അടിമുടിമാറി ആന്തട്ട ഗവ.യു.പി സ്‌കൂളില്‍ 92.69 ലക്ഷം രൂപ ചിലവഴിച്ച കെട്ടിടം ജൂണ്‍ 25 ന് ഉദ്ഘാടന ചെയ്യും
ഉദ്ഘാടനത്തിന് സജ്ജമായി. 92.69 ലക്ഷം രൂപയാണ് നിര്‍മാണ ചെലവ്. സംസ്ഥാനത്തെ തീരദേശ ജില്ലകളിലെ തെരഞ്ഞെടുത്ത 57 വിദ്യാലയങ്ങളെ ആധുനികവല്‍കരിക്കുന്നതിന്റെ ഭാഗമായാണ് ആന്തട്ട ഗവ.സ്‌കൂളില്‍ പുതിയ കെട്ടിടം പണിതത്.
പഴയ കെട്ടിടങ്ങളുടെ നവീകരണത്തിനും കാമ്പസ് സൗന്ദര്യവല്‍കരണത്തിനും 60 ലക്ഷം രൂപ ഇപ്പോള്‍ സംസ്ഥാന ഗവണ്‍മെന്റ് അനുവദിച്ചിട്ടുണ്ട്. പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ ഈ വര്‍ഷത്തെ പദ്ധതിയില്‍ ആധുനിക രീതിയില്‍ വാഷ് റൂം പണിയാന്‍ 10 ലക്ഷം രൂപയും ഗെയിറ്റ്, മതില്‍ എന്നിവ നിര്‍മിക്കാന്‍ തൊഴിലുറപ്പു ഫണ്ടും നീക്കിവെച്ചിട്ടുണ്ട്.
ജൂണ്‍ 25 ന് ഞായര്‍ കാലത്ത് 11 മണിക്ക് ബഹു.വിദ്യാഭ്യാസ തൊഴില്‍ വകുപ്പുമന്ത്രി വി.ശിവന്‍കുട്ടി കെട്ടിടം ഉദ്ഘാടന കര്‍മം നിര്‍വഹിക്കും, കാനത്തില്‍ ജമീല എം.എല്‍.എ അധ്യക്ഷത വഹിക്കും. 100 ചെണ്ട കലാകാരന്‍മാരുടെ വാദ്യഘോഷവും , ഗായകരായ കുട്ടികള്‍ ഒരുക്കുന്ന സംഗീതാര്‍ച്ചനയും നടക്കും.
റെയിന്‍ബൊ കൊടിയേറ്റം, മൊബൈല്‍ ബാക്ക് സ്റ്റിക്കര്‍ തുടങ്ങിയവ പ്രചരണത്തിന്റെ ഭാഗമായി നടന്നു.
കാനത്തില്‍ ജമീല എം.എല്‍.എ , പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ്, ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയില്‍, സ്ഥിരം സമിതി അധ്യക്ഷന്‍ ബേബി സുന്ദര്‍രാജ്, ഹെഡ്മാസ്റ്റര്‍ എം.ജി. ബല്‍രാജ്, പി.ടി.എ പ്രസിഡണ്ട് എ.ഹരിദാസ് , പി.പവിത്രന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.