103 ന്റെ നിറവില്‍ കുറുവങ്ങാട് സെന്‍ട്രല്‍ യുപി സ്‌കൂള്‍; വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു


Advertisement

കൊയിലാണ്ടി: കുറുവങ്ങാട് സെന്‍ട്രല്‍ യുപി സ്‌കൂള്‍ 103ാം വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു. നഗരസഭാ ചെയര്‍ പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. കല്പറ്റ നാരായണന്‍ മാസ്റ്റര്‍ മുഖ്യാതിഥിയായി.

Advertisement

വാര്‍ഡ് കൗണ്‍സിലര്‍ രജീഷ് വെങ്ങളത്ത് കണ്ടി അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതിനിധി സാവിത്രി അന്തര്‍ജ്ജനം, എം രവീന്ദ്രന്‍, സി.പി. മോഹനന്‍, വീനസ്, ടി. വൃന്ദ, എന്‍.ഇ. അനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു. പിടിഎ പ്രസിഡണ്ട്അരുണ്‍ മണമല്‍ സ്വാഗതവും ഹെഡ് മാസ്റ്റര്‍ ഗോപകുമാര്‍ ചാത്തോത്ത് നന്ദിയും പറഞ്ഞു.

Advertisement

വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന പ്രതിഭാ സംഗമം നഗരസഭാ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. ഷിജു മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ മോഹനന്‍ നമ്പൂതിരി പ്രതിഭകള്‍ക്കുളള പുരസ്‌കാരം നല്‍കി. വാര്‍ഡ് കൗണ്‍സിലര്‍ രജീഷ് വെങ്ങളത്തു കണ്ടി അധ്യക്ഷത വഹിച്ചു. വത്സരാജ് കേളോത്ത്, പ്രഭ ടീച്ചര്‍, ബിന്ദു, സുധ, എസ്.ആര്‍.ജി. ജിഷ, കണ്‍വീനര്‍ കെ.കെ. വിനോദ് എന്നിവര്‍ സംസാരിച്ചു. പിടിഎ പ്രസിഡണ്ട് അരുണ്‍ മണമല്‍ സ്വാഗതവും ഹെഡ് മാസ്റ്റര്‍ ഗോപകുമാര്‍ ചാത്തോത്ത് നന്ദിയും പറഞ്ഞു.

Advertisement