മെയ് ദിന റാലിയ്ക്കായി മുന്നൊരുക്കം; പയ്യോളിയില്‍ സംഘാടക സമിതി രൂപീകരിച്ച് സി.ഐ.ടി.യു
പയ്യോളി: മെയ്ദിന റാലി വിജയിപ്പിക്കുന്നതിന്റെ ഭാഗമായി പയ്യോളിയില്‍ സംഘാടക സമിതി രൂപീകരിച്ചു. സി.ഐ.ടിയു പയ്യോളി ഏരിയ കമ്മിറ്റിയുടെ നേതത്വത്തില്‍ പയ്യോളി എകെജി മന്ദിരം ഓഡിറ്റോറിയ ത്തില്‍ വച്ച് നടന്ന രൂപീകരണ യോഗം സിഐടിയു ജില്ലാ സെക്രട്ടറി കെ.കെ മമ്മു ഉദ്ഘാടനം ചെയ്തു.
പി.വി മനോജന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. പി.എം വേണുഗോപാലന്‍, ഇ.എം രജനി എന്നിവര്‍ സംസാരിച്ചു. ഏരിയ സെക്രട്ടറി കെ.കെ പ്രേമന്‍ സ്വാഗതം പറഞ്ഞു. സംഘാടസമിതി ഭാരവാഹികളായി ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക്
എം.പി ഷിബു, കണ്‍വീനറായി കെ.കെ പ്രേമന്‍, ട്രഷററായി എന്‍.ടി അബ്ദുറഹിമാന്‍ എന്നിവരെ തെരഞ്ഞെടുത്തു.