മത്സ്യ കൃഷിയില്‍ താത്പര്യമുണ്ടോ? ചേമഞ്ചേരി സ്വദേശികള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം


പൂക്കാട്: ചേമഞ്ചേരി ഗ്രാമപഞ്ചായത്തില്‍ സുഭിക്ഷ കേരളം പദ്ധതി പ്രകാരം വീട്ടുവളപ്പിലെ മത്സ്യക്കൃഷിക്കായി അപേക്ഷ ക്ഷണിച്ചു. പഞ്ചായത്തില്‍ സ്ഥിര താമസക്കാരും അഞ്ച് ലക്ഷത്തില്‍ താഴെ വരുമാനമുള്ളവരും സ്വന്തമായി കൃഷിക്കാവശ്യമായ രണ്ട് സെന്റ് ഭൂമിയുള്ളവരും, പാട്ടത്തിനു കൃഷി ചെയ്യാന്‍ താത്പര്യമുള്ള വനിതകള്‍ക്കും അപേക്ഷിക്കാം. അപേക്ഷ മാര്‍ച്ച് ഒന്‍പതിന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ലഭിക്കണം. ഫോണ്‍ 7306206908, 9447636136