‍ശ്വത്കരിക്കപ്പെട്ടവരെ സഹായിക്കാന്‍’; ഒപ്പം കര്‍മ പദ്ധതിക്ക് രൂപം നല്‍കി അരിക്കുളത്തെ പെന്‍ഷനേഴ്‌സ് അസോസിയേഷന്‍
അരിക്കുളം: തങ്ങളുടെ ആവശ്യങ്ങള്‍ക്കും അവകാശങ്ങള്‍ക്കും ശബ്ദമുയര്‍ത്തുന്നതിനുമപ്പുറത്ത് സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ കൂടി ചേര്‍ത്തുപിടിക്കുകയാണ് അരിക്കുളം മണ്ഡലം പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ (കെ.എസ്.എസ്.പി.എ) എന്ന സംഘടന. ഇതിന്റെ ഭാഗമായി ഒപ്പം എന്ന കര്‍മ പദ്ധതിയ്ക്ക് രൂപം നല്‍കിയിരിക്കുകയാണ് കെ.എസ്.എസ്.പി.എ.
ഒപ്പത്തിന്റെ ആദ്യഘട്ട പ്രവര്‍ത്തനമെന്നോണം പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ് നല്‍കി. രണ്ടാംഘട്ടത്തില്‍ ഈ മാസം സപ്തംബര്‍ 29 ന് അരിക്കുളംയു.പി. സ്‌കൂളില്‍ വെച്ച് കോഴിക്കോട് ട്രിനിറ്റി കണ്ണാശുപത്രിയുമായി സഹകരിച്ച് സൗജന്യ നേത്രരോഗ ചികിത്സാ ക്യാമ്പും കെ.എസ്.എസ്.പി.എ സംഘടിപ്പിക്കുന്നുണ്ട്. തെരഞ്ഞെടുത്ത കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ് നല്‍കി കൊണ്ട് വനിതാ ഫോറം കണ്‍വീനര്‍ കെ.വല്ലി ദേവി പദ്ധതിയുടെ ഉദ്ഘാടന കര്‍മം നിര്‍വ്വഹിച്ചു. എ.കെ.കാര്‍ത്യായനി ആധ്യക്ഷ്യം വഹിച്ചു.
കെ.എസ്.എസ്.പി.എ മണ്ഡലം പ്രസിഡന്റ് എം.രാമാനന്ദന്‍, കോ ഓഡിനേറ്റര്‍ വി.വി.എം ബഷീര്‍, കെ.കെ.ബാലന്‍, യു .രാജന്‍, എ.രഘു നാഥ്, ഇ.ദാമോദരന്‍, ബാബു എന്നിവര്‍ സംസാരിച്ചു.