മുക്കം മണാശ്ശേരിയില്‍ വീടിനടുത്തുളള കിണറ്റില്‍ വീണ് വയോധിക മരിച്ചു


മുക്കം: മണാശേരിയില്‍ വീടിനടുത്തുള്ള കിണറ്റില്‍ വീണ സ്ത്രീ മരിച്ചു. മണാശേരി മുതുകുറ്റിയില്‍ ഓലിപ്പുറത്ത് ഗീതാമണി (54) ആണ് മരിച്ചത്. തൊട്ടടുത്ത വീട്ടിലെ 45 അടിയോളം ആഴമുള്ള കിണറ്റിലാണ് വീണത്.

മുക്കത്തുനിന്നും സ്റ്റേഷന്‍ ഓഫിസര്‍ എം.അബ്ദുല്‍ ഗഫൂറിന്റെ നേതൃത്വത്തില്‍ അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫിസര്‍ രജീഷ് കിണറ്റിലിറങ്ങി റെസ്‌ക്യു നെറ്റിന്റെ സഹായത്തോടെ ഗീതാമണിയെ കിണറ്റില്‍നിന്ന് പുറത്തെത്തിക്കുകയായിരുന്നു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.