Tag: Shigella

Total 5 Posts

ജില്ലയില്‍ വീണ്ടും ഷിഗല്ല; കാരശ്ശേരിയില്‍ പത്ത് വയസുകാരന് രോഗം സ്ഥിരീകരിച്ചു

കോഴിക്കോട്: കാരശ്ശേരി പഞ്ചായത്തില്‍ ഷിഗല്ല സ്ഥിരീകരിച്ചു. പത്ത് വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കുട്ടി താമസിച്ചിരുന്ന പ്രദേശത്തെ കിണറുകള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ക്ലോറിനേറ്റ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. നേരത്തേ ഈ വര്‍ഷം ഏപ്രിലിലും ജില്ലയില്‍ ഷിഗല്ല രോഗം

ജില്ലയിൽ വീണ്ടും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് മാനാട് സ്വദേശിയായ ഏഴു വയസ്സുകാരന്

കോഴിക്കോട്: കോഴിക്കോട് വീണ്ടും ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. മാനാട് സ്വദേശിയായ ഏഴുവയസുകാരനാണ് ഷിഗെല്ല ബാധിച്ചത്. കുട്ടി ഇപ്പോൾ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്‌. വയറിളക്കത്തെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് നടന്ന പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്നു കുട്ടി. ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

കായണ്ണയിലെ ഭക്ഷ്യ വിഷബാധയ്ക്ക് കാരണം ഷിഗല്ലെ; വ്യാപനം വെള്ളത്തിലൂടെയെന്ന് പ്രാഥമിക നിഗമനം

കായണ്ണബസാര്‍: കായണ്ണയില്‍ കല്യാണ വീട്ടില്‍ നിന്നുണ്ടായ ഭക്ഷ്യ വിഷബാധയ്ക്ക് കാരണം ഷിഗല്ലെയെന്ന് കണ്ടെത്തി. കോഴിക്കോട് മെഡിക്കല്‍ കേളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള രണ്ട് കുട്ടികളില്‍ നടത്തിയ രക്തപരിശോധനയിലാണ് വിഷബാധയ്ക്ക് കാരണം ഷിഗല്ലെ ബാക്ടീരിയയാണെന്ന് കണ്ടെത്തിയത്. വയറിളക്കം, ഛര്‍ദ്ദി തുടങ്ങിയ രോഗലക്ഷണങ്ങളുമായി നൂറിലധികം പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സ തേടിയത്. ഭക്ഷ്യവിഷബാധയേറ്റവരില്‍ കൂടുതലും കുട്ടികളാണ്. ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്നാണ്

കോഴിക്കോട് രണ്ട് പേർക്ക് കൂടി ഷിഗെല്ല ലക്ഷണങ്ങൾ; ജാഗ്രത കടുപ്പിച്ച് ആരോഗ്യവകുപ്പ്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം

കോഴിക്കോട്: ജില്ലയിൽ ഷിഗെല്ല റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്. ജില്ലയില്‍ നിലവില്‍ ഒരാളിലാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് പേര്‍ക്ക് രോഗ ലക്ഷണങ്ങളുമുണ്ട്. എന്നാല്‍ ഇവരുടെ ആരോഗ്യനിലയില്‍ ആശങ്കയില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഇക്കഴിഞ്ഞ 24 നാണ് എരഞ്ഞിക്കലില്‍ ഏഴ് വയസുകാരിയില്‍ ഷിഗെല്ല രോഗം സ്ഥിരീകരിച്ചത്. വയറിളക്കമടക്കമുള്ള അസുഖങ്ങൾ മൂലം കുട്ടി കഴിഞ്ഞ

കോഴിക്കോട്ട് വീണ്ടും ഷിഗെല്ല രോഗം സ്ഥിരീകരിച്ചു

കോഴിക്കോട്: ജില്ലയില്‍ വീണ്ടും ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. നഗരത്തിലെ പുതിയാപ്പയില്‍ ആണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെയാണ് രോഗം സ്ഥിരീകരിച്ചത്. രോഗവ്യാപനമുണ്ടായിട്ടില്ലെന്നും ഒരാളില്‍ മാത്രമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളതെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 2020 ഡിസംബറില്‍ കോഴിക്കോട് കോട്ടാംപറമ്ബില്‍ 11 വയസുകാരന്‍ ഷിഗെല്ല രോഗം ബാധിച്ച്‌ മരിച്ചിരുന്നു. മരണാന്തരമാണ് രോഗം സ്ഥിരീകരിച്ചത്. തുടർന്നുണ്ടായ പരിശോധനയില്‍ ഈ സംസ്കാര ചടങ്ങില്‍