ലഹരിയോട് നോ പറയാം; ചേമഞ്ചേരിയില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ കുട്ടികളെ അണിനിരത്തി ലഹരി വിരുദ്ധ ഘോഷയാത്ര


Advertisement

ചേമഞ്ചേരി: ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസിൻ്റെ നേതൃത്വത്തിൽ ബാലസഭാംഗങ്ങളെ അണിനിരത്തി ലഹരി വിരുദ്ധ ഘോഷയാത്ര സംഘടിപ്പിച്ചു. കാഞ്ഞിലശ്ശേരി മിനി സ്റ്റേഡിയത്തിൽ നിന്നാരംഭിച്ച ഘോഷയാത്ര മയക്കുമരുന്നുകൾക്കെതിരെ സമൂഹത്തെ ബോധവല്‍ക്കരിയ്ക്കുക എന്ന ലക്ഷ്യമാണ് മുന്നോട്ട് വെച്ചത്.

Advertisement

ഘോഷയാത്രക്ക് ശേഷം ഗ്രാമ പഞ്ചായത്ത് പരിസരത്ത് സജ്ജീകരിച്ച സിഗ്‌നേച്ചർ ട്രീയിൽ ബാലസഭാംഗങ്ങൾ മുദ്രാ ഗീതങ്ങൾ കെട്ടിത്തൂക്കി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അജ്നഫ് കാച്ചിയിൽ ലഹരി വിരുദ്ധ സന്ദേശം നൽകി.

Advertisement

ചടങ്ങില്‍ സി.ഡി.എസ് വൈസ് ചെയർപേഴ്സൺ ഷൈമ അധ്യക്ഷത വഹിച്ചു. വിമല ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. ബാലു പുക്കാട് സ്വാഗതവും മുക്താ ദേവി നന്ദിയും പറഞ്ഞു.

Advertisement

Summary: An anti-drug program was organized under the leadership of Kudumbashree