ബ്യൂട്ടി തെറാപ്പിസ്റ്റ്, അക്കൗണ്ടിംഗ്, ഗസ്റ്റ് റിലേഷന്‍ മാനേജര്‍ ഉള്‍പ്പെടെ വിവിധ കോഴ്‌സുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം; അറിയാം വിശദമായി


കോഴിക്കോട്: കോഴിക്കോട് മാളിക്കടവിലെ ഗവ. വനിതാ ഐ.ടി.ഐ. ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന മൂന്ന് മാസ കോഴ്സുകളായ ടോട്ടല്‍ സ്റ്റേഷന്‍, അഡ്വാന്‍സ്ഡ് സര്‍വേയിംഗ്, ഓട്ടോകാഡ് 2 ഡി 3 ഡി മാക്സ്, ബ്യൂട്ടി തെറാപ്പിസ്റ്റ്, 6 മാസ കോഴ്സുകളായ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഇന്ത്യന്‍ ആന്‍ഡ് ഫോറിന്‍ അക്കൗണ്ടിംഗ് ആന്‍ഡ് ജി.എസ്.ടി, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഇന്റീരിയര്‍ ഡിസൈനിംഗ് എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ നമ്പര്‍: 8593829398

[ad2]

കുടുംബശ്രീ ഡി.ഡി. യു.ജി.കെ.വൈ പദ്ധതി പ്രകാരം നടത്തുന്ന ഗസ്റ്റ് റിലേഷന്‍ മാനേജര്‍/ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ്, ഓട്ടോ ഫിനാന്‍സ് / ഇന്‍ഷൂറന്‍സ്, രജി. കോ-ഓര്‍ഡിനേറ്റര്‍ എന്നീ സൗജന്യ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് 18 നും 30 ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ് ടു, ഡിഗ്രി. താമസം, ഭക്ഷണം, യൂണിഫോം, പഠനോപകരണങ്ങള്‍ എന്നിവ സൗജന്യമായിരിക്കും. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ജോലി നല്‍കും.

[ad1]

[ad-attitude]