കൊയിലാണ്ടിയില്‍ അജ്ഞാതന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
കൊയിലാണ്ടി: റെയില്‍വേ ഓവര്‍ ബ്രിഡ്ജിന് സമീപം റെയില്‍പാളത്തില്‍ അജ്ഞാതന്‍ ട്രെയിന്‍തട്ടി മരിച്ച നിലയില്‍. ഏതാണ്ട് അന്‍പത് വയസ് പ്രായം തോന്നും. വൈകുന്നേരം ഏഴരയോടെയാണ് മൃതദേഹം കണ്ടത്.
കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.