കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട; മൂന്ന് ക്യാപ്‌സ്യൂളുകളാക്കി 35 ലക്ഷം രൂപയുടെ സ്വര്‍ണം ശരീരത്തില്‍; കണ്ടെത്തിയത് എക്‌സ്‌റേ വഴി
കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട. 35 ലക്ഷം രൂപയുടെ സ്വര്‍ണവുമായി തീരൂര്‍ സ്വദേശി അറസ്റ്റില്‍. ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. ദുബൈയില്‍ നിന്നെത്തിയ മുസ്തഫ (30) ആണ് വിമാനത്താവളത്തിന് പുറത്ത് വച്ച് പോലീസിന്റെ പിടിയിലായത്.
630 ഗ്രാം സ്വര്‍ണമാണ് ഇയാളില്‍ നിന്നും പിടികൂടിയത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തെത്തിയ ഇയാളെ പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
ചോദ്യം ചെയ്യലില്‍ സ്വര്‍ണക്കടത്ത് നടത്തിയിട്ടില്ലെന്ന് ഇയാള്‍ ആവര്‍ത്തിക്കുകയായിരുന്നു. ഇയാളുടെ ലഗേജുകള്‍ പരിശോധിച്ചപ്പോഴും സ്വര്‍ണമെന്നും ലഭിച്ചില്ല. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച ഇയാളെ എക്‌സ്‌റേയ്ക്ക് വിധേയനാക്കുകയായിരുന്നു. ഇതിലാണ് സ്വര്‍ണം ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്.