കോഴിക്കോട് ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം; യുവതിയുള്‍പ്പടെ മൂന്ന്‌പേര്‍ പിടിയില്‍
കോഴിക്കോട്: കോഴിക്കോട് കോവൂരില്‍ ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിയ മൂന്നംഗസംഘം പിടിയില്‍. കര്‍ണാടക കുടഗ് സ്വദേശിനി ബിനു എന്ന അയിഷ (32), വാവാട് കപ്പലാംകുഴി ഷമീര്‍ (29), തമിഴ്‌നാട് ദേവര്‍മലയില്‍ വെക്ട്രി സെല്‍വന്‍ (28) എന്നിവരാണ് അറസ്റ്റിലായത്.
പോലീസിനു ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. നേപ്പാള്‍, തമിഴ്‌നാട് സ്വദേശികളായ രണ്ട് യുവതികളെ പെണ്‍വാണിഭ കേന്ദ്രത്തില്‍നിന്ന് പൊലീസ് രക്ഷിച്ചു. വലിയ പെണ്‍വാണിഭ റാക്കറ്റിന്റെ ഭാഗമാണ് സംഘമെന്ന് പൊലീസ് പറഞ്ഞു.
കോവൂരിലെ ഫ്‌ളാറ്റില്‍ ഇന്നലെ ഉച്ചക്കായിരുന്നു മെഡി. കോളജ് എസ്.എച്ച്.ഒ ബെന്നി ലാലുവിന്റെ നേതൃത്വത്തില്‍ റെയ്ഡ്. പി.സി. ബിന്ദു, ഹോംഗാര്‍ഡ് പത്മനാഭന്‍ എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.
രണ്ടു വര്‍ഷമായി സംഘം ഇവിടെ പെണ്‍വാണിഭം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ കെ.ഇ. ബൈജുവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.