നബിദിനത്തോടനുബന്ധിച്ച് നടുവത്തൂരിൽ ലഹരിവിരുദ്ധ സെമിനാർ


Advertisement

കീഴരിയൂർ: നബിദിനത്തോടനുബന്ധിച്ച് നടുവത്തൂരിൽ ലഹരിവിരുദ്ധ സെമിനാർ നടത്തി. നടുവത്തൂർ മസ്ജിദുൽ ഫാറൂഖ് മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച ലഹരി വിരുദ്ധ സെമിനാർ മദ്യനിരോധന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഇയ്യച്ചേരി കുഞ്ഞിക്കൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മഹല്ല് ഖത്തീബ് മുഹമ്മദ്അലി ഫൈസി പാലക്കുളം അധ്യക്ഷനായി.

Advertisement

രംഗീഷ് കടവത്ത് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ എം.എം.രവീന്ദ്രൻ, ഗ്രാമപഞ്ചായത്ത് മെമ്പർ ഇ.എം.മനോജ്, എ.അസീസ് മാസ്റ്റർ, മമ്മു കേളോത്ത്, മഹല്ല് പ്രസിഡന്റ് അഷറഫ് എടക്കോല, നമ്പൂരികണ്ടി സലാം, അൻഷിദ് മുസ്‌ലിയാർ എന്നിവർ സംസാരിച്ചു.

 

Advertisement

Advertisement