കോഴിക്കോട് പാളയത്തുവെച്ച് രണ്ട് യുവാക്കളെ കല്ല് കൊണ്ട് ആക്രമിക്കാന്‍ ശ്രമിക്കുകയും ഭീഷണിപ്പെടുത്തി പണം തട്ടിപ്പറിക്കുകയും ചെയ്ത സംഭവം; പ്രതികള്‍ പിടിയില്‍
കോഴിക്കോട്: പാളയത്തുവെച്ച് കടലുണ്ടി സ്വദേശികളെ ഭീഷണിപ്പെടുത്തി പണം തട്ടിപ്പറിച്ച പ്രതികള്‍ പിടിയില്‍. താന്നൂര്‍ പനങ്ങാട്ടൂര്‍ സ്വദേശി തോണിക്കടവന്‍ വീട്ടില്‍ റഫീഖ് (46 വയസ്സ് ) വയനാട് കാക്കവയല്‍ പൂളാന്‍ കുന്നത്ത് വീട്ടില്‍ റിബ്ഷാദ് (25വയസ്സ് )എന്നിവരെയാണ് കസബ പൊലീസ് പിടികൂടിയത്.
കടലുണ്ടി സ്വദേശിയായ ശിബില്‍ രാഗേഷിനെയും സുഹൃത്തിനെയും പാളയം ചെമ്മണ്ണൂര്‍ ജുവലറിക് സമീപം വെച്ച് കല്ല് കൊണ്ട് ആക്രമിക്കാന്‍ ശ്രമിക്കുകയും, ഭീഷണിപ്പെടുത്തി പോക്കറ്റില്‍ ഉണ്ടായിരുന്ന 700 രൂപ അടങ്ങിയ പേഴ്‌സും പ്രതികള്‍ പിടിച്ചുപറിച്ചു കൊണ്ടുപോവുകയുമായിരുന്നു. റഫീഖിനെതിരെ കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍ ജില്ലകളില്‍ പേരാമംഗലം, കുന്നംകുളം പന്തീരാങ്കാവ്, നടക്കാവ്, കസബ, ടൗണ്‍ സ്റ്റേഷനുകളിലായി ഭീഷണിപ്പെടുത്തിയും തട്ടിപ്പറിച്ചും വീടുകളിലും സ്ഥാപനങ്ങളിലുമായി അതിക്രമിച്ചു കയറി മോഷണം നടത്തിയതിനും കഞ്ചാവ് കൈവശം വെച്ചതിനും ഉപയോഗിച്ചതിനുമായി പത്തോളം കേസുകള്‍ നിലവിലുണ്ട്.
കസബ പോലീസ് സ്റ്റേഷന്‍ എസ്.ഐമാരായ ജഗ് മോഹന്‍ ദത്ത്, ബെന്നി, സി.പി.ഒ ബിനോയ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.