കോഴിക്കോട്ട് വീണ്ടും ഷിഗെല്ല രോഗം സ്ഥിരീകരിച്ചു


കോഴിക്കോട്: ജില്ലയില്‍ വീണ്ടും ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. നഗരത്തിലെ പുതിയാപ്പയില്‍ ആണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെയാണ് രോഗം സ്ഥിരീകരിച്ചത്. രോഗവ്യാപനമുണ്ടായിട്ടില്ലെന്നും ഒരാളില്‍ മാത്രമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളതെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

2020 ഡിസംബറില്‍ കോഴിക്കോട് കോട്ടാംപറമ്ബില്‍ 11 വയസുകാരന്‍ ഷിഗെല്ല രോഗം ബാധിച്ച്‌ മരിച്ചിരുന്നു. മരണാന്തരമാണ് രോഗം സ്ഥിരീകരിച്ചത്. തുടർന്നുണ്ടായ പരിശോധനയില്‍ ഈ സംസ്കാര ചടങ്ങില്‍ പങ്കെടുത്ത ആറ് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതായി കണ്ടെത്തുകയായിരുന്നു. അന്ന് ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് നാരങ്ങാ വെള്ളം വിതരണം ചെയ്തിരുന്നു. ഇതിലൂടെയാണ് രോഗ വ്യാപനമുണ്ടായത് എന്നാണ് പ്രാഥമിക റിപ്പോര്‍ട്ടിലുള്ളത്.

[ad-attitude]

മലിന ജലത്തിലൂടെ ബാക്ടീരിയ ശരീരത്തിനുള്ളിലേക്ക് കിടക്കുന്നതാണ് ഷിഗെല്ലയ്ക്ക് കാരണം. കഠിനമായ പനി കൂടി വരുന്നത്കൊണ്ട് രോഗം മൂര്‍ച്ഛിക്കും. വയറിളക്കം, വയറുവേദന, ചർദ്ധി എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

[ad1]

[ad2]

രോഗ വ്യാപനമില്ലെങ്കിലും എല്ലാവരും ജാഗ്രത പാലിക്കണം. പ്രത്യേകിച്ച് പുറത്തു നിന്ന് വെള്ളം കുടിക്കുമ്പോൾ. ചൂടാക്കിയ വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം. രോഗത്തെ തടയാനുള്ള പ്രധാന മുന്കരുതലിലൊന്നാണിത്. വീടും പരിസരവും വൃത്തിയായി വയ്ക്കണം.



[bot1]