പുതുപ്പണത്ത് വയോധിക ട്രെയിൻ തട്ടി മരിച്ച നിലയിൽ ; അപകടത്തിൽ പെട്ടത് അയനിക്കാട് സ്വദേശി


Advertisement

വടകര: പുതുപ്പണം ട്രെയിൻ തട്ടി വയോധിക മരിച്ചു. പയ്യോളി അയനിക്കാട് ചെത്ത് കിഴക്കേ തറേമ്മൽ ജമീലയാണ് മരിച്ചത്. അറുപതു വയസായിരുന്നു.

Advertisement

ഇന്ന് രാവിലെ പതിനൊന്നു മണിയോടെയാണ് സംഭവം. വടകര പുതുപ്പണം ബ്രദേഴ്സ് ബസ് സ്റ്റോപ്പിന് സമീപത്തുള്ള പെട്രോൾ പമ്പിന് പിറകിലെ റെയിൽവേ ട്രാക്കിലാണ്‌ സംഭവം നടന്നത്.

Advertisement

കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ട്രെയിൻ ഇടിച്ചാണ് അപകടം ഉണ്ടായത്. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്‌റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം വടകര താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും.

Advertisement